ഉപയോക്താക്കള്‍ നീക്കം ചെയ്ത ഫോട്ടോകള്‍ ഫെയ്‌സ്ബുക്ക് സര്‍വ്വര്‍ ഉപേക്ഷിക്കുന്നു; പുതിയ ഫോട്ടോ പ്രൈവസി ടൂള്‍ ഈ മാസം

Posted By: Staff

ഉപയോക്താക്കള്‍ നീക്കം ചെയ്ത ഫോട്ടോകള്‍ ഫെയ്‌സ്ബുക്ക് സര്‍വ്വര്‍ ഉപേക്ഷിക്കുന്നു; പുതിയ ഫോട്ടോ പ്രൈവസി ടൂള്‍ ഈ മാസം

നിങ്ങള്‍ മുമ്പ് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത ഫോട്ടോകള്‍ സര്‍വ്വറില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഒഴിവാക്കുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ്  ചെയ്ത ചിത്രങ്ങള്‍ പേജ് ഉടമകള്‍ നീക്കം ചെയ്താലും വര്‍ഷങ്ങളോളം അത് ഫെയ്‌സ്ബുക്ക് സര്‍വ്വറുകളില്‍ നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.

ഫെയ്‌സ്ബുക്ക് പേജില്‍ ആ ഫോട്ടോ കാണാന്‍ കഴിയില്ലെങ്കിലും സര്‍വ്വറുകളില്‍ നിന്ന് അത് പോയിരുന്നില്ല. മാത്രമല്ല, ആ ഫോട്ടോ യുആര്‍എല്‍ ടൈപ്പ്  ചെയ്യുകയാണെങ്കില്‍ അത് ആക്‌സസ് ചെയ്യാനും സാധിച്ചിരുന്നു. ഇത് ഉപയോക്താക്കള്‍ക്കെതിരെയുള്ള ഫെയ്‌സ്ബുക്കിന്റെ പ്രൈവസി ലംഘനമാണെന്ന പരാതികളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ കമ്പനി പുതിയൊരു ഫോട്ടോ സ്‌റ്റോറേജ് സിസ്റ്റം കൊണ്ടുവന്നതായും അതുപ്രകാരം പേജില്‍ നിന്നും നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ സര്‍വ്വറുകളില്‍ നിന്നും എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഡിലീറ്റ് ചെയ്ത് 30 ദിവസത്തിനകം സര്‍വ്വറില്‍ നിന്നും ഫോട്ടോ അപ്രത്യക്ഷമാകും. ചില സാഹചര്യങ്ങളില്‍ 30 ദിവസത്തിന് മുമ്പേ ഉള്ളടക്കങ്ങള്‍ സര്‍വ്വറില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് ഫ്രഡറിക്  വോളന്‍സ് പറഞ്ഞു.

ഫോട്ടോ സ്വകാര്യത കൂടുതല്‍ ആവശ്യപ്പെടുന്നവര്‍ക്കായി ഈ മാസാവസാനത്തോടെ ഒരു പ്ലഗ്ഇന്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്ലഗ്ഇന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 8നും അതിനുമുകളിലും ഫയര്‍ഫോക്‌സ് 8നും അതിന്  മുകളിലുമുള്ള ബ്രൗസറുകളിലാ്ണ് ലഭിക്കുക.

സുഹൃത്തുക്കള്‍ക്ക് ഫോട്ടോ കാണാന്‍ കഴിയുന്നതിനൊപ്പം അധികസംരക്ഷണം ഫോട്ടോയ്ക്ക് വാഗ്ദാനം ചെയ്യുകയാണ് ഈ പ്ലഗ്ഇന്‍ ചെയ്യുക. ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ കമ്പനി വിശദമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot