വ്യാജ വിദ്യാഭ്യാസയോഗ്യത; യാഹൂ സിഇഒ സ്‌കോട്ട് തോംസണ്‍ പടിയിറങ്ങുന്നു

Posted By: Super

വ്യാജ വിദ്യാഭ്യാസയോഗ്യത; യാഹൂ സിഇഒ സ്‌കോട്ട് തോംസണ്‍ പടിയിറങ്ങുന്നു

വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി ഉണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് യാഹൂ സിഇഒ സ്‌കോട്ട് തോംസണ്‍ പടിയിറങ്ങുന്നു. അക്കൗണ്ടിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദം യോഗ്യതയായായിരുന്നു തോംസണ്‍ കാണിച്ചിരുന്നത്. 1978ല്‍ സ്‌റ്റോണ്‍ഹില്‍ കോളേജില്‍ വെച്ച് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയെന്ന തോംസണിന്റെ പ്രസ്താവന വ്യാജമാണെന്ന് യാഹൂവിന്റെ ഒരു ഓഹരി ഉടമ കണ്ടെത്തിയിരുന്നു. തോംസണിന് പകരം റോസ് ലെവിന്‍സോണിനെ ഇടക്കാല സിഇഒയായി യാഹൂ തെരഞ്ഞെടുത്തു. ബോര്‍ഡ് ചെയര്‍മാനായി ഫ്രഡ് അമോറോസോയെ തെരഞ്ഞെടുത്ത കാര്യവും യാഹൂ അറിയിച്ചു.

സ്‌റ്റോണ്‍ഹില്ലില്‍ നിന്ന് അക്കൗണ്ടിംഗ് ഡിഗ്രി നേടിയ കാര്യം കോളേജ് തന്നെ ശരി വെച്ചിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് അവിടെ ആരംഭിച്ചത് 1983ലാണ്. ഡാന്‍ ലോയബ് എന്ന നിക്ഷേപകനാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. ഇതിന് മുമ്പ് ഡയറക്ടര്‍ പാട്ടി ഹാര്‍ട്ട് അവരുടെ കോളേജ് പഠനം തെറ്റായാണ് നല്‍കിയതെന്ന കാര്യവും കണ്ടെത്തിയത് ലോയബ് ആയിരുന്നു.

ഒരു റിക്രൂട്ടിംഗ് കമ്പനി ബയോഡാറ്റയില്‍ കരുതിക്കൂട്ടി വരുത്തിച്ച പിഴവാണിതെന്നാണ് വ്യാജ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് പുറത്തുവന്നപ്പോള്‍ തോംസണ്‍ വിശദീകരിച്ചത്. യാഹൂവില്‍ നിന്ന് തോംസണെ പുറത്താക്കാന്‍ പ്രധാന കാരണം അദ്ദേഹം സര്‍ട്ടിഫിക്കറ്റില്‍ വ്യാജ യോഗ്യത നല്‍കിയതാണെതല്ല മറിച്ച് അതിന് തോംസണ്‍ നല്‍കിയ വിശദീകരണമാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot