ടാബ്‌ലറ്റ് മത്സരത്തില്‍ ഏസറും സോണിയും നേര്‍ക്കുനേര്‍

Posted By:

ടാബ്‌ലറ്റ് മത്സരത്തില്‍ ഏസറും സോണിയും നേര്‍ക്കുനേര്‍

ഏസറും സോണിയും ഗാഡ്ജറ്റ് ലോകത്തെ പ്രമുഖരായ രണ്ട് നിര്‍മ്മാണ കമ്പനികളാണ്.  ഇന്ന് ഏറ്റവും വേഗത്തിലും വളരുന്നതും ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ദിവസേനയെന്നോണം വരുന്നതും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലാണ്.  സോണിയും ഏസറും ഓരോ പുതിയ ടാബ്‌ലറ്റുകള്‍ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നു.

ഏസര്‍ ഐക്കോണിയ എ500, സോണി ടാബ്‌ലറ്റ് എസ് എന്നിവയാണ് ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍.  ഇരു ടാബ്‌ലറ്റുകള്‍ക്കും എന്‍വിഡിയ ടെഗ്ര2 പ്രോസസ്സറിന്റെ മികച്ച പിന്തുണയുണ്ട് എന്നത് ഇവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു.  ഐക്കോണിയയുടേത് 10.1 ഇഞ്ച് മാട്രിക്‌സ് ടിഎഫ്ടി കളര്‍ എല്‍സിഡി ഡിസ്‌പ്ലേയും, സോണി ടാബ്‌ലറ്റ് എസിന്റേത് 1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 9.4 ഇഞ്ച് ഡിസ്‌പ്ലേയും ആണുള്ളത്.

മികച്ച ബാറ്ററി ബാക്ക്അപ്പും, കണക്റ്റിവിറ്റികളും ഏസറിന്റെയും, സോണിയുടേയും ടാബ്‌ലറ്റുകളുടെ പ്രത്യേകതകളാണ്.  ഏസര്‍ ഐക്കോണിയ ടാബ്‌ലറ്റില്‍ ഒരു വെബ്ക്യാമും, സോണി ടാബ്‌ലറ്റ് എസില്‍ ഒരു 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയും ഉണ്ട്.

1 ജിബി ഇന്റേണല്‍ മെമ്മറിയോടെ വരുന്ന ഇരു ടാബ്‌ലറ്റുകളുടേയും മെമ്മറി എക്‌സ്‌റ്റേണല്‍ മെമ്മറി സ്ലോട്ട് വഴി 32 ജിബി വരെ ഉയര്‍ത്താവുന്നതുമാണ്.  സോണി ടാബ്‌ലറ്റ് എസ് വെറും 468 ഗ്രാം മാത്രമാണ് ഭാരമുള്ളത്.  എന്നാല്‍ ഏസര്‍ ഐക്കോണിയ എ500ന് 765 ഗ്രാം ഭാരമുണ്ട്.

ഐആര്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തോടെയാണ് സോണി ടാബ്‌ലറ്റിന്റെ വരവ്.  അതുകൊണ്ട് വേണമെങ്കില്‍ മുറിയുടെ ഏതു ഭാഗത്തിരുന്നു നമുക്ക് ഈ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാവുന്നതാണ്.

ഇരു ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേയും വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.  എന്നാല്‍ 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ഇവയ്ക്ക് പ്രതീക്ഷിക്കപ്പെടുന്ന ഒരു ഏകദേശ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot