ചെറിയ വിലയില്‍ മികച്ച കമ്പ്യൂട്ടറുമായി എച്ച്പി

Posted By: Staff

ചെറിയ വിലയില്‍ മികച്ച കമ്പ്യൂട്ടറുമായി എച്ച്പി

പുതിയൊരു ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുമായെത്തുകയാണ് എച്ച്പി. എച്ച്പി പവിലിയണ്‍ പി7-1030 എന്നു പേരിട്ടിരിക്കുന്ന ഈ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍, ഗെയിമിംഗ് ഒഴികെയുള്ള നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന ചെ്തിരിക്കുന്നത്.

കൂടുതല്‍ ഹാര്‍ഡ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകത്തിന്‍ ബേകളും, പോര്‍ട്ടുകളും ഉണ്ടെന്നത് ഈ കമ്പ്യൂട്ടറിന്റെ ഒരു പ്രധാന പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രവര്‍ത്തനക്ഷമതയും മെമ്മറിയും ഇനിയും ഉയര്‍ത്താമെന്നൊരു സാധ്യതയും ഈ എച്ച്പി കമ്പ്യൂട്ടറിന്റെ സവിശേഷതയാണ്.

രണ്ട് 3.5 ഇഞ്ച് ഫ്രീ ബേകള്‍ കൂടുതല്‍ ഹാര്‍ഡ് ഡ്രൈവിനെ സ്വാഗതം ചെയ്യാനൊരുങ്ങി നില്‍ക്കുന്നുണ്ട് ഈ പുതിയ കമ്പ്യൂട്ടറില്‍. മറ്റൊരു 5.25 ഇഞ്ച് ബേ ഡ്രൈവിനു പുറമേയാണിത്.സിസ്റ്റത്തിനു അകത്തുള്ള മൂന്ന് PCIe x1 സ്ലോട്ടുകള്‍, കൂടുതല്‍ വയര്‍ലെസ് കണക്റ്റിവിറ്റി കാര്‍ഡുകള്‍, കൂടുതല്‍ യുഎസ്ബി പോര്‍ട്ടുകള്‍ സാധ്യമാക്കാനുള്ള കാര്‍ഡുകള്‍, ടിവി-ട്യൂണര്‍ കാര്‍ഡ് എന്നിവ സാധ്യമാക്കാന്‍ സഹായിക്കുന്നു.

ഒരു ഗ്രാഫിക് കാര്‍ഡ് ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്ന ഒരു PCIe x16 സ്ലോട്ടു കൂടി ഈ എച്ച്പി കമ്പ്യൂട്ടറിലുണ്ട്. 250 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടറാണിത്. ഗെയിമിംഗിന് കൂടുതല്‍ വാട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാഫിക് കാര്‍ഡ് ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ ഒരു ഗെയിമിംഗ് കമ്പ്യൂട്ടറാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ കൂടുതല്‍ വാട്ടേജില്‍ പ്രവര്‍ത്തിക്കുന്ന എച്ച്പി കമ്പ്യൂട്ടര്‍ നോക്കുന്നതായിരിക്കും നല്ലത്.

ഈ കമ്പ്യൂട്ടറിന്റെ മതര്‍ ബോര്‍ഡില്‍ രണ്ടു മെമ്മറി മൊഡ്യൂള്‍ സ്ലോട്ടുകളെയുള്ളൂ. ഒരു ജോഡി 4 ജിബി ഡിഐഎംഎംകള്‍ കൂടുമ്പോള്‍ റാം 8 ജിബിയില്‍ കൂടുതല്‍ വരുന്നു.

ഇന്റല്‍ കോര്‍ ഐ3 ഡ്യുവല്‍-കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള എച്ച്പി പവിലിയണ്‍ പി7-1030ന്റെ പ്രവര്‍ത്തനക്ഷമത അതേ വിലയുള്ള ഗേറ്റ് വേ എസ്എക്‌സ്2851-41നേക്കാള്‍ മികച്ചതാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ കൂടുതല്‍ വിലയുള്ള കമ്പ്യൂട്ടറായ എച്ച്പി പവിലിയണ്‍ എലൈറ്റ് എച്ച്8-1010യുടെ പ്രവര്‍ത്തന മികവിനടുത്ു വരും ഈ പുതിയ കമ്പ്യൂട്ടറിന്റേത്.

64 ബിറ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എംഎസ് ഓഫീസ് 2010 ഇതില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്. 60 ദിവസം നോര്‍ട്ടണ്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റിയുടെ സേവനം ലഭിക്കുകയും ചെയ്യുന്നു.

25,000 മുതല്‍ 30,000 രൂപ വരെ വിലയുള്ള ഈ കമ്പ്യൂട്ടര്‍ ഒരിക്കലും ഒരു വില കൂടി ഉല്‍പന്നമല്ല.LL

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot