ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 സവിശേഷതകള്‍...!

Written By:

ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഇപ്പോള്‍ പല സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമായി തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ലോലിപോപ്പിന്റെ പല സവിശേഷതകളെക്കുറിച്ചും സംശയമുണ്ടാകുക സ്വാഭാവികമാണ്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

ലോലിപോപ്പില്‍ നിങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കേണ്ട സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

സിസ്റ്റം സെറ്റിങ്‌സില്‍ പോയി സെക്യൂരിറ്റി ടാപ് ചെയ്യുക. സൈ്വപ്പ് ഒഴിച്ച് മറ്റുളള സ്‌ക്രീന്‍ ലോക്ക് ഓപ്ഷനുകള്‍ ഏതെങ്കിലും തിരഞ്ഞെടുക്കുക. തുടര്‍ന്ന് സ്മാര്‍ട്ട് ലോക്കില്‍ ചെന്ന് ട്രസ്റ്റഡ് ഡിവൈസസ് എന്നത് ടാപ് ചെയ്യുക. റെഡ് പ്ലസ് സൈന്‍ ടാപ് ചെയ്ത് നിങ്ങള്‍ ഏത് ഡിവൈസ് ആയിട്ടാണോ ബ്ലൂടൂത്ത് വഴി സമന്വയിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അവ തിരഞ്ഞെടുക്കുക.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

സെക്യൂരിറ്റി മെനുവില്‍, സ്മാര്‍ട്ട് ലോക്കില്‍ പോയി, ട്രസ്റ്റഡ് ഫേസസ് എന്നത് ടാപ് ചെയ്യുക. ഫോണിന് നിങ്ങളുടെ മുഖം തിരിച്ചറിയാനുളള കമാന്‍ഡുകള്‍ പിന്തുടരുക. തുടര്‍ന്ന് പവര്‍ ബട്ടണ്‍ അമര്‍ത്തി പരിശോധിക്കുക.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

നിങ്ങളുടെ സിസ്റ്റം സെറ്റിങ്‌സില്‍ പോയി, 'Language & input' ടാപ് ചെയ്ത് 'Voice input' എന്നതിലേക്ക് പോകുക. തുടര്‍ന്ന് 'Enhanced Google services' എന്നതിന് അടുത്തുളള ഗിയര്‍ ഐക്കണ്‍ ടാപ് ചെയ്യുക. ''Ok Google' Detection' എന്ന ലൈന്‍ പ്രത്യക്ഷപ്പെടുന്നതാണ്. ഇത് ടാപ് ചെയ്ത ശേഷം വരുന്ന 'Always on' ലൈന്‍ ടാപ് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ നിങ്ങളുടെ ശബ്ദം തിരിച്ചറിയാന്‍ അന്വേഷിക്കുന്ന കമാന്‍ഡുകള്‍ പിന്തുടരുക.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

നിങ്ങള്‍ ഡിവൈസിന്റെ പവര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് കാത്ത് നില്‍ക്കുന്ന നോട്ടിഫിക്കേഷനുകള്‍ കാണാവുന്നതാണ്. ഇതില്‍ ഇരട്ട ടാപ് ചെയ്ത് നിങ്ങള്‍ക്ക് തുറക്കാവുന്നതാണ്.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

ഡിസ്‌പ്ലേ ഓണ്‍ ആയിരിക്കുമ്പോള്‍, നിങ്ങളുടെ ഡിവൈസിന്റെ വോളിയം അപ് അല്ലെങ്കില്‍ ഡൗണ്‍ ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് സ്‌ക്രീനിന്റെ മുകളില്‍ പ്രത്യക്ഷപ്പെടുന്ന പാനലിലുളള പ്രയോരിറ്റി ടാപ് ചെയ്യുക. പ്രയോരിറ്റി മോഡില്‍ ഫോണ്‍ ആകുമ്പോള്‍ വളരെ അത്യാവശ്യമുളള നോട്ടിഫിക്കേഷനുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് അലര്‍ട്ട് ശബ്ദം നല്‍കുക.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

പ്രധാന സിസ്റ്റം സെറ്റിങ്‌സില്‍ പോയി, 'Sound & notification' എന്നതില്‍ ചെന്ന് 'Interruptions' എന്നത് ടാപ് ചെയ്യുക. സ്‌ക്രീനിന്റെ താഴേക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത്, ഏതൊക്കെ ദിവസങ്ങളില്‍, ഏതൊക്കെ സമയങ്ങളില്‍ ആണ് പ്രയോരിറ്റി മോഡ് സജീവമാകേണ്ടതെന്ന് തിരഞ്ഞെടുക്കുക.

ഇത്തരത്തില്‍ നിങ്ങള്‍ക്ക് രാത്രി സമയങ്ങളില്‍ അടിയന്തര കോളുകള്‍ മാത്രം വരുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്ന സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

സിസ്റ്റം സെറ്റിങ്‌സില്‍ ചെന്ന് 'Sound & notifications' എന്നത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'App notifications' എന്നതില്‍ പോയി നിങ്ങള്‍ ഇച്ഛാനുസൃതമാക്കാന്‍ ആഗ്രഹിക്കുന്ന ആപുകള്‍ 'Priority' എന്നതിലേക്ക് മാറ്റുക.

ഇത്തരത്തില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത ആപുകളുടെ അലര്‍ട്ടുകള്‍ പ്രയോരിറ്റി മോഡില്‍ ആണെങ്കില്‍ പോലും കേള്‍ക്കാവുന്നതാണ്.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് രണ്ട് തവണ സൈ്വപ് ചെയ്താല്‍ നിങ്ങള്‍ക്ക് ക്വിക്ക് സെറ്റിങ്‌സ് പാനലിലേക്ക് പോകാവുന്നതാണ്. വലത് മൂലയിലുളള വൃത്താക്രതിയിലുളള അവതാര്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഗസ്റ്റ് മോഡിലേക്ക് ചെല്ലാവുന്നതാണ്.

നിങ്ങളുടെ അക്കൗണ്ടിലേക്ക് മടങ്ങി പോകാന്‍, ഇതേ പ്രക്രിയ പിന്തുടരുക. എന്നാല്‍ ഗസ്റ്റ് എന്നതിന് പകരം നിങ്ങളുടെ പേര് ആയിരിക്കണം ടാപ് ചെയ്യേണ്ടത്.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

പ്രധാന സിസ്റ്റം സെറ്റിങ്‌സില്‍ ചെന്ന് സെക്യൂരിറ്റി എന്നത് തിരഞ്ഞെടുത്ത് സ്‌ക്രീന്‍ പിന്നിങ് എന്നതിലേക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുക. തുടര്‍ന്ന് അത് ഓണ്‍ എന്നതിലേക്ക് സെറ്റ് ചെയ്യുക.

ഹോം കീയുടെ വലത് വശത്തുളള ചതുരമായ Recent Apps key എന്നത് ടാപ് ചെയ്ത് സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുക. നിങ്ങള്‍ അടുത്തിടെ തുറന്ന ആപുകളില്‍ ഒരു പുഷ്പിന്‍ ഐക്കണ്‍ കാണാവുന്നതാണ്. ഇതില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ആ ആപുകളെ പിന്‍ ചെയ്യാവുന്നതാണ്.

ഇപ്പോള്‍ നിങ്ങളുടെ ഡിവൈസില്‍ ആ പിന്‍ ചെയ്ത പ്രക്രിയ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഇനി നിങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് ഫോണ്‍ കൊടുത്താലും അവര്‍ക്ക് നിങ്ങളുടെ ഫോണിലെ മറ്റ് സവിശേഷതകളും പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ല.

പിന്‍ മോഡില്‍ നിന്ന് പുറത്തു കടക്കുന്നതിന് Back, Recent Apps ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തുക.

 

ലോലിപോപ്പില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍...!

നിങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്ന ഇമേജ് ടാപ് ചെയ്യുക. സ്‌ക്രീനിന്റെ താഴെയുളള ഷെയര്‍ ഐക്കണ്‍ ടാപ് ചെയ്യുക, തുടര്‍ന്ന് വരുന്ന ഓപ്ഷനുകളില്‍ നിന്ന് 'Android Beam' എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് അണ്‍ലോക്ക് ചെയ്ത എന്‍എഫ്‌സി പിന്തുണയുളള മറ്റൊരു ഡിവൈസ്, നിങ്ങളുടെ ഡിവൈസിന്റെ പുറകില്‍ കൊണ്ട് വരിക. നിങ്ങള്‍ തിരഞ്ഞെടുത്ത ഫോട്ടോ വയര്‍ലെസ് ആയി മറ്റേ ഡിവൈസിലേക്ക് മാറ്റപ്പെടുന്നതാണ്.

ഇത്തരത്തില്‍ ഏത് ഉളളടക്കവും നിങ്ങള്‍ക്ക് ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവെസിലേക്ക് പങ്കിടാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 cool things to try with Android 5.0.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot