ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ അക്കൗണ്ട് സെറ്റപ്പ് ചെയ്യാം

|

ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതുവരെയും ഗൂഗിള്‍ അക്കൗണ്ട് തുടങ്ങാത്തവര്‍ വിഷമിക്കേണ്ട. എങ്ങനെ ഗൂഗിള്‍ അക്കൗണ്ട് തുടങ്ങാമെന്ന് ഘട്ടംഘട്ടമായി മനസ്സിലാക്കാം.

ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ അക്കൗണ്ട് സെറ്റപ്പ് ചെയ്യാം

ഗൂഗിള്‍ അക്കൗണ്ടിനൊപ്പം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കാനും കഴിയും. ആപ്പുകളും ഗെയിമുകളും പണം നല്‍കി വാങ്ങേണ്ടി വരുമ്പോള്‍ ഇത് സഹായകരമാകും. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, ഫോട്ടോസ് തുടങ്ങി ഗൂഗിളിന്റെ മിക്ക സേവനങ്ങളും സൗജന്യമായതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും കുഴപ്പമില്ല.

എല്ലാവരും ആന്‍ഡ്രോയ്ഡ് ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് കൈയിലെടുക്കുക. സെറ്റിംഗ്‌സില്‍ നിന്ന് അക്കൗണ്ട്‌സ് എടുക്കുക. സ്‌ക്രീനിന്റെ താഴെ കാണുന്ന Add Accounts-ല്‍ അമര്‍ത്തണം. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ നിന്ന് ഗൂഗിള്‍ തിരഞ്ഞെടെക്കുക.

ഇനി നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യാം അല്ലെങ്കില്‍ പുതിയ അക്കൗണ്ട് ആരംഭിക്കാം. മോര്‍ ഓപ്ഷന്‍സില്‍ നിന്ന് ക്രിയേറ്റ് അക്കൗണ്ടില്‍ അമര്‍ത്തുക. ഇനി സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വ്യക്തി വിവരങ്ങള്‍, യൂസര്‍ നെയിം, പാസ് വേഡ് എന്നിവ നല്‍കി ഗൂഗിളിന്റെ സേവന നിബന്ധനകള്‍ അംഗീകരിക്കുക. ഗൂഗിള്‍ അക്കൗണ്ട് തയ്യാര്‍.

1. സെറ്റിംഗ്‌സ് എടുക്കുക

2. താഴേക്ക് നീക്കി ഓപ്ഷനുകളില്‍ നിന്ന് അക്കൗണ്ട്‌സ് തിരഞ്ഞെടുക്കുക

3. സ്‌ക്രീനിന്റെ താഴെ കാണുന്ന Add Account ഓപ്ഷനില്‍ അമര്‍ത്തുക

4. ഗൂഗിള്‍ തിരഞ്ഞെടുക്കുക

5. മോര്‍ ഓപ്ഷന്‍സ് സെലക്ട് ചെയ്യുക

6. ക്രിയേറ്റ് അക്കൗണ്ടില്‍ അമര്‍ത്തുക

7. സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വ്യക്തി വിവരങ്ങള്‍, യൂസര്‍ നെയിം, പാസ്‌വേഡ് മുതലായവ നല്‍കുക

8. I Agree-യില്‍ അമര്‍ത്തുക.

ഗൂഗിള്‍ അക്കൗണ്ട് തയ്യാറായിക്കഴിഞ്ഞു. ഇനി സൈന്‍ ഇന്‍ ചെയ്ത് മെയിലുകള്‍ അയക്കുക, ഓണ്‍ലൈന്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഫോണില്‍ കിട്ടുന്ന എല്ലാ സേവനങ്ങളും കമ്പ്യൂട്ടറിലും ലഭിക്കും.

നിങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ എത്തുന്നു...!നിങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ എത്തുന്നു...!

Best Mobiles in India

Read more about:
English summary
How to set up a new Google account on your Android device

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X