റെയില്‍ റഡാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ ട്രെയിന്‍ ട്രാക്ക് ചെയ്യാം ?

By Super
|
 റെയില്‍ റഡാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ ട്രെയിന്‍ ട്രാക്ക് ചെയ്യാം  ?

നമുക്ക് കയറേണ്ട വണ്ടി ഇപ്പേള്‍ എവിടം വരെ ആയിക്കാണും എന്നറിയാനുള്ള ഒരു സംവിധാനം, ട്രെയിനില്‍ യാത്ര ചെയ്യാറുള്ളവരൊക്കെ പൊതുവായ് ആഗ്രഹിക്കാറുള്ളതാണ്. ഇന്റര്‍നെറ്റ് വഴിയുള്ള പതിവ് ട്രാക്കിംഗ് സംവിധാനത്തിന് ബദല്‍ മാര്‍ഗവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിക്കഴിഞ്ഞു. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് അവതരിപ്പിച്ച റെയില്‍ റഡാര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇന്ത്യയിലോടുന്ന ട്രെയിനുകളെ തത്സമയം ട്രാക്ക് ചെയ്യാനാകും.

റെയില്‍വേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് എന്‍ ഡി ടി വി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്, റെയില്‍വേ ഒരു ദിവസം നിയന്ത്രിയ്ക്കുന്ന 10000 ലധികം ട്രയിനുകളില്‍ 6500-ാളം ട്രാക്ക് ചെയ്യാന്‍ ഇപ്പോള്‍ ഈ ആപ്ലിക്കേഷന് കഴിയും.

റെയില്‍ റഡാര്‍ എന്നു പറയുന്ന ആപ്ലിക്കേഷന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിനുകളുടെ ഗതാഗതം ട്രാക്ക് ചെയ്യുന്ന ഒരു തത്സമയ ട്രാക്കറാണ്.ഇതില്‍ കാണുന്ന ഇന്ററാക്ടീവ് ഭൂപടം ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ഓടുന്ന ട്രെയിനുകളുടെ സ്ഥാനം തത്സമയം നിരീക്ഷിയ്ക്കാന്‍ ഇതിലൂടെ സാധ്യമാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസും, റെയില്‍യാത്രി.ഇന്‍ എന്ന വെബ്്‌സൈറ്റും സംയുക്തമായാണ് റെയില്‍ റഡാര്‍ വികസിപ്പിച്ചത്.

റെയില്‍ റഡാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ട്രെയിന്‍ ട്രാക്ക് ചെയ്യാം ?

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പരിചിതമായവര്‍ക്ക്, സൂം ഇന്‍- സൂം ഔട്ട് ഓപ്ഷനുകള്‍ ഉപയോഗിച്ച് വേണ്ട സ്ഥലം തിരഞ്ഞടുത്ത് ്‌നിരീക്ഷിയ്ക്കാന്‍ സാധിയ്ക്കും. ഭൂപടത്തില്‍ ക്ലിക്ക് ചെയ്ത് ഏത് ദിശയിലേക്ക് വേണമെങ്കിലും നീക്കി നോക്കാന്‍ സാധിയ്ക്കും.

അല്ലെങ്കില്‍ റെയില്‍ റഡാറില്‍ സെര്‍ച്ച് ചെയ്യാം.

ട്രെയിന്‍ സ്‌റ്റേഷന്‍: ഏതെങ്കിലും ഒരു പ്രത്യേക സ്റ്റേഷന്‍ വേണമെങ്കില്‍ ഭൂപടത്തിന് സമീപം സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇങ്ങനെ സെര്‍ച്ച് ചെയ്യുന്ന സ്റ്റേഷന്‍ ഭൂപടത്തില്‍ സൂം ചെയ്യപ്പെടും. തിരഞ്ഞെടുത്ത സ്റ്റേഷന്റെ സമീപമുള്ള ട്രെയിനുകളുടെ വിവരങ്ങളെല്ലാം ദൃശ്യമാകും.

ഓടുന്ന ട്രെയിന്‍ : ട്രെയിന്‍ ടാബിന് താഴെയുള്ള സെര്‍ച്ച് ബോക്‌സില്‍ ട്രെയിന്റെ പേരോ, നമ്പരോ നല്‍കി സെര്‍ച്ച് ചെയ്യുക. വരുന്ന ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ വണ്ടി സെലക്ട് ചെയ്യുക. ആ ട്രെയിനിന്റെ തത്സമയ സ്ഥാനത്തേയ്ക്ക് ഭൂപടം സൂം ചെയ്യപ്പെടും.

ഹോട്ട് സ്‌പോട്‌സ് : ചില പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസിന് എന്തെങ്കിലും തടസ്സമുണ്ടാകാം. ഇത്തരം സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്‌സ് എന്ന് രേഖപ്പെടുത്തുന്നത്. ഹോട്ട് സ്‌പോട്‌സ് ടാബില്‍ ആക്ടീവ് ഹോട്ട് സ്‌പോട്‌സ് ലിസ്റ്റ്് ചെയ്തിട്ടുണ്ടാകും. ഏതെങ്കിലും സെലക്ട് ചെയ്താല്‍ ആ പ്രദേശം ഭൂപടത്തില്‍ സൂം ചെയ്യപ്പെടും.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X