ഐഫോൺ 9 ഏപ്രിൽ 15 ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്

|

ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ SE ഫോണിന്റെ പിൻഗാമി എത്തുന്നു. ഐഫോൺ 9 അഥവാ ഐഫോൺ SE 2 എന്ന് പേരുള്ള സ്മാർട്ഫോൺ ഏപ്രിൽ 15-ന് ലോഞ്ച് ചെയ്യും എന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 22 ന് ഹാൻഡ്‌സെറ്റിന്റെ ഷിപ്പ്മെന്റ് ആരംഭിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ആപ്പിൾ ഇതുവരെ പുതിയ ഐഫോൺ ഏതുപേരിലാണ് ബ്രാൻഡ് ചെയ്യുക എന്നറിയിച്ചിട്ടില്ലെങ്കിലും ഐഫോൺ 9 എന്ന പേരിലാണ് പുതിയ മോഡൽ അറിയപ്പെടുക എന്നാണ് ലീക്കുകൾ വ്യക്‌തമാക്കുന്നത്‌.

ഐഫോൺ 9

പ്രമുഖ ടിപ്സ്റ്ററായ ജോൺ പ്രോസർ ആണ് ഏപ്രിൽ 15 ന് പുതിയ ഫോൺ ഇറങ്ങും എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കുന്നതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നും ടിപ്സ്റ്റർ പറയുന്നു. 2016 മാർച്ചിലാണ്‌ ഐഫോൺ SE ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. 2016 മാർച്ചിലാണ്‌ ഐഫോൺ SE ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ഫോണായിരുന്നു ഈ ഹാൻഡ്‌സെറ്റ്.

ഐഫോൺ SE

ബംഗളുരുവിൽ വെച്ചാണ് ഫോണിന്റെ പല ഘടകങ്ങളും കൂട്ടിച്ചേർത്തത്. നിലവിൽ ആപ്പിളിന്‍റെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ഐഫോൺ SE. മികച്ച പ്രതികരണമാണ് SE ഫോണിന് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ചത്. ഇതുതന്നെയാണ് വീണ്ടും ഒരു ബജറ്റ് ഐഫോൺ മോഡലുമായി വരാൻ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്. 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പായി ഐഫോണ്‍ SE 2 പുറത്തിറക്കാനാണ് ആപ്പിളിന്റെ നീക്കം എന്നാണ് കരുതുന്നത്.

ഐഫോൺ 9 5G

കാണാൻ ഐഫോൺ 8 മോഡലിന് സമാനമായിരിക്കും ഐഫോൺ SE 2. ഐഫോണ്‍ 11ലുള്ള A13CPU തന്നെയാണ് പുത്തന്‍ മോഡലിലും പ്രതീക്ഷിക്കുന്നത്. 4.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാവും പുത്തന്‍ മോഡലിനുണ്ടാവുക. മുന്‍ മോഡലുകളിലേതിന് സമാനമായ ഡിസൈന്‍ ഐഫോണ്‍ SE 2-ല്‍ ഉണ്ടാവാനാണ് സാധ്യത. ഏകദേശം 399 ഡോളറാണ് ഐഫോണ്‍ SE 2 ഫോണിന്റെ വിലയായി പ്രതീക്ഷിക്കുന്നത് (ഏകദേശം 28,500 ഇന്ത്യൻ രൂപ).

ഐഫോൺ SE 2

ഫേസ് ഐഡിയ്ക്ക് പകരമായി ടച്ച് ഐഡി ഫിംഗർപ്രിന്റ് റീഡറാണ് ഐഫോൺ SE 2-വിലുണ്ടാവുക. ആപ്പിളിന്റെ ഈ ബജറ്റ് സ്മാർട്ഫോൺ 64 ജിബി 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇറങ്ങുന്നത്. റെഡ്, സിൽവർ, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ആപ്പിൽ നിന്നുള്ള പുതിയതും കുറഞ്ഞതുമായ ഹാൻഡ്‌സെറ്റ് മാർച്ചിൽ വിപണിയിലെത്തുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഐപാഡ് പ്രോ 2020 അല്ലെങ്കിൽ ന്യൂ മാക്ബുക്ക് എയറിനൊപ്പം ഇത് പുറത്തിറക്കിയില്ല.

ഐഫോൺ 9 ഉടൻ

ഐഫോൺ 9 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇപ്പോഴും ഐഫോൺ ആരാധകർ കാത്തിരിക്കുകയാണ്, എന്നാൽ കിംവദന്തികൾ പറയുന്നത് ഈ ഫോൺ ഉടൻ വിപണിയിൽ വരുമെന്നാണ്. അതിനാൽ അടുത്ത മാസം അല്ലെങ്കിൽ രണ്ട് മാസങ്ങളിൽ വില കുറഞ്ഞ ഐഫോൺ ഉടൻ എത്തുമെന്നാണ്.

Best Mobiles in India

English summary
The iPhone 9 looks set to launch in the near future, finally bringing a new cheap iPhone that many have been waiting for since the iPhone SE was unveiled back in 2016.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X