സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

By Syam
|

നമ്മളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. സ്മാര്‍ട്ട്‌ഫോണിലെ നിരവധി ആപ്ലിക്കേഷനുകളും മറ്റ് സവിശേഷതകളും ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ നമ്മെ സഹായിക്കുന്നവയാണ്. അങ്ങനെ എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നമ്മളുടെ ശ്രദ്ധയല്പ്പം കുറഞ്ഞോയെന്നൊരു സംശയം. നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ സ്ഥിരമായി ചെയ്ത് വരുന്ന ചില അബദ്ധങ്ങളാണ് ഞങ്ങളിവിടെ പരാമര്‍ശിക്കാനാഗ്രഹിക്കുന്നത്. എനിക്കും നിങ്ങള്‍ക്കുമെല്ലാം തിരുത്താനൊരു അവസരം കൂടിയാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

പലരും ഉപയോഗിക്കാനുള്ള സൗകര്യത്തിന് വേണ്ടി പാസ്സ്‌വേര്‍ഡുകള്‍ സെറ്റ് ചെയ്യാറില്ല. നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍, ഫോട്ടോകള്‍, അകൗണ്ടുകള്‍ എന്നിവ മറ്റാരുടേയും കൈകളിലെത്താതെ സൂക്ഷിക്കാനുള്ള കടമ നിങ്ങള്‍ക്കുണ്ട്‌.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

പബ്ലിക് ഓപ്പണ്‍ വൈഫൈ നെറ്റുവര്‍ക്കുകളില്‍ കണക്റ്റ് ചെയ്ത് ബാങ്ക് ട്രാന്‍സാക്ഷനുകളും മറ്റും ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. എന്തെന്നാല്‍ ഹാക്കിങ്ങിനുള്ള സാധ്യതകള്‍ വളരെയേറെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

ടോയിലെറ്റിലുള്ളതിനേക്കാള്‍ പലമടങ്ങ്‌ അധികമാണ് ഫോണുകളിലുള്ള ബാക്ട്ടീരിയകളുടെ എണ്ണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ ഇടയ്ക്കിടെ ഫോണ്‍ വൃത്തിയാക്കുന്നതാണുചിതം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവനും ഫോണ്‍ പ്ലഗ് ചെയ്യുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് കാരണമുണ്ടാകാവുന്ന ഓവര്‍ ചാര്‍ജിംഗ് നിങ്ങളുടെ ബാറ്ററി ലൈഫിനെ വിപരീതമായി ബാധിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

മാല്‍വെയറുകളും വയറസുകളും പെരുകിവരുന്ന ഈ കാലത്ത് ആന്റി-വയറസ് ഒരു ആവശ്യംതന്നെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

ഒരുപക്ഷേ, നിങ്ങളുടെ ഫോണ്‍ കളവ് പോയാല്‍ അതിലെ ഡാറ്റാകള്‍ നീക്കം ചെയ്യാനും ഫോണ്‍ ലൊക്കേറ്റ്‌ ചെയ്യാനുമൊക്കെ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പിഴവുകള്‍ നികത്താനും ഫോണിന്‍റെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റുകള്‍ കമ്പനി നല്‍കുന്നത്, അത് പ്രയോജനപ്പെടുത്തുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

പരിചയമില്ലാത്ത ആളുകളോ സൈറ്റുകളില്‍ നിന്നോ ലഭിക്കുന്ന ലിങ്കുകള്‍ കഴിവതും ഒഴിവാക്കുക. നിരവധി മാല്‍വെയറുകളാണ് നമുക്ക് ചുറ്റും പതുങ്ങിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

ബ്ലൂടൂത്ത് ഓണ്‍ ചെയ്തിടുന്നത് ബാറ്ററി ലൈഫ് കുറയ്ക്കുക മാത്രമല്ല ഹാക്കര്‍മാര്‍ക്ക് നിങ്ങള്‍ ഫോണിലേക്കുള്ള വഴി തുറന്നിട്ട്‌ കൊടുക്കുകയാണ് ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

പേറ്റിയെം, ഫ്ലിപ്പ്കാര്‍ട്ട്, ഫേസ്ബുക്ക് എന്നിവ എപ്പോഴും ലോഗ്ഇന്‍ ചെയ്യാതിരിക്കുക. ലോഗ്ഓഫ്‌ ചെയ്താല്‍ കളവ് പോയാലും നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ചില അബദ്ധങ്ങള്‍‍..!!

പാസ്സ്‌വേര്‍ഡുകളും പിന്‍ നമ്പറുകളും ഓര്‍ത്തെടുക്കാനുള്ള മടി കൊണ്ട് ഫോണില്‍ സേവ് ചെയ്തുവയ്ക്കുന്നത് പലരുടെയും സ്വഭാവമാണ്. പക്ഷേ, ഇത്തരത്തിലുള്ള പ്രധാനപെട്ട വിവരങ്ങള്‍ അലക്ഷ്യമായി ഫോണില്‍ സേവ് ചെയ്യുന്നത് അത്ര നന്നല്ല.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

Read more about:
English summary
Are you making these mistakes while using a Smartphone?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X