20 സിനിമകളുമായി 3 ജിഫൈവ് ഫോണുകള്‍

Posted By: Staff

20 സിനിമകളുമായി 3 ജിഫൈവ് ഫോണുകള്‍

വിനോദത്തിന്റെ കാര്യത്തില്‍ എപ്പോഴും ജിഫൈവ് ഒരു പടി മുന്നില്‍ തന്നെയാണ്. ഫീച്ചേഴ്‌സുകളുടെ വ്യത്യസ്തതയും പ്രത്യേകതകളും കാരണം ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനിയായി മാറിയിരിക്കുകയാണ് ജിഫൈവ്.

ജിഫൈവ് തങ്ങളുടെ ലോ എന്റ് ബേസിക് ഹാന്‍ഡ്‌സെറ്റുകളിലൂടെയും ഹൈ എന്റ് മള്‍ട്ടിമീഡിയ ഉല്‍പന്നങ്ങളിലൂടെയും വലിയ മുന്നേറ്റമാണ് മൊബൈല്‍ വിപണിയില്‍ നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ പുതിയ മൂന്നു ഹാന്‍ഡ്‌സെറ്റുകളുമായി വരികയാണ് വീണ്ടും ജിഫൈവ്.

വെറുതെ മൂന്നു ഹാന്‍ഡ്‌സെറ്റുകളുമായി വരികയല്ല ഇപ്പോള്‍ ജിഫൈവ് ചെയ്യുന്നത്. പകരം ശരിക്കും ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തുന്ന സര്‍പ്രൈസ് സമ്മാനവുമായാണ് ഇത്തവണ ജിയഫൈവ് വരുന്നത്.

എന്തു പ്രത്യേക ഫീച്ചറുമായാണ് ഇത്തവണ ജിഫൈവ് വരിക എന്നോര്‍ത്ത് തല പുകയ്ക്കാന്‍ വരട്ടെ. കാരണം ഈ സര്‍പ്രൈസ് വെറും ഫീച്ചേഴ്‌സ് ഒന്നും അല്ല. മറിച്ച്, 20 മുഴുനീള ചലച്ചിത്രങ്ങളാണ്. ശരിക്കും അത്ഭുതപ്പെട്ടല്ലേ. അതാണ് ജിഫൈവ് ഉദ്ദേശിച്ചതും.

ജിഫൈവ് ഇ720, ഇ780, ഇ505 എന്നിവയാണ് പുതിയ ജിഫൈവ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍. 4 ജിബി മെമ്മറിയോടെ വരുന്ന ഈ ഹാന്‍ഡ്‌സെറ്റുകളില്‍ വിനോദത്തിനുള്ള സ്ഥാനം വളരെ വലുതാണെന്നു കാണാം. ചലച്ചിത്രങ്ങള്‍, മറ്റു വീഡിയോകള്‍, റിംഗ് ടോണുകള്‍, തുടങ്ങി അനവധി നേരംകൊല്ലികളുമായാണ് ഇവ എത്തുന്നത്.

20 ചലച്ചിത്രങ്ങള്‍ ഉണ്ടെന്നത് മാത്രമല്ല ഈ ജിഫൈവ് ഹാന്‍ഡ്‌സെറ്റുകളുടെ പ്രത്യേകതകളില്‍ പെടുന്നത്. 2.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് ഇ720ന്റേത്. 3.2 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, ഒരു സെക്കന്ററി ഡിജിറ്റല്‍ ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ട് ഈ ഫോണില്‍. 16 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന ഈ മൊബൈലിന്റെ ബാറ്ററി 1300 ... ആണ്.

ഇ720നേക്കാള്‍ വലിയ ഡിസ്‌പ്ലേയാണ് ജിഫൈവ് ഇ780ന്റേത്. 3.2 ഇഞ്ച് ആണിത്. ഡിസ്‌പ്ലേയിലുള്ള വ്യത്യാസം ഒഴിവാക്കിയാല്‍ ഇവ തമ്മില്‍ സാമ്യങ്ങള്‍ ഏറെ. വിവിധ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന മള്‍ട്ടിമീഡിയ ഒപ്ഷനുകളും, മ്യൂസിക് പ്ലെയറുകളും ആണിതില്‍.

മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് മൂന്നാമന്‍. 2.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ജിഫൈവ് ഇ505ന്. വെറും 1.3 മെഗാപിക്‌സല്‍ ക്യാമറയാണിതിനുള്ളത്.

ഏതൊക്കെ ചലച്ചിത്രങ്ങളായിരിക്കും ജിഫൈവ് ഇവയില്‍ ഒരുക്കിയിരിക്കുന്നതറിയാനായിരിക്കും ഏറ്റവും കൂടുതല്‍ താല്‍പര്യം. പുതുതായി ഇറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകളാണ് ഇവ എന്നത് ആരെയും അമ്പരപ്പിക്കും തീര്‍ച്ച.

സല്‍മാന്‍ ഖാന്‍ സിനിമയായ ദബാംഗ്, നിരവധി ബെന്‍ഗാളി, ഗുജറാത്തി, പഞ്ചാബി സിനിമകള്‍ എന്നിങ്ങനെയായിരിക്കും ആ 20 സിനിമകള്‍.

പതിവുപോലെ ഈ ജിഫൈവ് ഹാന്‍ഡ്‌സെറ്രുകളുടെയും വില ഒട്ടും വലുതല്ല. 2,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് ഈ മൂന്നു ഹാന്‍ഡ്‌സെറ്റുകളുടെയും വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot