കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

ഇൻഫിനിക്സ് നോട്ട് സീരീസ് ഡോക്ടർ സ്ട്രേഞ്ച് എഡിഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് നോട്ട് 12, ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 15,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് സെഗ്മെന്റിലേക്കാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും എത്തുന്നത്. കരുത്തേറിയ പ്രൊസസറുകളും 5,000 എംഎഎച്ച് ബാറ്ററിയും മീഡിയാടെക്ക് ഹൈപ്പർ എഞ്ചിൻ ഗെയിം ബൂസ്റ്റ് ടെക്നോളജിയും ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. ഇൻഫിനിക്സ് നോട്ട് 12, ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണുകളുടെ കൂടുതൽ ഫീച്ചറുകൾ, വില, സെയ്ൽ ഡേറ്റ് എന്നിവയടക്കമുള്ള കാര്യങ്ങൾ വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 11,999 രൂപയാണ് വില വരുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ എത്തുന്നത്. ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷന് 12,999 രൂപയും വില വരുന്നു. മെയ് 28, ഉച്ചയ്ക്ക് 12 മണി മുതൽ ഡിവൈസിന്റ വിൽപ്പനയാരംഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന നടത്തുക. ഫോഴ്സ് ബ്ലാക്ക്, ജ്യുവൽ ബ്ലൂ എന്നീ കളർ ഓപ്ഷനുകളും ലഭ്യമാണ്.

മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്സ്

ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോൺ ഒരൊറ്റ വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണിന് 14,999 രൂപയും വില വരുന്നു. ഫോഴ്സ് ബ്ലാക്ക്, സ്നോഫോൾ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭിക്കുന്നത്. മെയ് 27ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

ഇൻഫിനിക്സ് നോട്ട് 12 ടർബോ: സ്പെസിഫിക്കേഷനുകൾ
 

ഇൻഫിനിക്സ് നോട്ട് 12 ടർബോ: സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2400 x 1080 പിക്സൽസ് റെസല്യൂഷനും ഡിസ്പ്ലെയിൽ ഉണ്ട്. 92 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 180 Hz ടച്ച് സാംപ്ലിങ് റേറ്റ്, 1000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസ്, 100 ശതമാനം ഡിസിഐ പി3 കളർ ഗാമറ്റ് എന്നിവയാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോയുടെ ഡിസ്പ്ലെയുടെ മറ്റ് ഫീച്ചറുകൾ. ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും എടുത്ത് പറയേണ്ട ഫീച്ചറാണ്.

നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺനോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ

മീഡിയടെക്

മീഡിയടെക് ഹീലിയോ ജി96 പ്രൊസസറാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഡിവൈസിൽ ലഭ്യമാണ്. മെക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് കൂട്ടാനും ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണിൽ കഴിയും. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 10.6ൽ ആണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ വരുന്ന ഡെപ്ത് ലെൻസ്, എഐ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി സെൻസറും ഡിവൈസിൽ ഉണ്ട്. 5,000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോട്ട് 12 ടർബോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിറിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഇൻഫിനിക്സ് നോട്ട് 12: സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്സ് നോട്ട് 12: സ്പെസിഫിക്കേഷനുകൾ

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണും 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2400 x 1080 പിക്സൽസ് റെസല്യൂഷനും ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. 180 Hz ടച്ച് സാംപ്ലിങ് റേറ്റ്, 1000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസ്, ഡിസിഐ പി3 കളർ ഗാമറ്റ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ കമ്പനി നൽകിയിട്ടുണ്ട്.

നോട്ട്

മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി വരെയുള്ള സ്റ്റോറേജും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മെക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് കൂട്ടാൻ ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിലും ഓപ്ഷൻ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 10ൽ ആണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

റിയർ ക്യാമറ സജ്ജീകരണം

നോട്ട് 12 ടർബോയ്ക്ക് സമാനമായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിലും നൽകിയിരിയ്ക്കുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ ഡെപ്ത് ലെൻസ്, എഐ ലെൻസ് എന്നിവ ലഭ്യമാക്കിയിരിയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി സെൻസറും ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോണിൽ കൊടുത്തിരിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോട്ട് 12 ടർബോ സ്മാർട്ട്ഫോണിലും ലഭ്യമാണ്.

Best Mobiles in India

English summary
Infinix Note Series Doctor Strange Edition smartphones launched in India. The company has launched the Infinix Note 12 and Infinix Note 12 Turbo smartphones in the country. Both the Infinix smartphones are in the budget segment priced below Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X