ഇന്റക്‌സ് അക്വ ഒക്റ്റ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍; വില 19,999 രൂപ

Posted By:

അടുത്ത കാലം വരെ ക്വാഡ്‌കോര്‍ പ്രൊസസറുകളായിരുന്നു വിപണിയില്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥമാറി. ഒക്റ്റകോര്‍ പ്രൊസസറുകളാണ് ഇനി സ്മാര്‍ട്‌േഫാണുകളില്‍ കാണുക. ഈ മാറ്റത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും പങ്കാളികളാകുന്നു എന്നതാണ് പ്രധാന കാര്യം.

ഇന്റക്‌സ് അക്വ ഒക്റ്റ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍; വില 19,999 രൂപ

ഇതിനുദാഹരണമാണ് ഇന്റക്‌സിന്റെ അക്വ ഒക്റ്റ അഥവക അക്വ i17 സ്മാര്‍ട്‌ഫോണ്‍. കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച സ്മാര്‍ട്‌ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിക്കഴിഞ്ഞു. ഔദ്യോഗികമായി ലോഞ്ചിംഗ് നടന്നിട്ടില്ലെങ്കിലും പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീല്‍ 19,999 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണായിരിക്കും ഇത്.

ഇന്റക്‌സ് അക്വ ഒക്റ്റയുടെ പ്രത്യേകതകള്‍

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് HD ഡിസ്‌പ്ലെ, 1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നി സപ്പോര്‍ട് ചെയ്യും. ഒപ്പം ഡ്യുവല്‍ സിം സംവിധാനവുമുണ്ട്. 16 ജി.ബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയും. 2300 mAh ആണ് ബാറ്ററി പവര്‍.

സ്‌നാപ്ഡീല്‍ ഫോണിനൊപ്പം 2,999 രൂപ വിലവരുന്ന ഇന്റക്‌സ് പവര്‍ ബാങ്കും ഇന്റക്‌സ് ഹെഡ്‌ഫോണും സൗജന്യമായി നല്‍കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot