15 തരം മൊബൈലുകളുമായി എറൈസ് ഇന്ത്യന്‍ വിപണിയില്‍

By Super
|
15 തരം മൊബൈലുകളുമായി എറൈസ് ഇന്ത്യന്‍ വിപണിയില്‍

കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യന്‍ ബിസിനസ് രംഗത്തെ സജീവ സാന്നിധ്യമാണ് എറൈസ് ഇന്ത്യ ലിമിറ്റഡ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു കൊണ്ടിരുന്ന എറൈസ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ബിസിനസ് രംഗത്തേക്കും ഇറങ്ങാന്‍ പോവുകയാണ്.

ചെറിയ വിലയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്താണ് ഈ പുതിയ ചുവട് വെപ്പ്. ജമ്മു കാശ്മീരിലാണ് എറൈസ് ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങിയിരിക്കുന്നത്. ആകെ 15 വ്യത്യസ്ത മോഡലുകള്‍ രംഗത്തിറക്കിയിട്ടുണ്ട് എറൈസ്.

 

എറൈസ് മൊബൈല്‍ എന്ന ബ്രാന്റ് നെയിമില്‍ അറിയപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. അടുത്ത മൂന്നു വര്‍ഷങ്ങളിലായി 300 കോടിയോളം രൂപ മൊബൈല്‍ വിപണിയില്‍ ഇറക്കാനാണ് എറൈസിന്റെ തീരുമാനം. 2014 ആകുമ്പോഴേക്കും 1000 കോടി വിറ്റുവരവ് ഉണ്ടാകും എന്നാണ് എറൈസ് പ്രതീക്ഷിക്കുന്നത്.

ദൈനംദിന ഉപയോഗത്തിന്, മള്‍ട്ടിമീഡിയ ഹാന്‍ഡ്‌സെറ്റ്, ബിസിനസ് ഹാന്‍ഡ്‌സെറ്റ്, ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് 15 തരം മോഡലുകള്‍ ഇറക്കിയിരിക്കുന്നത്.

ബിസിനസ് വിഭാഗത്തില്‍ രണ്ടു തരം മോഡലുകള്‍ ഉള്‍പ്പെടും. ഇരു ഹാന്‍ഡ്‌സെറ്റുകളിലും QWERTY കീപാഡാണ് ഉള്ളത്. എ5, ഡബ്ല്യു1 എന്നിവയാണ് ഈ ബിസിനസ് ഹാന്‍ഡ്‌സെറ്റുകളുടെ പേര്. 4 ജിഎസ്എം സിമ്മുകള്‍ ഒരേ സമയം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യ ഫോണ്‍ ആയിരിക്കും എ5. ഒരു ഡ്യുവല്‍ സിം മൊബൈല്‍ ആയ ഡബ്ല്യു1ല്‍ 3ജി സംവിധാനം ഇല്ലാതെ തന്നെ വീഡിയോ കോളിംഗ് സംവിധാനം ഉണ്ട്. അതായത് 2ജി സംവിധാനം ഉപയോഗപ്പെടുത്തി തന്നെ ഇവിടെ വീഡിയോ കോളിംഗ് നടത്താവുന്നതാണ്.

എറൈസ് ടി777 ഒരു ഫുള്‍ ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ആണ്. എച്ച്ഡി ഫോട്ടോ എടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയുമെന്നതാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകത. 3ഡി, കട്ടിംഗ് എഡ്ജ് ടെക്‌നോളജികള്‍ ഈ ബജറ്റ് ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ടി222 ഒരു സൂപ്പര്‍ സ്ലിം ഇക്കൂട്ടത്തില്‍ പെടുന്ന ഹാന്‍ഡ്‌സെറ്റാണ്. ഇത് മള്‍ട്ടിമീഡിയ ഹാന്‍ഡ്‌സെറ്റ് വിഭാഗത്തിലാണ് പെടുന്നത്. വളരെ മികച്ച സ്പീക്കറുകളും, മ്യൂസിക്കിനായി പ്രത്യേകം ബട്ടണുകളും ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.

പേരു പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു മള്‍ട്ടിമീഡിയ ഹാന്‍ഡ്‌സെറ്റു കൂടി ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ തയ്യാറായിരിക്കുന്നു. ആയിരം രൂപയ്ക്കു താഴെയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ വില.

ദൈനംദിന ഉപയോഗത്തിനായുള്ള വിഭാഗത്തില്‍ 10 അല്‍ഫ ന്യൂമെറിക് ഹാന്‍ഡ്‌സെറ്റുകള്‍ ഉള്‍പ്പെടുന്നു. വളരെ നീണ്ട ടോക്ക് ടൈം നല്‍കുന്ന വലിയ ബാറ്ററികള്‍ ആയിരിക്കും ഇവയ്ക്ക്. ടോര്‍ച്ച് ലൈറ്റ്, സൗണ്ട് റെക്കോര്‍ഡര്‍, എന്നീ ഫീച്ചറുകള്‍ ഇവയ്ക്കുണ്ട്.

ബ്ലൂടൂത്ത്, ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ എല്ലാ വിഭാഗത്തിലും പെട്ട ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ടാകും. 990 രൂപ മുതല്‍ 4000 രൂപ വരെ വിലയുള്ള ഹാന്‍ഡ്‌സെറ്റുകളായിരിക്കും എറൈസിന്റേത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X