എക്‌സ്650, മൈക്രോമാക്‌സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍ കൂടി

Posted By:

എക്‌സ്650, മൈക്രോമാക്‌സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍ കൂടി

ഇന്ത്യന്‍ വിപണിയിലേക്ക് നിരവധി ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ എത്തിച്ച കമ്പനിയാണ് മൈക്രോമാക്‌സ്.  വിലക്കുറവും മികച്ച ഫീച്ചറുകളും ഒന്നിക്കുന്നു എന്നതാണ് മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റുകളുടെ സവിശേഷത.  കമ്പനിയുടെ പുതിയ ഫോണ്‍ ആണ് മൈക്രോമാക്‌സ് എക്‌സ്650.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം സപ്പോര്‍ട്ട്

 • കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 3 മെഗാപിക്‌സല്‍ ക്യാമറ

 • 3.2 ഇഞ്ച് സ്‌ക്രീന്‍

 • 8 ജിബി വരെ മെമ്മറി ഉയര്‍ത്താം

 • എഫ്എം റേഡിയോ

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • യുഎസ്ബി കണക്റ്റിവിറ്റി

 • 1080 mAh ലിഥിയം അയണ്‍ ബാറ്ററി

 • ടോര്‍ച്ച് ലൈറ്റ്

 • ബ്ലൂടൂത്ത് 3.0

 • 300 മിനിട്ട് ടോക്ക് ടൈം

 • 240 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • നീളം 104.4 എംഎം, വീതി 51.6 എംഎം, കട്ടി 12.6 എംഎം
വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണ് ഈ പുതിയ മൈക്രോമാക്‌സ് ഹാന്‍്‌സെറ്റിനുള്ളത്.  ടച്ച് സ്‌ക്രീനും ടച്ച് ബട്ടണുകളും മാത്രമാണ് ഈ ഫോണിന്റെ മുന്‍വശത്ത്.  മാറ്റ് ബ്ലാക്ക് ആണ് ഹാന്‍ഡ്‌സെറ്റിന്റെ നിറം.

ടോര്‍ച്ച് ലൈറ്റ്, റിയര്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്.  മൊബൈലിന്റെ പിന്‍വശം പ്രത്യേക കുത്തുകലോടെ വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണുള്ളത്.  പോണിന്റെ അടിഭാഗത്തായാണ് ലൗഡ് സ്പീക്കറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഒരേ സമയം രണ്ട് വ്യത്യസ്ത നെറ്റ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും വിധം ഡ്യുവല്‍ സിം സംവിധാനമുള്ള ഹാന്‍ഡ്‌സെറ്റ് ആണ് ഇത്.  അതായത് ഒരു ഫോണിലൂടെ രണ്ടു വ്യത്യസ്ത ഫോണ്‍ നമ്പറുകളിലേക്ക് കോളുകളും എസ്എംഎസുകളും സ്വീകരിക്കാന്‍ കഴിയും.

ഒരുപാടു യാത്ര ചെയ്യുന്നവര്‍ക്കും, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും, സ്വകാര്യ ആവശ്യങ്ങള്‍ക്കും വേറെ വേറെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഡ്യുവല്‍ഡ സിം സംവിധാനം വളരെ സഹായകമായിരിക്കും.

320 x 240 പിക്‌സല്‍ ആണ് ഈ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.  8 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനമുള്ളതിനാല്‍ അവശ്യ ഡാറ്റകളും ഫയലുകളും സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ബ്ലൂടൂത്ത് 3.0, യുഎസ്ബി കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട് ഈ മൈക്രോമാക്‌സ് ഫോണില്‍.  ഇന്‍ബില്‍ട്ട് സ്റ്റീരിയോ എഫ്എം റേഡിയോ, ഓഡിയോ, വീഡിയോ പ്ലെയറുകള്‍ എന്നിങ്ങനെ അത്യാവശ്യം വിനോദ സാധ്യതകളും ഈ മൊബൈലില്‍ ഉണ്ട്.

1080 mAh ബാറ്ററി സാമാന്യം നല്ല ടോക്ക് ടൈമും സ്റ്റാന്റ്‌ബൈ സമയവും ഉറപ്പാക്കുന്നുണ്ട്. മൈക്രോമാക്‌സ് എക്‌സ്650 ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot