ഇനി സ്മാര്‍ട്‌ഫോണില്‍ തൊടാതെ സെല്‍ഫയെടുക്കാം!!!

Posted By:

സെല്‍ഫി പ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ പകര്‍ത്താം. അതായത് ഫോണ്‍ ഫോക്കസ് ചെയ്തശേഷം അതിനു മുന്നില്‍ നിന്ന് ആഗ്യം കാണിച്ചാല്‍ മതി. സെല്‍ഫി റെഡി.

ഇനി സ്മാര്‍ട്‌ഫോണില്‍ തൊടാതെ സെല്‍ഫയെടുക്കാം!!!

ക്രഞ്ച്ഫിഷ് എന്ന സ്വീഡിഷ് സ്റ്റാര്‍ട്അപ് വികസിപ്പിച്ചെടുത്ത ഗോ കാം എന്ന ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. ഫോണിനടുത്ത് നിന്ന് മൂന്നു മീറ്റര്‍ വരെ മാറിനിന്ന് ആഗ്യത്തിലൂടെ ഫോട്ടോയോ വീഡിയോയോ പകര്‍ത്താമെന്നതാണ് ആപ്ലിക്കേഷന്റെ ഗുണം.

നിലവില്‍ ഓസ്‌ട്രേലിയയിലും സ്വീഡനിലും മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എടുത്ത ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ആപ്ലിക്കേഷന് സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot