ഇന്ത്യയിലെ സാംസങ് ഗാലക്‌സി എ 30 എസ് വില കുറച്ചു: വിശദാംശങ്ങൾ

|

സാംസങ് വീണ്ടും ഗാലക്‌സി എ 30 എസ് സ്മാർട്ട്‌ഫോണിന്റെ വില കുറച്ചിരിക്കുകയാണ്. ഇപ്പോൾ ഇത് 14,999 രൂപയ്ക്ക് നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭ്യമാണ്. സെപ്റ്റംബറിൽ സാംസങ് ഗാലക്‌സി എ 30 പുറത്തിറക്കിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ വിലക്കുറവ് വരുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഈ ബജറ്റ് സ്മാർട്ഫോണിന് ആദ്യമായി വിലകുറവ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ രണ്ടാമത്തെ വില കുറവ് അവതരിപ്പിച്ചിരിക്കുകയാണ്. സാംസങ് ഗാലക്‌സി എ 30 എസിന് ഇന്ത്യയിൽ 1,000 രൂപ വില കുറച്ചിട്ടുണ്ട്.

ബജറ്റ് ഹാൻഡ്‌സെറ്റ്

ഈ ബജറ്റ് ഹാൻഡ്‌സെറ്റ് നിലവിൽ 14,999 രൂപയ്ക്ക് ലഭ്യമാണ്, ഇത് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വിലയാണ് ഇത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ആമസോൺ ഇന്ത്യ, സാംസങ് ഓൺലൈൻ സ്റ്റോർ, ക്രോമ എന്നിവയിലൂടെ സാംസങ് ഗാലക്‌സി എ 30 എസ് സ്വന്തമാക്കാവുന്നതാണ്. പുതുക്കിയ സാംസങ് ഗാലക്‌സി എ 30 വില ഇതിനകം സൂചിപ്പിച്ച ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങുന്നവർക്ക് ഈ സ്മാർട്ഫോൺ നേടാനാകുമെന്ന് മഹേഷ് ടെലികോം സ്ഥിരീകരിച്ചു.

ആൻഡ്രോയിഡ് 9 പൈ OS

ആൻഡ്രോയിഡ് 9 പൈയുടെ മുകളിൽ കമ്പനിയുടെ വൺ യുഐയിൽ സാംസങ് ഗാലക്‌സി എ 30 പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. കൂടാതെ, ഈ സ്ക്രീനിന് 720 × 1560 പിക്സൽ റെസലൂഷൻ ഉണ്ട്. അതേസമയം, ഈ സ്മാർട്ട്ഫോൺ പ്രവർത്തിപ്പിക്കുന്നത് ഒരു മാലി ജി 71 ജിപിയുവിനൊപ്പം ഒക്ടാകോർ എക്‌സിനോസ് 7904 SoC ആണ്. 4 ജിബി റാം ഗാലക്‌സി എ 30 എസിൽ അതിന്റെ രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്.

ഗാലക്‌സി എ 30 എസിൽ ട്രിപ്പിൾ ക്യാമറ

രണ്ട് വേരിയന്റുകളിലും മൈക്രോ എസ്ഡി കാർഡ് വഴി വിപുലീകരിക്കാവുന്ന സ്റ്റോറേജ് ഉണ്ടായിരിക്കും. പ്രിസം ക്രഷ് വയലറ്റ്, പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്. ഗാലക്‌സി എ 30 എസിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ട്. ഇതിൽ 25 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

സാംസങ് ഗാലക്‌സി എ 30 എസ്

എഫ്എം റേഡിയോ, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ് എന്നിവയ്ക്കുള്ള പിന്തുണയ്‌ക്കൊപ്പം 3.5 എംഎം ജാക്ക് ഫോണിൽ സാംസങ് ഗാലക്‌സി എ 30 എസ് നിലനിർത്തുന്നു. കൂടാതെ, അതിവേഗ ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി ഒരു യുഎസ്ബി-സി പോർട്ട് ഉണ്ട്. ബഡ്ജറ്റ് ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ഒരു സ്മാർട്ഫോണാണ് ഈ സാംസങ് ഗാലക്‌സി എ 30 എസ്.

Best Mobiles in India

English summary
Samsung has again slashed the price of the Galaxy A30s smartphone, and it is now available for Rs 14,999. This price cut comes just about a few months after Samsung launched the Galaxy A30s in September. It is worth noting that the budget device first received the price cut in November last year, and now a second price cut has been introduced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X