സാംസങ്ങ് ഗ്യാലക്‌സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന്..!

By GizBot Bureau
|

കഴിഞ്ഞ മാസം സാംസങ്ങ് ഗ്യാലക്‌സി ജെ6, ഗ്യാലക്‌സി A6, ഗ്യാലക്‌സി A6+ എന്നീ ഫോണുകളുടെ കൂട്ടത്തില്‍ അവതരിപ്പിച്ച ഫോണാണ് ഗ്യാലക്‌സി ജെ8. ജൂണ്‍ 20 മുതല്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തുമെന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 28 മുതലാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങുന്നത്.

സാംസങ്ങ് ഗ്യാലക്‌സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന്..!

സാംസങ്ങ് മൊബൈല്‍ ഇന്ത്യ, ജൂണ്‍ 25 മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങുമെന്നും കൂടാതെ സ്മാര്‍ട്ട്‌ഫോണിനെ വിവരിക്കുന്ന ഹാഷ് ടാഗുകളുമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോണിന്റെ പശ്ചാത്തലത്തിലെ ബ്ലര്‍ ഫീച്ചര്‍ മാത്രമല്ല ട്വിറ്ററില്‍ വിവരിച്ചിരുന്നത് കൂടാതെ ബ്ലര്‍ എന്ന സവിശേഷത ഹാര്‍ട്ട്, ബട്ടര്‍ഫ്‌ളൈ, മ്യൂസിക് എന്നീ ചിഹ്നങ്ങളില്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും സൂചിപ്പിച്ചുരുന്നു.

ഇന്നത്തെ തലമുറയെ മുന്‍നിര്‍ത്തിയാണ് ഗ്യാലക്‌സി ജെ8 അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് എത്തുമ്പോള്‍ 6 ഇഞ്ച് വലുപ്പമുളള എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് കാണുക. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ അനുപാതം 18:5:9 ആകുന്നു. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്.

ഏറ്റവും പുതിയ ഇന്ത്യന്‍ നിര്‍മ്മിത കണ്ടെത്തലായ ചാറ്റ് ഓവര്‍ വീഡിയോ സംവിധാനമാണ്, അതായത് ചാറ്റിംഗിനിടയിലും അനുസ്യൂതമായി വീഡിയോ കാണാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. മറ്റൊരു ഫീച്ചര്‍ സാംസങ്ങ് പേ ആണ്. ഏതെങ്കിലും ഒരു ഇഷ്ടപ്പെട്ട ഉത്പന്നം കാണുകയാണെങ്കില്‍ അതിന്റെ ഫോട്ടോ എടുത്താല്‍ മതി. ആ ഉത്പന്നത്തിന്റെ സമഗ്ര വിവരങ്ങളും ഏത് ഇകൊമേഴ്‌സ് സൈറ്റില്‍ നിന്നാണ് വാങ്ങാന്‍ സാധിക്കുന്നത് എന്നതടക്കമുളള വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനമാണ് സാംസങ്ങ് പേ.

ഇതു കൂടാതെ മികച്ച ക്യാമറ പെര്‍ഫോര്‍മന്‍സുമാണ് ഗ്യാലക്‌സി ജെ8ന്. ഇതില്‍ റിയര്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതായത് 16എംപി+5എംപി പിന്‍ ക്യാമറകള്‍. സെല്‍ഫി ക്യാമറ 16എംപിയാണ്. 4ജിബി റാമുളള ഫോണില്‍ 256ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വെരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഗ്യാലക്‌സി ജെ8ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോ ആണ്. കൂടാതെ ബാറ്ററി ശേഷി 3500എംഎഎച്ച് ആണ്.

18,000 രൂപയാണ് ഈ ഫോണിന്റെ വില. ഇതിനു പുറമേ ഐസിഐസിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 1,500 രൂപ വരെ കിഴിവ് ലഭിക്കും.

How To add face unlock on your old phone - MALAYALAM GIZBOT

ഇത് അരിമണിയേക്കാൾ ചെറിയ ലോകത്തിലെ ഏറ്റവും ചെറിയ കംപ്യൂട്ടർ! പക്ഷെ ചെയ്യുക വലിയ കാര്യങ്ങളും!ഇത് അരിമണിയേക്കാൾ ചെറിയ ലോകത്തിലെ ഏറ്റവും ചെറിയ കംപ്യൂട്ടർ! പക്ഷെ ചെയ്യുക വലിയ കാര്യങ്ങളും!

Best Mobiles in India

Read more about:
English summary
Samsung Galaxy J8 will be available in India on June 28

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X