സാംസംഗ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഇന്ത്യയിലെത്തി

Posted By: Staff

സാംസംഗ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഇന്ത്യയിലെത്തി

സാംസംഗിന്റെ പ്രൊജക്റ്റര്‍ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ബീം ഇന്ത്യയില്‍ വില്പനക്കെത്തി. 33,900 രൂപയ്ക്കാണ് ഈ ഹാന്‍ഡ്‌സെറ്റ് ലഭിക്കുക. എല്ലാ സാംസംഗ് സ്മാര്‍ട്‌ഫോണ്‍ കഫേകളില്‍ നിന്നും ഫോണ്‍ വാങ്ങാം. എന്നാല്‍ കമ്പനിയുടെ ഇസ്‌റ്റോര്‍ വഴി 29,999 രൂപയ്ക്കാണ് ബീം വില്‍ക്കുന്നത്.

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണിനെ സാംസംഗ് പരിചയപ്പെടുത്തിയത്. ജൂണ്‍ മുതല്‍ ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീഓര്‍ഡറിന് ലഭ്യമായിരുന്നു.

വീഡിയോകള്‍, ഫോട്ടോകള്‍, ഗെയിംസ് തുടങ്ങിയ മള്‍ട്ടിമീഡിയ പ്രോഗ്രാമുകളെ വെള്ളപ്രതലത്തില്‍ കാണാന്‍ കഴിയും. അങ്ങനെ ഇതിലെ പ്രൊജക്റ്ററിന്റെ സഹായത്തോടെ ഒരുകൂട്ടം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാം എന്നതാണ് ഫോണിന്റെ പ്രത്യേകത. അതിനായി 15 ലുമെന്‍ ബില്‍റ്റ് ഇന്‍ പ്രൊജക്റ്ററാണ് ഇതിലുള്ളത്. മികച്ച വീഡിയോകളും ചിത്രങ്ങളും ഫോണില്‍ തന്നെ എടുക്കുന്നതിനായി 5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്.

4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലെ, 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 8ജിബി ഇന്റേണല്‍ മെമ്മറി ഉള്‍പ്പെടെ ഏറെ സൗകര്യങ്ങളുമായാണ് ഈ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ വായിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot