ഗാലക്‌സി എസ്8ന്റെ ഡിസ്‌പ്ലേ ഇത്രയേറെ ഇഷ്ടപ്പെടുന്നു!

Written By:

ഗാലക്‌സി ഏറ്റവും അടുത്തിടെയാണ് ഏറ്റവും പുതിയ ഫ്‌ളാഗാഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്നു വിളിക്കുന്ന ബിസില്‍-ലെസ് സ്‌ക്രീനാണ് ഗാലക്‌സി എസ്8ന്.

ഗാലക്‌സി എസ്8ന്റെ ഡിസ്‌പ്ലേ ഇത്രയേറെ ഇഷ്ടപ്പെടുന്നു!

വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഈ ഡിസ്‌പ്ലേ ഒരു വന്‍ ആകര്‍ഷകമായിരിക്കും എന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

സാംസങ്ങ് എസ്8ന്റെ ഡിസ്‌പ്ലേ സവിശേഷതകള്‍ എത്രത്തോളം ആകര്‍ഷകമാണെന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും മികച്ച സൂപ്പര്‍ കോംപാക്ട് ഡിസ്‌പ്ലേ

പ്രീമിയം ഇനോവേറ്റീവ് ക്രാഫ്റ്റ്മാന്‍ഷിപ്പിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് സാംസങ്ങ് ഗാലക്‌സി എസ്8. 5.8ഇഞ്ച് ഡിസ്‌പ്ലേ ആയതിനാല്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ വ്യൂവിങ്ങ് അനുഭവം നല്‍കുന്നു.

ബിസില്‍-ലെസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയില്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവം

ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ ഫോണിന്റെ വശങ്ങളിലും കൂടാതെ മുന്‍ ഭാഗത്തും പ്രത്യേകം നല്‍കിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കണ്ട ഏറ്റവും വൈബ്രന്റ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈന്‍ കണ്ടുപിടുത്തങ്ങളില്‍ ഒന്നിന്റെ ഫലമാണ് ഊര്‍ജ്ജമുളള അമോലെഡ് ഡിസ്‌പ്ലേ.

മികച്ച രീതിയില്‍ 3ഡി അനുഭവം

5.8ഇഞ്ച് (14.65cm), 6.2ഇഞ്ച് (15.81cm) ഇവ അവിശ്വസനീയമായവിധം തിളക്കമാര്‍ന്നതും അത്ഭുതകരവുമായതുമാണ്. ഫോണിന് 2960X1440 പിക്‌സലുമാണ്. സിനിമകള്‍ കാണുാനും ഓണ്‍ലൈന്‍ പേജുകള്‍ ബ്രൗസ് ചെയ്യാനും അല്ലെങ്കില്‍ 3ഡി ഗെയിമുകള്‍ കളിക്കുമ്പോളും ഇതിലെ ഏറ്റവും കുറഞ്ഞ വിവരങ്ങള്‍ പോലും നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല.

ഗാലക്‌സി എസ്8ന്റെ ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ ഭാവിയിലേക്കായിരിക്കും

ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ ' മൊബൈല്‍ എച്ച്ഡിആര്‍ പ്രീമിയം' സര്‍ട്ടിഫൈ ചെയ്തതാണ്. നിങ്ങളുടെ ഫോണില്‍ എച്ച്ഡിആര്‍ ഉളളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ഇത് സമീപകാലത്തായുളള ടിവി സാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ വികസനമാണ്.

പുതിയ സിനിമാറ്റിക് അനുഭവം

ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുടെ അനുപാതവുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്ക് യൂട്യൂബില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വീഡിയോ സ്ട്രീമിങ്ങ് ആപ്ലിക്കേഷന്‍ 'ക്രോപ് ടു ഫിറ്റ്' അല്ലെങ്കില്‍ 'ഫിറ്റ് ടു സ്‌ക്രീന്‍' എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

മികച്ച മള്‍ട്ടിടാസ്‌ക്കിങ്ങ്

18.5.9 റേഷ്യോ ഏറ്റവും മികച്ച മള്‍ട്ടിടാസ്‌ക്കിങ്ങ് അനുഭവം നല്‍കുന്നു. ഇത് യൂട്യൂബ് വീഡിയോകള്‍ സ്ട്രീം ചെയ്ത് നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ ഉളളടക്കം ഒന്നും തന്നെ നഷ്ടപ്പെടാതേയും ഒരേ സമയം സ്‌ക്രോള്‍ ചെയ്യാനും അനുവദിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Unlike any other smartphone, the new Galaxy S8 features bezel-less screen which Samsung calls an Infinity display.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot