നിറവൈവിധ്യങ്ങളോടെ ക്ലിപ്ഷ് എസ്4ഐ ഹെഡ്‌ഫോണുകള്‍

Posted By: Staff

നിറവൈവിധ്യങ്ങളോടെ ക്ലിപ്ഷ് എസ്4ഐ ഹെഡ്‌ഫോണുകള്‍

ജലപ്രതിരോധശേഷിയുമായി മ്യൂസിക് വിപണിയിലെത്തിയ ഹെഡ്‌ഫോണാണ് ക്ലിപ്ഷ് ഇമേജ് എസ്4ഐ. 8.5 എംഎം ഇരട്ട മാഗ്നറ്റ് ഡ്രൈവറുമായാണ് ഈ ഇയര്‍ ഹെഡ്‌ഫോണ്‍ എത്തുന്നത്. ഓരോ ഇയര്‍ ബഡും റബ്ബറൈസ് ചെയ്താണ് എത്തുന്നത്. ഇത് ഈര്‍പ്പം ഉണ്ടാകുന്നത് തടയുന്നു.

ഇതിനൊപ്പം മൂന്ന് ബട്ടണുള്ള ഒരു റിമോട്ടും ഉണ്ട്. കോള്‍ അറ്റന്‍ഡ് ചെയ്യുക പോലുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടിയാണിത്. ശബ്ദനിയന്ത്രണ സംവിധാനവും കാണാം. ഓവല്‍ ആകൃതിയായതിനാല്‍ ചെവിയില്‍ കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ഏറെ നേരം വെയ്ക്കാനും സാധിക്കും.

3.5എംഎം ഓഡിയോ ജാക്കുള്ള എല്ലാതരം ഉപകരണങ്ങളിലും ഹെഡ്‌ഫോണ്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇതിന്റെ ഡിസൈനും കാര്യക്ഷമതയും ഏത് ഔട്ട്‌ഡോര്‍ സാഹചര്യങ്ങളും ഉപയോഗിക്കാന്‍ അനുഗുണമാക്കുകയും ചെയ്യുന്നു.

ഈ മാസം അവസാനത്തോടെ വിപണികളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്ലിപ്ഷ് എസ്4ഐയ്ക്ക് 5,000 രൂപയ്ക്കടുത്ത് വില വരും. ഓറഞ്ച്, നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിലെത്തുന്ന ഇയര്‍ഫോണ്‍ ഈ നിറവൈവിധ്യങ്ങളിലൂടെയും യുവാക്കളെ ആകര്‍ഷിക്കുകയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot