കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

By Syam
|

നിങ്ങളില്‍ ഭൂരിഭാഗംപേരും ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണ്. വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് പോലും അവയില്‍ ഒളിഞ്ഞിരിക്കുന്ന ചില ഫീച്ചറുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അവയിലെ ചില സവിശേഷതകള്‍ തിരിച്ചറിയുന്നതിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാവും. അത്തരത്തിലെ ചില ആന്‍ഡ്രോയിഡ് പൊടിക്കൈകളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

നിങ്ങളുടെ ഫോട്ടോകള്‍ സുരക്ഷിതമായി ബാക്ക്അപ്പ് ചെയ്യാം. ഇതിനുവേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്: ഗൂഗിള്‍+> സെറ്റിങ്ങ്സ്> ഓട്ടോ-ബാക്ക്അപ്പ് എന്ന ഓപ്ഷന്‍ സ്വീകരിക്കുക, അതിന് ശേഷം നിര്‍ദേശങ്ങള്‍ അനുസരിച്ച് നീങ്ങുക.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

സ്മാര്‍ട്ട്‌ഫോണുകളുടെ സ്പീഡ് കുറയ്ക്കുന്നൊരു കാര്യമാണ് അനിമേഷനുകള്‍. സെറ്റിങ്ങ്സ്> എബൗട്ട് ഫോണ്‍> ബില്‍റ്റ് നമ്പര്‍. ഈ ഓപ്ഷനില്‍ 7 തവണ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അനിമേഷനുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

അയണ്‍മാന്‍ ജാര്‍വിസിനോട് സംസാരിക്കുന്ന പോലെ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ഗൂഗിള്‍ അത് സേര്‍ച്ച്‌ ചെയ്ത് മറുപടി നല്‍കും. "ഓക്കേ, ഗൂഗിള്‍" എന്ന് പറയുന്നതിലൂടെ ഗൂഗിള്‍ വോയിസ് സേര്‍ച്ച്‌ ആക്ടീവാകും. അതിന് ശേഷം നിങ്ങള്‍ക്ക് സേര്‍ച്ച്‌ ചെയ്യുള്ളത് പറയാം.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

സെറ്റിങ്ങ്സ്> സെക്യൂരിറ്റി> എനേബിള്‍ വിഡ്ജറ്റ്> ശേഷം ലോക്ക്സ്ക്രീനിലേക്ക് പോകുക> അവിടെ ഇടത്തേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ '+'ചിഹ്നം കാണാം. ഇനി നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള വിഡ്ജറ്റുകള്‍ ലോക്ക്സ്ക്രീനില്‍ ചേര്‍ക്കാന്‍ സാധിക്കും.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

ആപ്ലിക്കേഷനുകളും ഗെയിമുകളും ഗൂഗിള്‍ പ്ലേ-സ്റ്റോറില്‍ നിന്ന് മാത്രമല്ല ആമസോണ്‍ സൈറ്റ്, ബ്ലാക്ക്മാര്‍ട്ട് ആല്‍ഫാ മുതലായവയില്‍ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

സെറ്റിങ്ങ്സ്> ആപ്പ്സ്> വലത്തേക്ക് സ്വൈപ്പ് ചെയ്യുക> ആപ്പ് സെലക്റ്റ് ചെയ്യുക> 'ക്ലിയര്‍ ഡീഫാള്‍ട്ട്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ഡീഫാള്‍ട്ട് ആപ്ലിക്കേഷനുകള്‍ മാനേജ് ചെയ്യാന്‍ കഴിയും.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

യാത്രാവേളകളില്‍ ജിപിഎസ് ഓണാക്കുമ്പോള്‍ അതിലെ മോഡുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഹൈ ആക്യുറസി, ബാറ്ററി സേവിംഗ് തുടങ്ങിയ മോഡുകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്> ലൊക്കേഷന്‍> മോഡ്.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

'ഹോം ബട്ടണ്‍ ലോഞ്ചര്‍' ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഹോം ബട്ടണില്‍ നിരവധി ഷോര്‍ട്ട്കട്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കും.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

ടൈപ്പ് ചെയ്യുമ്പോള്‍ പലപ്പോഴും ഓട്ടോകറക്ഷന്‍ വരുന്നത് പലര്‍ക്കും ഇഷ്ട്ടമല്ലാത്ത കാര്യമാണ്. ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്> ലാഗ്വേജസ് ആന്‍ഡ്‌ ഇന്‍പുട്ട്> കീബോര്‍ഡിന്‍റെ അടുത്തുള്ള സെറ്റിങ്ങ്സ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ഓട്ടോകറക്ഷന്‍ ഓഫ്‌ ചെയ്യാനാവും.

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

കുറച്ച് ആന്‍ഡ്രോയിഡ് പൊടിക്കൈകള്‍..!!

'ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍' എന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നമുക്ക് ഇന്റര്‍നെറ്റിലൂടെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാം.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

Read more about:
English summary
10 Cool Tips And Tricks Every Android Smartphone User Should Know.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X