നിങ്ങളുടെ ചര്‍മ്മത്തിലെ സ്റ്റിക്കറുകൊണ്ട് ഇനി സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാം....!

Written By:

ചര്‍മ്മത്തിലൊട്ടിക്കുന്ന സ്റ്റിക്കറുപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനം എത്തി.

ഐസ്‌കിന്‍ എന്നാണ് സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. യുഎസിലെയും ജര്‍മ്മനിയിലെയും കമ്പ്യൂട്ടര്‍ ഗവേഷകര്‍ സംയുക്തമായാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.

ചര്‍മ്മത്തിലെ സ്റ്റിക്കറുകൊണ്ട് ഇനി സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാം

ശരീരത്തില്‍ ഒട്ടിക്കാനാവുന്ന ഭംഗിയുള്ള സ്റ്റിക്കറുകള്‍ ഉപയോക്താക്കള്‍ക്ക് തന്നെ ഡിസൈന്‍ ചെയ്യാവുന്നതാണ്.

ചര്‍മ്മത്തിലെ സ്റ്റിക്കറുകൊണ്ട് ഇനി സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാം

ഈ സ്റ്റിക്കറിന്റെ നിര്‍ദ്ദിഷ്ട ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി മ്യുസിക് പ്ലേയര്‍ പ്രവര്‍ത്തിപ്പിക്കുക, കോളുകള്‍ സ്വീകരിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. സിലിക്കോണ്‍ ഉപയോഗിച്ചാണ് ഈ സ്റ്റിക്കര്‍ നിര്‍മ്മിക്കുന്നത്, കൂടാതെ നിരവധി സെന്‍സറുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

നോക്കിയ തോല്‍ക്കാന്‍ പോകുന്നതിന്റെ 10 കാരണങ്ങള്‍....!

ചര്‍മ്മത്തിലെ സ്റ്റിക്കറുകൊണ്ട് ഇനി സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാം

നിലവിലെ പ്രോട്ടോടൈപ്പ് ഒരു കമ്പ്യുട്ടറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ താമസിയാതെ വയര്‍ലെസായി മറ്റ് ഡിവൈസുകളുമായി ഐസ്‌കിനിനെ സമന്വയിപ്പിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Read more about:
English summary
CONTROL YOUR SMARTPHONE WITH STICKERS ON YOUR SKIN.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot