ഫേസ്ബുക്കില്‍ ഐക്കണില്‍ സ്ത്രീയെ മുന്നിലാക്കി മാറ്റങ്ങള്‍ക്ക് തുടക്കം...!

Written By:

ലിംഗസമത്വത്തിനുളള ചുവടുവെപ്പായാണ് ഫേസ്ബുക്ക് ഫ്രണ്ട്‌സ് ഐക്കണില്‍ വന്ന മാറ്റത്തെ വിലയിരുത്തുന്നത്. ഫേസ്ബുക്കിന്റെ വലത് മൂലയിലെ ഫ്രണ്ട്‌സ് ഐക്കണില്‍ പുരുഷന്റെ ചിഹ്നമായിരുന്നു മുന്‍പിലെങ്കില്‍ ഇപ്പോള്‍ അത് വനിതയുടെത് ആക്കി മാറ്റിയിരിക്കുന്നു.

ഫേസ്ബുക്കില്‍ ഐക്കണില്‍ സ്ത്രീയെ മുന്നിലാക്കി മാറ്റങ്ങള്‍ക്ക് തുടക്കം

സ്ത്രീ എന്നത് ലോകത്ത് എല്ലാ കാര്യത്തിലും പുരുഷനോടൊപ്പമാണ്. എന്നാല്‍ മുന്‍പുളള ഐക്കണില്‍ സ്ത്രീയെ പുരുഷന്റെ നിഴലായി ചിത്രീകരിക്കുന്ന തരത്തിലാണെന്നും ഫേസ്ബുക്ക് ഡിസൈനര്‍ കാറ്റലിന്‍ വാനര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഫേസ്ബുക്കില്‍ ഐക്കണില്‍ സ്ത്രീയെ മുന്നിലാക്കി മാറ്റങ്ങള്‍ക്ക് തുടക്കം

ഇതോടൊപ്പം സമാനമായ രീതിയില്‍ ഫേസ്ബുക്കിന്റെ ഗ്രൂപ്പ് ഐക്കണും മാറ്റം വരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഐക്കണുകളോടുളള വിയോജിപ്പും കാറ്റലിന്‍ പങ്കുവച്ചു. ബ്രീഫ്‌കേസ് ജോലിക്കുളള ചിഹ്നമായി എങ്ങനെയാണ് മാറുന്നതെന്നാണ് കാറ്റലിന്റെ ചോദ്യം.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

ഫേസ്ബുക്കില്‍ ഐക്കണില്‍ സ്ത്രീയെ മുന്നിലാക്കി മാറ്റങ്ങള്‍ക്ക് തുടക്കം

ഇതിന് ഉപോല്‍പലകമായി ലോകത്തിലെ ഭൂരിഭാഗം ആളുകളും പെട്ടിയും കൊണ്ട് ജോലിക്ക് പോകുന്നവരല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് ഐക്കണുകളില്‍ തുടര്‍ന്നും മാറ്റങ്ങള്‍ വരാനുളള സാധ്യതയാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Read more about:
English summary
Facebook's Friends icon gets a feminist makeover.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot