കെട്ടിടത്തിലെ അഗ്നിബാധയ്ക്കു കാരണം സാംസങ്ങ് എസ്4?

Posted By:

ഹോംകോംഗില്‍ കഴിഞ്ഞ ദിവസം ഒരു അപ്പാര്‍ട്ട്‌മെന്റ് അഗ്നിക്കിരയായത് സാംസങ്ങ് എസ് 4 ഫോണ്‍ പൊട്ടിത്തെറിച്ചാണെന്ന് ആരോപണം. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ കെമിക്കല്‍ അനലിസ്റ്റിനെ അയയ്ക്കുമെന്ന് സാംസങ്ങ്. രണ്ടുദിവസം മുമ്പാണ് ഹോംകോങ്ങില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തമുണ്ടായത്. കെട്ടിടവും വാഹനവും ഉള്‍പ്പെടെ അഗ്നി വിഴുങ്ങിയിരുന്നു. താന്റെ കൈയിലുണ്ടായിരുന്ന ഗാലക്‌സി എസ് 4 പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായതെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. എസ് 4 പ്രവര്‍ത്തിക്കുന്നതിനിടെ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഉടന്‍തന്നെ അത് വലിച്ചെറിഞ്ഞു. മുറിയിലെ സോഫയിലാണ് ചെന്നുവീണത് തുടര്‍ന്ന് മുറിയിലും പിന്നീട് അപ്പാര്‍ട്ട്‌മെന്‍്‌റ മുഴുവനായും അഗ്നി വിഴുങ്ങുകയായിരുന്നു എന്നുമാണ് ഉടമയുടെ വാദം. ബാറ്ററിയും ചാര്‍ജറും ഉള്‍പ്പെടെ സാംസങ്ങിനെ ഒറിജിനല്‍ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും ഉടമ ആണയിടുന്നു.

സാംസങ്ങ് ഗാലക്‌സി എസ് 4 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്ഥലത്ത് പരിശോധന നടത്തിയ ഹോംകോംഗ് പോലീസ് സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് പറഞ്ഞത്. സംഭവം വാര്‍ത്തയായതോടെയാണ് പരിശോധനയ്ക്കായി കെമിക്കല്‍ അനലിസ്റ്റിനെ അയയ്ക്കുമെന്ന് സാംസങ്ങ് അധികൃതര്‍ അറിയിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Galaxy S4 Explodes and burns hole appartment

ഹോംകോങ്ങില്‍ ഗാലക്‌സി എസ് 4 പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായി എന്നു പറയപ്പെടുന്ന അപ്പാര്‍ട്ട്‌മെന്റ്

 

 

Galaxy S4 Explodes and burns hole appartment

അഗ്നിബാധതെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍

 

 

Galaxy S4 Explodes and burns hole appartment

അഗ്നിബാധയുണ്ടായ അപ്പാര്‍ട്ട്‌മെന്റിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുന്ന പോലീസ്‌

Galaxy S4 Explodes and burns hole appartment

സാംസങ്ങ് ഗാലക്‌സി എസ് 4

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കെട്ടിടത്തിലെ അഗ്നിബാധയ്ക്കു കാരണം സാംസങ്ങ് എസ്4?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot