ഇന്റക്‌സിന്റെ പുതിയ മള്‍ടി മീഡിയ സ്പീക്കറുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇന്റക്‌സിനുള്ള സ്ഥാനം ചെറുതല്ല. പ്രത്യേകിച്ച് കമ്പനിയുടെ അക്വാ സീരീസ് ഫോണുകള്‍ക്ക്. എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍ മാത്രമല്ല, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ഓഡീയോ ഉപകരണങ്ങള്‍ക്കും വേണ്ട വസ്തുക്കളും കമ്പനി നിര്‍മിക്കുന്നുണ്ട്.

ഇപ്പോള്‍ ഏറ്റവും പുതിയതായി ഇന്ത്യന്‍ വിപണിയില്‍ വ്യത്യസ്ത തരത്തിലുള്ള 7 മള്‍ടി മീഡിയ സ്പീക്കറുകളാണ് ഇന്റക്‌സ് പുറത്തിറക്കിയിരിക്കുന്നത്. IT 510 SUF, IT 475 SUF, IT 470 SUF, IT 403 SUF, IT 297 SUF, IT299 SUF, SMASH BT എന്നിവയാണ് ഇത്. ദസറ, ദീപാവലി സീസണ്‍ കണ്ടുകൊണ്ടാണ് ഈ ഉപകരണങ്ങള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇതില്‍ ഏറ്റവും ആധുനികം എന്നു പറയാവുന്നത് IT510 SUF, IT475 SUF, IT470 SUF, IT 403 SUF എന്നിവയാണ്. 125W, 110W, 80W, 35W എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ ഔട്പുട് പവര്‍. സെല്‍ഫോണ്‍, ലാപ്‌ടോപ്, ഡി.വി.ഡി പ്ലെയര്‍, ടി.വി. എന്നിവയെല്ലാമായി ഈ സ്പീക്കറുകള്‍ കണക്റ്റ് ചെയ്യാന്‍ സാധിക്കും.

IT-297 SUF, IT299 SUF എന്നിവ ഉയര്‍ന്ന ശബ്ദം ലഭ്യമാക്കുന്ന 2.1 മള്‍ടിമീഡിയ സ്പീക്കറുകളാണ്. ഹോം തീയറ്ററിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലുമെല്ലം പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമാണ്.

ഇനി പാട്ടുകേള്‍ക്കുമ്പോള്‍ കണ്‍സേര്‍ട് ഹാളുകളിലെ അദേ ശബ്ദവിന്യാസം വീട്ടിലും ആവശ്യമാണെന്നു കരുതുന്നവര്‍ക്ക് SMASH BT സൗണ്ട് ബോക്‌സ് തെരശഞ്ഞടുക്കാം.

ഈ സ്പീക്കറുകളുടെ വിലയും സാങ്കേതിക മികവുകളും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

IT 510 SUF

IT 510 SUF

USB/SD/MMC/FM എന്നിവയുള്ള 5.1 ചാനല്‍ മള്‍ടിമീഡിയ സ്പീക്കര്‍ ആണ് ഇത്. ഡി.വി.ഡി, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, LCD ടി.വി. എന്നിവയുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് നിയന്ത്രണം

 

IT 475 SUF

IT 475 SUF

USB/SD/MMC/FM എന്നിവയുള്ള 5.1 ചാനല്‍ സ്പീക്കറാണ്. ഇതും ഡി.വി.ഡി, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, LCD ടി.വി. എന്നിവയുമായി കണക്റ്റ് ചെയ്യാന്‍ കഴിയും.

 

IT 470 SUF

IT 470 SUF

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ഡി്‌വി.ഡി., ലാപ്‌ടോപ് എന്നിവയുമായി കണക്റ്റ് ചെയ്യാന്‍ കഴിയും.

 

IT297 SUF

IT297 SUF

2.1 ചാനല്‍ മള്‍ടിമീഡിയ സ്പീക്കറാണ് ഇത്.

 

SMASH BT

SMASH BT

ഐപാഡ്, ഐപോഡ്, ഐഫോണ്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയും.

 

ഇന്റക്‌സിന്റെ പുതിയ മള്‍ടി മീഡിയ സ്പീക്കറുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X