മെട്രോയുവാക്കളുടെ പൊതുവിജ്ഞാനം പരിതാപകരം; ഈ വീഡിയോ കണ്ടുനോക്കു

Posted By:

ഒരു ഇന്ത്യക്കാരന്‍ ചുരുങ്ങിയ പക്ഷം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ആരാണ് മഹാത്മാ ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്, ദേശീയ ഗാനം എഴുതിയത് ആര് എന്നിവയൊക്കെ. എന്നാല്‍ നമ്മുടെ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന, ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്നവര്‍ എന്നു കരുതുന്ന യുവത്വത്തിന് ഇതൊന്നുമറിയില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ഗാന്ധിജിയാണെന്നും ദേശീയഗാനം എഴുതിയത് സുഭാഷ്ചന്ദ്രബോസ് ആണെന്നുമാണ് ഇവരില്‍ പലരും പറയുന്നത്.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും യുവതീ യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു ക്വിസ് ആണ് ഇന്ത്യന്‍ യുവത്വത്തിന്റെ ഈ ദയനീയാവസ്ഥ വിളിച്ചുപറയുന്നത്. ടി.വി. റീസൈക്കിള്‍ ബിന്‍ എന്ന കമ്പനി ഈ ക്വിസ് വീഡിയോ ആക്കി യൂ ട്യുബില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തു. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് രണ്ടുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു.

ആ വീഡിയോ ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/DRgl3f5xn-w?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot