ടാറ്റാ ഡോകോമോ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കായി 1299 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍

By Bijesh
|

സി.ഡി.എം.എ. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഇന്ത്യയിലെവിടെയും ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പുതിയ പ്ലാന്‍ 'അണ്‍ലിമിറ്റഡ് 1299' ടാറ്റാ ഡോകോമോ അവതരിപ്പിച്ചു. സൗജന്യ സംസാര സമയത്തോടൊപ്പം 3 ജി.ബി. സൗജന്യ ഡാറ്റാ ഉപയോഗം, 3000 സൗജന്യ ലോക്കല്‍, നാഷണല്‍ എസ്.എം.എസ്, ഡോകോമോ നെറ്റ്‌വര്‍ക്കില്‍ റോമിംഗ് ആനുകൂല്യങ്ങള്‍ എന്നിവയും പ്ലാനിലുള്‍പ്പെടും. നികുതിയുള്‍പ്പെടെ 1299 രൂപയാണ് പ്രതിമാസം നല്‍കേണ്ടത്.

 

സൗജന്യ ഡാറ്റാ പരിധി പിന്നിട്ടാല്‍ പിന്നീടുള്ള ഓരോ എം.ബിക്കും 0.30 പൈസയും എസ്.എം.എസ്. പരിധി പിന്നിട്ടാല്‍ ലോക്കല്‍ എസ്.എം.എസിന് ഒരു രൂപയും നാഷണല്‍ എസ്.എം.എസിന് 1.50 രൂപയും ഈടാക്കും. അന്താരാഷ്ട്ര മെസേജിന് അഞ്ചു രൂപയാണ് ചാര്‍ജ്്.

പ്ലാന്‍ പ്രകാരം റോമിംഗിലാണെങ്കില്‍ ഡോകോമോ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായും മറ്റു നെറ്റ് വര്‍ക്കുകളില്‍നിന്നുള്ള ഇന്‍ കമിംഗ് കോളുകള്‍ക്ക് ഒരു രൂപയും ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് 1.5 രൂപയും ഈടാക്കും.

ഇതിനു പുറമെ കേരളത്തിലെ സി.ഡി.എം.എ, ജി.എസ്.എം. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായി 899 രൂപയുടെ വിവിധ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ നിലവിലുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോകോമോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് ബ്ലാക്ക്‌ബെറി 899 (സി.ഡി.എം.എ)

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് ബ്ലാക്ക്‌ബെറി 899 (സി.ഡി.എം.എ)

കേരളത്തിനകത്ത് ഏതു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോള്‍. സൗജന്യ ബ്ലാക്ക്‌ബെറി ഡാറ്റാ യൂസേജ്. എസ്.ടി.ഡി. നിരക്ക് സെക്കന്റിന് 1.2 പൈസ. ലോക്കല്‍ എസ്.എം.എസിന് 1 രൂപ, നാഷണല്‍ എസ്.എം.എസിന് 1.50 രൂപ. ഇന്റര്‍നാഷണല്‍ എസ്.എം.എസിന് 5 രൂപ. മാസവാടക 899 രൂപ.

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് റോമിംഗ് 899 (സി.ഡി.എം.എ)

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് റോമിംഗ് 899 (സി.ഡി.എം.എ)

ലോക്കല്‍ കോളുകള്‍ പൂര്‍ണമായും സൗജന്യം. സ്.ടി.ഡി സെക്കന്റിന് 1.2 പൈസ. ലോക്കല്‍ എസ്.എം.എസ്. 1 രൂപ, നാഷണല്‍ എസ്.എം.എസ്. 1.5 രൂപ, ഇന്റര്‍നാഷണല്‍ എസ്.എം.എസ്. 5 രൂപ. റോമിംഗില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ഔട്ട്‌ഗോയിംങ്ങ്, ഇന്‍കമിംങ്ങ് കോളുകള്‍ സൗജന്യം. പ്രതിമാസ വാടക 899

അണ്‍ലിമിറ്റഡ് പ്ലാന്‍ 899 (സി.ഡി.എം.എ)
 

അണ്‍ലിമിറ്റഡ് പ്ലാന്‍ 899 (സി.ഡി.എം.എ)

ഇന്ത്യയിലെവിടേയും ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ സൗജന്യ കോള്‍. ലോക്കല്‍ എസ്.എം.എസ്. 60 പൈസ, നാഷണല്‍ എസ്.എം.എസ്. 1.2 പൈസ, ഇന്റര്‍നാഷണല്‍ എസ്.എം.എസ്. 5 രൂപ. മാസവാടക 899

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് എസ്.ടി.ഡി 899(ജി.എസ്.എം.)

അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് എസ്.ടി.ഡി 899(ജി.എസ്.എം.)

ഇന്ത്യയിലെവിടേയും എതു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോള്‍ സൗജന്യം. ലോക്കല്‍ എസ്.എം.എസ്് 60 പൈസ, നാഷണല്‍ എസ്.എം.എസ്. 1.2 രൂപ, ഇന്റര്‍നാഷണല്‍ എസ്.എം.എസ്. 5 രൂപ. പ്രതിമാസ വാടക 899

അണ്‍ ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് 2ജി ഡാറ്റ (ജി.എസ്.എം.)

അണ്‍ ലിമിറ്റഡ് ലോക്കല്‍ ആന്‍ഡ് 2ജി ഡാറ്റ (ജി.എസ്.എം.)

ലോക്കല്‍ കോളുകള്‍ പൂര്‍ണമായും സൗജന്യം. ഒപ്പം കേരളത്തിനകത്ത് സൗജന്യ ഡാറ്റാ ഉപയോഗം. എസ്.ടി.ഡി. നിരക്ക് സെക്കന്റിന് 1.2 പൈസ. ലോക്കല്‍ എസ്.എം.എസ്. 1 രൂപ, നാഷണല്‍ എസ്.എം്.എസ്. 1.5 രൂപ, ഇന്റര്‍നാഷണല്‍ എസ്.എം.എസ്. 5 രൂപ.

ടാറ്റാ ഡോകോമോ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കായി 1299 രൂപയുടെ അണ്‍ലിമിറ്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X