ജീവനക്കാര്‍ക്കിടയിലും ഫേസ്ബുക്ക് ഒന്നാമന്‍

By Bijesh
|

2013-ല്‍ ലോകത്ത് ജോലിചെയ്യാന്‍ സുഖകരമായ അന്തരീക്ഷമുള്ള 25 കമ്പനികളില്‍ ഫേസ്ബുക്കിന് ഒന്നാംസ്ഥാനം. വിവിധ സ്ഥാപനങ്ങളിലേ ജീവനക്കാര്‍ക്കിടയില്‍ ഒരുവര്‍ഷം നടത്തിയ സര്‍വെയിലാണു, കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ ഗൈഡ്‌വയറിനെ പിന്തള്ളി ഫേസ്ബുക്ക് ഒന്നാംസ്ഥാനം നേടിയത്. ജോലിസ്ഥലത്തെ അന്തരീക്ഷം, ജീവിതരീതി, ജീവനക്കാര്‍ പുതിയതായി എന്തെല്ലാം അറിവുകള്‍ നേടുന്നു തുടങ്ങിയവ വിലയിരുത്തിയാണ് കമ്പനികളെ ഗ്രേഡ് ചെയ്തത്.

 

പുതിയ ഗാഡ്‌ജെറ്റുകളെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

1. ഫേസ്ബുക്ക്

1. ഫേസ്ബുക്ക്

ജോലിചെയ്യാന്‍ ഏറ്റവും നല്ല അന്തരീക്ഷം, മികച്ച സഹപ്രവര്‍ത്തകര്‍, നിരിന്തരമായി പുതിയ അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്നു. ഇതെല്ലാമാണ് ഫേസ്ബുക്ക് ജീവനക്കാര്‍ സ്വന്തം സ്ഥാപനത്തില്‍ കണ്ടെത്തിയ മേന്മകള്‍. കൃത്യമായ പോളിസികളോ നിയന്ത്രണങ്ങളോ അല്ല ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. വ്യത്യസ്തമായും ക്രിയാത്മകമായും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടം ജീവനക്കാര്‍ക്കു പ്രിയങ്കരമാക്കുന്നത്.

ഗൈഡ്‌വയര്‍

ഗൈഡ്‌വയര്‍

കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ കമ്പനിയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനഘടകം ജീവനക്കാര്‍ തമ്മിലുള്ള പരസ്പര സഹകരണമാണ്. സേവന വേതന വ്യവസ്ഥകള്‍ ശരാശരിക്കു മുകളിലാണെങ്കിലും ജീവനക്കാര്‍ പൂര്‍ണ തൃപ്തരല്ല. എങ്കിലും ഓരോരുത്തരും സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നാണു ജീവനക്കാരുടെ പക്ഷം.

റിവര്‍ബെഡ് ടെക്‌നോളജി
 

റിവര്‍ബെഡ് ടെക്‌നോളജി

രായിരത്തോളം ജീവനക്കാരുള്ള സ്ഥാപനമാണ് റിവര്‍ബെഡ് ടെക്‌നോളജി. സന്തോഷം നല്‍കുന്ന അന്തരീക്ഷം, കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ചു കൊണ്ടു
പോകാന്‍ പറ്റുന്ന സാഹചര്യം, ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ക്ക് വളരാനുള്ള അവസരങ്ങള്‍. ഇതെല്ലാമാണ് ഈ അമേരിക്കന്‍ കമ്പനിയെ ജീവനക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഒപ്പം സ്ഥാപനം നല്‍കുന്ന സ്വാതന്ത്ര്യവും ജീവനക്കാരില്‍ അര്‍പ്പിക്കുന്ന വിശ്വാസവും.

റയോട്ട് ഗെയിംസ്

റയോട്ട് ഗെയിംസ്

ഗെയിമിംഗ് മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാപനമാണ് റയോട്ട് ഗെയിംസ്. ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതില്‍ റയോട്ട് ഗെയിംസ് മുന്‍പന്തിയിലാണ്. എല്ലാവരും ഒരേ മനസോടെ ആത്മാര്‍ഥമായി ജോലി ചെയ്യുന്നു എന്നതാണ് സ്ഥാപനത്തെ ഇഷ്ടപെടാന്‍ കാരണമെന്നാണു ജീവനക്കാരുടെ പക്ഷം. ജോലിയുടെ കാര്യത്തില്‍ മാത്രമല്ല സാംസ്‌കാരികമായും സാമൂഹ്യമായും ജീവനക്കാര്‍ നിലവാരം പുലര്‍ത്തണമെന്ന് കമ്പനിക്കു നിര്‍ബന്ധമു്. അതിനുവേ സഹായവും സ്ഥാപനം നല്‍കുന്നു.

ഗൂഗിള്‍

ഗൂഗിള്‍

മാന്യമായ ശമ്പളം, ആവശ്യത്തിലധികം ഭക്ഷണം. പദവികളേക്കാള്‍ ജോലിക്കു പ്രാധാന്യം ഇതാണു ഗൂഗിളിനെകുറിച്ചു ജീവനക്കാര്‍ക്കുള്ള അഭിപ്രായം.

എസ്.എ.എസ്. ഇന്‍സ്റ്റിറ്റിയൂട്ട്

എസ്.എ.എസ്. ഇന്‍സ്റ്റിറ്റിയൂട്ട്

സാമ്പത്തിക ഭദ്രതയേക്കാള്‍ ജോലിസ്ഥലത്തെ അന്തരീക്ഷമാണ് എസ്.എ.എസിനെ ജീവനക്കാരുടെ പ്രിയപ്പെട്ട സ്ഥാപനമാക്കുന്നത്. ഒരു കലാലയത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷമാണ് എസ്.എ.എസിന്റെ കാമ്പസ്. മാന്യമായ പരിഗണനയാണു മാനേജ്‌മെന്റ് ജീവനക്കാര്‍ക്കു നല്‍കുന്നത്. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നു എന്നതാണു എസ്.എ.എസില്‍ ജീവനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

വര്‍ക്ക്‌ഡേ

വര്‍ക്ക്‌ഡേ

ലോകത്തെ ഏറ്റവും മികച്ച കുറെ പ്രതിഭകള്‍ക്കൊപ്പം ജോലിചെയ്യാനുള്ള സാഹചര്യമാണ് വര്‍ക്ക്‌ഡേയിലുള്ളത്. ഓരോദിവസവും ഓരോ പുതിയ അറിവുകള്‍ നേടാന്‍ സാധിക്കും. ജീവനക്കാരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാവുന്ന മാനേജ്‌മെന്റാണു വര്‍ക്ക്‌ഡേയുടേത്. ജീവനക്കാര്‍ പരസ്പരം സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരാണ് എന്നതും വര്‍ക്ക്‌ഡേയിലെ അന്തരീക്ഷം മികച്ചതാക്കുന്നു.

റെസ്‌പോണ്‍സിസ്

റെസ്‌പോണ്‍സിസ്

വളര്‍ന്നുകൊണ്ടുരിക്കുന്ന ഒരു കമ്പനി നേരിടുന്ന ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും റെസ്‌പോണ്‍സിസിനുമുണ്ട്.
എന്നാല്‍ അതോടൊപ്പം ജീവനക്കാര്‍ക്കു വളരാനുള്ള അവസരവും ഈ കമ്പനി നല്‍കുന്നു. ക്രിയാത്മകവും സൗഹാര്‍ദപൂര്‍ണവുമായ അന്തരീക്ഷം, പ്രതിഭാശാലികളായ ജീവനക്കാര്‍, മികച്ച പരിശീലനം, ദീര്‍ഘവീക്ഷണം ഇതെല്ലാമാണ് റെസ്‌പോണ്‍സിസിന്റെ പ്രത്യേകതകളായി ജീവനക്കാര്‍ ചൂണ്ടി
ക്കാട്ടുന്നത്. ശമ്പളം തുടക്കത്തില്‍ കുറവാണെങ്കിലും എക്‌സ്പീരിയന്‍സിനനുസരിച്ച് മാന്യമായ രീതിയില്‍ നല്‍കുന്നുണ്ടെന്നു ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എക്‌സാറ്റ് ടാര്‍ജറ്റ്

എക്‌സാറ്റ് ടാര്‍ജറ്റ്

സ്ഥാപനത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ജീവനക്കാരിലുണ്ടാ
ക്കാന്‍ സാധിച്ചു എന്നതാണ് എക്‌സാറ്റ് ടാര്‍ജറ്റിനെ ജീവനക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. മികച്ച നേതൃത്വവും സൗഹാര്‍ദപരമായ അന്തരീക്ഷവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. അച്ചടക്കവും വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള കഴിവുമുള്ളവര്‍ക്ക് ഇവിടെ നല്ലഭാവി വാര്‍ത്തെടുക്കാം

ഓര്‍ബിറ്റ്‌സ്

ഓര്‍ബിറ്റ്‌സ്

പഠിക്കാനും വളരാനും പറ്റിയ അന്തരീക്ഷം. ഒറ്റവാക്കില്‍ ഓര്‍ബിറ്റ്‌സിനെ ഇങ്ങനെ പറയാം. അറിവും കഴിവുമുള്ള ടീം ലീഡേഴ്‌സാണു കമ്പനിയുടെ മുതല്‍ക്കൂട്ട്. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പറ്റിയ അന്തരീക്ഷവും അനുയോജ്യമായ ജോലിസമയവും ജീവനക്കാര്‍ക്ക് സുഖകരമായ സാഹചര്യമൊരുക്കുന്നു.

ഇന്‍ടെല്‍

ഇന്‍ടെല്‍

ജോലിഭാരം കൂടുതലാണെന്നതൊഴിച്ചാല്‍ ഏറ്റവും നല്ല തൊഴിലിടം എന്നാണ് ഇന്‍ടെലിനെ കുറിച്ച് ജീവനക്കാര്‍ പറയുന്നത്. പ്രതിഭാധനരായ ജോലിക്കാരും കാലത്തിനൊത്തു മാറുന്ന സാങ്കേതികതയും ഇന്‍്‌ടെലിനെ മുന്നോട്ടുനയിക്കുന്ന ഘടകങ്ങളാണ്. മാനേജ്‌മെന്റിന് ജീവനക്കാരോട് തുറന്ന സമീപനമാണുള്ളത്. കഴിവുകളും അറിവുകളും പങ്കുവയ്ക്കാനുള്ള അവസരവും കമ്പനി നല്‍കുന്നു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഇന്‍ടെലിനെ ജീവനക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നു.

കാള്‍കോം

കാള്‍കോം

കഠിനാധ്വാനികള്‍ക്കു വളരാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ള സ്ഥാപനമാണു കാള്‍കോം. കമ്പനിയിലെ അന്തരീക്ഷം ഏതൊരാള്‍ക്കും പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിയുന്നതാണ്. വാച്ചില്‍ നോക്കി ജോലിചെയ്യാന്‍ കഴിയില്ലെങ്കിലും ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പരിഗണന ലഭിക്കും. പ്രതിഫലത്തിന്റെ കാര്യത്തിലായാലും അംഗീകാരത്തിന്റെ കാര്യത്തിലായാലും കാള്‍കോം പിശുക്കുകാട്ടാറില്ല.

അകാമായ്

അകാമായ്

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അന്തരീക്ഷമാണു അകാമായ് നല്‍കുന്നത്. വളരെ പെട്ടെന്ന് പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും കഴിയുന്ന തരത്തിലാണു സ്ഥാപനത്തിലെ പരിശീലനവും സാഹചര്യങ്ങളും. കഠിനാധ്വാനികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.

റാക്‌സ്‌പേസ്

റാക്‌സ്‌പേസ്

പ്രൊഫഷണലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണു റാക്‌സ്‌പേസ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രൊഫഷണലിസം പ്രാവര്‍ത്തികമാക്കാന്‍ കമ്പനി ജീവനക്കാരെ പ്രാപ്തരാക്കുന്നു.

ലിന്‍ക്ഡ്ഇന്‍

ലിന്‍ക്ഡ്ഇന്‍

പ്രൊഫഷണലുകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലിന്‍ക്ഡ്ഇന്നിന്റെ പ്രധാന പ്രവര്‍ത്തനം. അതുകൊണ്ടു
തന്നെ ഇവിടെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നതില്‍ അത്ഭുതപ്പെടാനില്ല. ഒരേസമയം മത്സരബുദ്ധിയോടെയും സൗഹാര്‍ദപൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് ലിന്‍ക്ഡ്ഇന്നിലുള്ളത്. ഇവിടെ ജീവനക്കാര്‍ കടമകളിലാണു വിശ്വസിക്കുന്നത്. മറ്റു ഐ.ടി. സ്ഥാപനങ്ങളെ അപേക്ഷിച്ച് ഔദ്യോഗിക ജീവിതത്തോടൊപ്പം വ്യക്തി ജീവിതവും തുലനം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടെന്നതാണ് കമ്പനിയുടെ സവിശേഷത. ഔദ്യോഗിക ജീവിതത്തില്‍ വളരാനുള്ള സാഹചര്യവും കൂടുതലാണ് ഈ സ്ഥാപനത്തില്‍.

നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സ്

നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സ്

ജോലിയോടൊപ്പം ശാരീരിക- മാനസിക വികാസത്തിനു കൂടി അവസരമൊരുക്കുന്നു എന്നതാണു നാഷണല്‍ ഇന്‍്‌സ്ട്രുമെന്റ്‌സിന്റെ പ്രത്യേകത. ഊര്‍ജ്വസ്വലരായ ജീവനക്കാരാണു കമ്പനിയുടെ മുതല്‍ക്കൂട്ട്. സാമ്പത്തികമായും ജീവനക്കാര്‍ക്ക് ഗുണകരമാണ് എന്‍.ഐയിലെ ജോലി. ജോലിചെയ്യുന്ന വിഭാഗത്തിനനുസരിച്ച് കരിയറില്‍ ഉയരാനുള്ള സാധ്യതകള്‍ മാറിമറിഞ്ഞിരിക്കും.

സേല്‍സ്‌ഫോഴ്‌സ്

സേല്‍സ്‌ഫോഴ്‌സ്

വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ചുകൊണ്ടു
പോകുക എന്നത് ആയാസകരമാണെങ്കിലും മികച്ച അന്തരീക്ഷമാണ് സേല്‍സ്‌ഫോഴ്‌സ് ഒരുക്കുന്നത്. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച ശമ്പളവും കമ്പനി ജീവനക്കാര്‍ക്കു നല്‍കുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്നു എന്നതും സ്ഥാപനത്തിന്റെ ആകര്‍ഷണീയതയാണ്.

റെഡ്ഹാറ്റ്

റെഡ്ഹാറ്റ്

മികച്ച സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളിലൊന്നായ റെഡ്ഹാറ്റ് ജീവനക്കാര്‍ക്ക് കരിയറില്‍ വളരാന്‍ സാധിക്കുന്ന തരത്തിലുള്ള ജോലി സാഹചര്യങ്ങളാണ് ഒരുക്കുന്നത്. പരസ്പര സഹകരണമാണ് ഇവിടെയും പ്രധാന ഘടകങ്ങളിലൊന്ന്. മികച്ച പരിശീലനമാണ് മറ്റൊരു പ്രത്യേകത. മാറുന്ന സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നത്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ എന്നത് വിശേഷണങ്ങളാവശ്യമില്ലാത്ത പേരാണ്. മികച്ച പരിശീലനവും ജീവനക്കാരുടെ ആത്മാര്‍ഥതയുമാണ് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്. സ്ഥാപനത്തോടും ഉപഭോക്താക്കളോടും അവനവനോടു തന്നെയും ആത്മാര്‍ഥത പാലിക്കണമെന്നാണു ജീവനക്കാര്‍ക്കു സ്ഥാപനം നല്‍കുന്ന ഉപദേശം. ഒരു കുടുംബത്തിലേതെന്ന പോലുള്ള അന്തരീക്ഷമാണ് സ്ഥാപനത്തില്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവും.

അഡോബ്

അഡോബ്

ജീവനക്കാര്‍ ഒരുപരിധിവരെ സന്തുഷ്ടരാണെങ്കിലും പരിമിതികളും പോരായ്മകളും ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനം ജീവനക്കാരോട് അത്ര സൗഹാര്‍ദപൂര്‍ണമായല്ല പെരുമാറുന്നത്. ഒരു തുടക്കക്കാരനു വളരാന്‍ പറ്റിയ അന്തരീക്ഷമല്ല അഡോബിലുള്ളത്.

സിട്രിക്‌സ്‌സിസ്റ്റം

സിട്രിക്‌സ്‌സിസ്റ്റം

വളരാനുള്ള സാഹചര്യമുണ്ടെങ്കിലും മാനേജ്‌മെന്റിനു സുതാര്യത കുറവാണെന്ന് ജീവനക്കാര്‍ക്ക് ആരോപണമുണ്ട്.
സേവന വേതന വ്യവസ്ഥകളും അത്ര പ്രതീക്ഷ നല്‍കുന്നതല്ല.

 മെന്റര്‍ ഗ്രാഫിക്‌സ്

മെന്റര്‍ ഗ്രാഫിക്‌സ്

കരിയറില്‍ വളരാനുള്ള സാഹചര്യം താരതമ്യേന കുറവാണെങ്കിലും തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷവും മികച്ച സേവന വേതന വ്യവസ്ഥകളുമാണ് കമ്പനിക്കുള്ളത്.

മൈത്രി

മൈത്രി

ശമ്പളം താരതമ്യേന കുറവാണെങ്കിലും സമാധാനപരമായ അന്തരീക്ഷമാണ് ജോലിസ്ഥലത്ത്. മാനേജര്‍മാര്‍ക്കിടയിലെ കിടമത്സരമാണ് കമ്പനിയുടെ പോരായ്മകളിലൊന്ന്. എങ്കിലും ജോലിസ്ഥിരത ഉറപ്പുനല്‍കുന്ന സ്ഥാപനമാണ് മൈത്രി.

അജിലന്റ് ടെക്‌നോളജീസ്

അജിലന്റ് ടെക്‌നോളജീസ്

അളവുതൂക്ക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനിയില്‍ ജോലിസ്ഥിരതയില്ലാത്തതാണു പ്രധാന പ്രശ്‌നം. ഇടയ്ക്കിടെ കമ്പനി ലേ ഓഫ് പ്രഖ്യാപിക്കുന്നത് പലപ്പോഴും തിരിച്ചടിയാവാറുണ്ട്. അതുകൊണ്ട്തന്നെ ഏറ്റെടുത്ത പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വരാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. എങ്കിലും ലോകത്തെതന്നെ ഏറ്റവും മികച്ച എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഇന്റ്യൂട്ട്

ഇന്റ്യൂട്ട്

മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല ഇവിടെയുള്ളത്. മാനേജ്‌മെന്റിനിടയിലെ ആഭ്യന്തരപ്രശ്‌നങ്ങളും പക്ഷപാതപരമായ പെരുമാറ്റവും ജീവനക്കാരില്‍ മടുപ്പുളവാക്കുന്നു. എങ്കിലും മികച്ച ശമ്പളമാണു കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X