ആന്‍ഡ്രോയ്ഡിലെ യൂട്യൂബിലും ഉടന്‍ ഡാര്‍ക് മോഡ് ലഭ്യമാകും

Posted By: Archana V

യൂട്യൂബിന്റെ വെബ് പതിപ്പില്‍ ഡാര്‍ക് മോഡ് എന്ന് ഒരു ഹിഡന്‍ ഫീച്ചര്‍ ഉണ്ടെന്ന കാര്യം നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഡാര്‍ക് മോഡില്‍ , യൂട്യൂബ് പേജിലെ വെളുത്ത പ്രതലം ഇരുണ്ടതാകും എന്നതാണ് പ്രത്യേകത. രാത്രിയില്‍ വീഡിയോ കാണുന്നതിന് വേണ്ടിയുള്ളതാണിത്.

ആന്‍ഡ്രോയ്ഡിലെ യൂട്യൂബിലും ഉടന്‍ ഡാര്‍ക് മോഡ് ലഭ്യമാകും

എന്നാല്‍, നേരത്തെ പറഞ്ഞത് പോലെ ഇത് ഒരു ഹിഡന്‍ ഫീച്ചറാണ്.യൂട്യൂബില്‍ ഡാര്‍ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇവടെ വായിക്കാം.

റെഡ്ഡിറ്റ് ഉപയോക്താക്കളാണ് ഇത് ആദ്യം കണ്ടെത്തിയത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ഡാര്‍ക് മോഡ് കൂട്ടി ചേര്‍ക്കുന്ന കാര്യം യൂട്യൂബ് ഇപ്പോള്‍ ആലോചിച്ച് വരികയാണന്നാണ് ആന്‍ഡ്രോയ്ഡ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സംഭവിക്കുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ ലഭ്യമായിട്ടില്ല.

നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ യൂട്യൂബിന്റെ ഡെവലപ്പര്‍ സെറ്റിങ്‌സിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പോയി ഈ മോഡ് ഓണ്‍ ചെയ്ത് നോക്കാം. ഈ ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ സ്‌ക്രീനിലെ എല്ലാ കണ്ടന്റിന്റെയും നിറം ശരിയായ രീതിയില്‍ ആയിരിക്കില്ല.

ചിത്രത്തില്‍ കാണുന്നത് പോലെ വീഡിയോയ്ക്ക് താഴെ സ്ഥിതിചെയ്യുന്ന ചില ടെക്‌സ്റ്റുകളും ഐക്കണുകളും കറുപ്പായിരിക്കും.

ഷോക്കിങ്ങ്: 499 രൂപ മുതല്‍ ടിവിയോ?

അതേസമയം പേജിന്റെ ഈ വിഭാഗത്തിലെ പാനലിന്റെ പശ്ചാത്തലം കടും ചാര നിറത്തില്‍ ആയിരിക്കും, ടെക്സ്റ്റും ഐക്കണുകളും കാണാന്‍ കഴിയും. എന്നാല്‍ ഇതോടൊപ്പമുള്ള മറ്റ് ചില ഐക്കണുകളും ടെക്സ്റ്റുകളും ഇളം ചാരനിറത്തിലായിരിക്കും. ഈ ഫീച്ചര്‍ പുറത്തിറക്കും മുമ്പ് ഗൂഗിള്‍ വ്യത്യസ്തമായ പല കാര്യങ്ങളും പരീക്ഷിച്ചു കൊണ്ടരിക്കുകയാണ് എന്നാണ് ഇതിനര്‍ത്ഥം.

യൂട്യൂബിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ ഡാര്‍ക് മോഡിലെ പോലെ യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലെ മുഴുവന്‍ യൂസര്‍ ഇന്റര്‍ഫെയ്‌സും ഇരുണ്ട നിറമാകില്ല. വീഡിയോ പാനല്‍ മാത്രമാകും ഇരുണ്ട നിറമാവുക.

കൂടാതെ പ്രധാന വീഡിയോയുടെ താഴെയുള്ള യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ ആദ്യ മൂന്ന് ഭാഗങ്ങളും കറുത്ത നിറമാകും. ഫീച്ചറില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണന്ന് പറയാന്‍ കാരണം ഇതാണ്. പുറത്തിറക്കുമ്പോള്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കാം.

English summary
The desktop version of YouTube already has the Dark Mode feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot