ശബ്ദമികവില്‍ കേമനായി 'സ്‌കള്‍ക്യാന്റി വെന്യു' ഹെഡ്‌ഫോണ്‍; റിവ്യൂ

|

നേയിസ് ക്യാന്‍സലിംഗ് ഉള്‍പ്പെടയുള്ള നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച നിരവധി ഹെഡ്‌ഫോണ്‍ ബ്രാന്‍ഡുകളാണ് ഇന്ന് വിപണിയിലുള്ളത്. സോണി, ബോസ് അടക്കമുള്ളവ ഇവരില്‍ പ്രമുഖന്മാരാണ്. ഇവരുടെ ഇടയിലേക്കാണ് സ്‌കള്‍ക്യാന്റി തങ്ങളുടെ പുത്തന്‍ വെന്യൂ ഹെഡ്‌ഫോണ്‍ മോഡലുമായി രംഗത്തെത്തുന്നത്.

ശബ്ദമികവില്‍ കേമനായി 'സ്‌കള്‍ക്യാന്റി വെന്യു' ഹെഡ്‌ഫോണ്‍; റിവ്യൂ

വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ വിപണിയിലെത്തിയിട്ട് നാളുകള്‍ ഏറെയായി. എന്നിരുന്നാലും മാറിമാറിയുള്ള സ്റ്റൈലും മറ്റു ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചെത്തുന്ന സ്‌കള്‍ക്യാന്റി മോഡലുകള്‍ക്ക് ആരാധകരേറെയാണ്. കുറഞ്ഞ വിലയില്‍ മികച്ച മോഡലുകള്‍ പുറത്തിറക്കുന്നില്‍ അഗ്രഗണ്യന്മാരാണ് ഇവര്‍. മാത്രമല്ല സ്‌കള്‍ക്യാന്റിയുടെ മോഡലുകളെല്ലാം ഓഡിയോ ക്വാളിറ്റിയിലും മുന്‍പന്തിയിലാണ്.

കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് വെന്യൂ നോയിസ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണ്‍. 18,999 രൂപയാണ് മോഡലിന്റെ വില. വിലയില്‍ നിന്നും ഒരുകാര്യം മനസിലാക്കാം. വില പ്രശ്‌നമല്ലാത്ത ക്വാളിറ്റിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്കുള്ള മോഡലാണിത്. തീര്‍ച്ചയായും വിലയ്ക്ക് ഉതകുന്ന ക്വാളിറ്റി ഹെഡ്‌ഫോണിലുമുണ്ടെന്ന് ഉപയോഗിക്കുമ്പോള്‍ മനസിലാകും.

സംഗീതത്തെ അതിന്റെ പാരമ്യതയില്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ മോഡല്‍ ഏറെ ഇഷ്ടപ്പെടുമെന്നുറപ്പാണ്. അത്രമേല്‍ ക്വാളിറ്റിയിലാണ് ശബ്ദം റീപ്രൊഡ്യൂസ് ചെയ്യുന്നത്. കൂടുതല്‍ സവിശേഷതകളും വിശേഷങ്ങളും അറിയാന്‍ തുടര്‍ന്നു വായിക്കൂ..

ഡിസൈന്‍

ഡിസൈന്‍

എലിഗന്റ് മിനിമലിസ്റ്റിക് ഡിസൈനാണ് സ്‌കള്‍ക്യാന്റി വെന്യുവിനുള്ളത്. ചെറിയ രീതിയില്‍ ഹെഡ്ബാന്റിനോടു ചേര്‍ന്നുള്ള കമ്പനിയുടെ ലോഗോ മികച്ചതാണ്. ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. ഹെഡ്ബാന്റും ഇയര്‍പാഡും ലെതര്‍ കുഷിന്‍ ഫിനിഷിംഗോടു കൂടിയതാണ്. ആകെ നോക്കിയാല്‍ പ്രീമിയം ലുക്ക് ഈ മോഡലിനുണ്ട്.

ഇതൊക്കെയാണെങ്കിലും ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതായുണ്ട്. ഹെഡ്ബാന്റിലെ ലോക്കിംഗ് സംവിധാനത്തില്‍ ചില പിഴവുകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ നേരം ഉപയോഗിക്കുമ്പോള്‍ ചില അസ്വസ്ഥതകളും റിവ്യൂ സമയത്ത് അനുഭവപ്പെട്ടു. ഇടതു ഭാഗത്തായാണ് പവര്‍ ബട്ടണ്‍, എ.എന്‍.സി ബട്ടണ്‍, ബാറ്ററി ലെവല്‍ ഇന്റിക്കേറ്റര്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നത്.

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഓണാക്കാനും ഓഫാക്കാനും സൗകര്യമുണ്ട്. വലതുവശത്തെ ഇയര്‍പാഡിലാണ് വോളിയം അപ്പ്/ഡൗണ്‍ കീ ഘടിപ്പിച്ചിരിക്കുന്നത്. 3.5 മില്ലിമീറ്ററിന്റെ ഹെഡ്‌ഫോണ്‍ ജാക്കും കൂട്ടിനുണ്ട്. താഴ്ഭാഗത്തായി യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടും ഘടിപ്പിച്ചിരിക്കുന്നു.

പെയറിംഗ്

പെയറിംഗ്

വളരെ ലളിതമായ പെയറിംഗ് സംവിധാനമാണ് മോഡലിലുള്ളത്. റിവ്യൂ സമയത്ത് നാലു ഫോണോളം വളരെ ലളിതമായി ബന്ധിപ്പിച്ചു. വോളിയം കണ്ട്രോള്‍ കീയ്ക്കു സമീപത്തായി പെയറിംഗ് ബട്ടണുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലുള്ള ബ്ലൂടൂത്ത് മെന്യൂ ഓണാക്കുക മാത്രമാണ് ഹെഡ്‌ഫോണുമായി ബന്ധിപ്പിക്കാനായി ചെയ്യേണ്ടത്.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

തീര്‍ച്ചയായും വിലയ്ക്കുള്ള പെര്‍ഫോമന്‍സ് ഈ മോഡല്‍ നല്‍കുന്നുണ്ട്. മികച്ച സൗണ്ട് ഔട്ട്പൂട്ടിനൊപ്പം കിടിലന്‍ ബാസ് ആരെയും ആകര്‍ഷിക്കും. ശബ്ദം ഏറ്റവും ഉച്ചത്തില്‍ വെയ്ച്ച് അധികം സമയം ഉപേയാഗിക്കുമ്പോള്‍ മാത്രമേ ചെറിയ രീതിയില്‍ അസ്വസ്ഥത അനുഭവപ്പെടുകയുള്ളൂ. ചെറിയ ശബ്ദത്തില്‍ പോലും വളരെ വ്യക്തമായ വോയിസ് ക്വാളിറ്റി ലഭിക്കുന്നുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂര്‍ വരെ പ്ലേബാക്ക് സമയമാണ് മോഡലിന് ലഭിക്കുക. ബ്ലൂടൂത്ത്, എ.എന്‍.സി എന്നിവ ഓണാക്കി ഉപയോഗിച്ചാല്‍ വ്യത്യാസം വരും.

ടൈല്‍ ഇന്റഗ്രേഷന്‍

ടൈല്‍ ഇന്റഗ്രേഷന്‍

ടൈല്‍ ഇന്റഗ്രേഷനോടു കൂടിയാണ് പുത്തന്‍ സ്‌കള്‍ക്യാന്റി വെന്യൂവിന്റെ വരവ്. സ്മാര്‍ട്ട്‌ഫോണില്‍ ടൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഹെഡ്‌ഫോണിനെ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണിത്. വളരെ തിരക്കിട്ടുള്ള ജീവിതശൈലിയോടു കൂടിയവര്‍ക്ക് ഈ ഫീച്ചര്‍ തീര്‍ച്ചയായും ഉപയോഗപ്രദമാണ്. കാണാതായ ഹെഡ്‌ഫോണ്‍ എവിടെയുണ്ടെന്ന് മാപ്പിലൂടെയും ആപ്പ് നിര്‍ദേശം നല്‍കും.

ചുരുക്കം

ചുരുക്കം

18,999 രൂപയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി ഫീച്ചറുകളുമായാണ് പുത്തന്‍ മോഡലിന്റെ വരവ്. സ്‌കള്‍ ക്യാന്റിയുടെ ക്വാളിറ്റി അടുത്തറിയാവുന്നവര്‍ക്ക് മോഡലിനെപ്പറ്റി സംശയമുണ്ടാകില്ല. ഓഡിയോ ക്വാളിറ്റി, നോയിസ് ക്യാന്‍സലേഷന്‍ സംവിധാനം എന്നിവ അത്യുഗ്രന്‍ തന്നെ.


Best Mobiles in India

Read more about:
English summary
Skullcandy Venue review: You’are not going to lose your headphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X