എല്ലാ ഡിവൈസുകളിലും എങ്ങനെ ഫാക്ടറി റീസെറ്റ് ചെയ്യാം?

Written By:

നിങ്ങളുടെ പിസി പ്രവര്‍ത്തനം കുറയുകയോ പ്രകടനത്തെ ബാധിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രശ്‌നം നേരിടുകയോ ചെയ്യുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ മനസ്സില്‍ ഓടി എത്തുന്നത് ഉപകരണം റീസെറ്റ് ചെയ്താല്‍ ശരിയാകും എന്നാണ്.

ഒരു ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

എല്ലാ ഡിവൈസുകളിലും എങ്ങനെ ഫാക്ടറി റീസെറ്റ് ചെയ്യാം?

ഒരു പ്രാവശ്യം ഫാക്ടറി റീസെറ്റ് ചെയ്തു കഴിഞ്ഞാല്‍ അതിലെ ഡാറ്റകള്‍ എല്ലാം നഷ്ടപ്പെടുകയും, നിങ്ങള്‍ എങ്ങനെയാണോ ഒരു പുതിയ സിസ്റ്റം വാങ്ങിയത് അതു പോലെയായിരിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, ടാബ്ലറ്റുകള്‍ക്കും, പിസികള്‍ക്കും എന്നിവയ്‌ക്കെല്ലാം വ്യത്യസ്ഥ റീസെറ്റ് ഓപ്ഷനുകളാണ്.

ഓരോ ഉപകരണത്തിന്റേയും വ്യത്യസ്ഥ റീസെറ്റ് ഓപ്ഷനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 10 കമ്പ്യൂട്ടര്‍/ ടാബ്ലറ്റ് റീസെറ്റ് എങ്ങനെ?

വിന്‍ഡോസ് 10ലെ റീസെറ്റ് പ്രക്രിയ അതിന്റെ പഴയ നവീകരണങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. ഇതിലെ റീസെറ്റ് വളരെ എളുപ്പമാണ്. പിസി റീസെറ്റ് ചെയ്യാനായി ഇന്‍ബില്‍ട്ട് ടൂള്‍ ഇതില്‍ തന്നെ ഉണ്ട്.

സ്റ്റെപ്പ് 1: സ്റ്റാര്‍ട്ട് മെനു തുറന്ന് സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 2: അടുത്തതായി സെര്‍ച്ച് ബാറില്‍ റീസെറ്റ് എന്ന് ടൈപ്പ് ചെയ്ത് 'Reset this PC' എന്നത് തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3: അപ്‌ഡേറ്റ് & സെക്യൂരിറ്റി ഓപ്ഷന്റെ കീഴിലുളള റക്കവറി ഓപ്ഷനില്‍ 'Get started' എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രക്രിയ ആരംഭിക്കുക.

ഈ മുകളില്‍ പറഞ്ഞ പ്രക്രിയ വിന്‍ഡോസ് 10 ടാബ്ലറ്റിലും മറ്റു ഓഎസ് ഉപകരണങ്ങളിലും ഒരു പോലെയാണ്.

 

വിന്‍ഡോസ് 8/7 റീസെറ്റ്

വിന്‍ഡോസ് 10നോടു താരതമ്യം ചെയ്യുമ്പോള്‍ പഴയ പതിപ്പിലെ റീസെറ്റ് ഓപ്ഷനുകള്‍ വളരെ ബുദ്ധിമുട്ടുളളതും കഠിനവുമാണ്.

കമ്പ്യൂട്ടര്‍ റീസെറ്റ് ചെയ്യുന്നതിനു മുന്‍പ് ഡാറ്റകള്‍ ബാക്കപ്പ് ചെയ്തു എന്നു ഉറപ്പു വരുത്തണം. ഫാക്ടറി റീസെറ്റ് പ്രോഗ്രാമുകള്‍ക്കൊപ്പം ഇതെല്ലാം ഡിലീറ്റ് ചെയ്യും.

സ്റ്റെപ്പ് 1: ലാപ്‌ടോപ്പ് സ്റ്റാര്‍ട്ട് ചെയ്യുകയോ റീബൂട്ട് ചെയ്യുകയോ ചെയ്യാം.

സ്‌റ്റെപ്പ് 2: ഇപ്പോള്‍ ഞങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന അനുയോജ്യമായ കീ കോമ്പിനേഷനുകള്‍ ഹിറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 3: ഈ പ്രക്രിയയില്‍ ഇനി മുന്നോട്ട് എങ്ങനെ പോകും എന്നു വിശദീകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കു സ്‌ക്രീനില്‍ കാണാം. ഒരിക്കല്‍ ഇതു തുടരാന്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, ഓട്ടോമാറ്റിക്കായി തന്നെ ഇനി എല്ലാം ചെയ്രു കൊളളും. ഈ പ്രക്രിയ പൂര്‍ത്തിയാകാനായി അര മണിക്കൂര്‍ വരെ കാത്തിരിക്കുക.

 

ആന്‍ഡ്രോയിഡില്‍ എങ്ങനെ?

ആന്‍ഡ്രോയിഡ് ഉപകരണം റീസെറ്റ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം സെറ്റിങ്ങ്‌സിലേക്ക് പോവുക
സ്‌റ്റെപ്പ് 2: അവിടെ സിസ്റ്റത്തിന്റെ കീഴില്‍ ' ബാക്കപ്പ് & റീസെറ്റ്' എന്നതില്‍ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: അതിനു ശേഷം ഫാക്ടറി റീസെറ്റ് ഡാറ്റയില്‍ ടാപ്പ് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Resetting the device wipes out all the information on the system leaving you out clean and new as you bought it initially.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot