മോട്ടറോളയുടെ ആദ്യ മൊബൈല്‍ ഫോണിന് 41- വയസ്; ചരിത്രത്തിലൂടെ...

Posted By:

ഇന്ന് മോട്ടറോള വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ലെനോവൊയുടെ ഭാഗമാകുന്നു എന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ഗുഗിള്‍ കൈയൊഴിഞ്ഞു എന്നതുകൊണ്ടുമാവം. എന്നാല്‍ അധികം പേരും വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഇന്നുകാണുന്ന മൊബൈല്‍ ഫോണ്‍ വിപ്ലവത്തിനു തുടക്കമിട്ടത് മോട്ടറോളയാണ്.

1973-ല്‍, ഏകദേശം 41 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അമേരിക്കന്‍ കമ്പനിയായ മോട്ടറോള ലോകത്തിനു മുന്നില്‍ ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത്. മോട്ടറോള ഡൈന ടാക് എന്നായിരുന്നു പേര്.

പിന്നീടിങ്ങോട്ട് നിരവധി ഫോണുകള്‍ ഈ കമ്പനിയില്‍ നിന്ന് പുറത്തുവന്നു. ഒരു കാലത്ത് ലോകത്തെ മോട്ടറോള അടക്കിവാണു എന്നു പറഞ്ഞാലും തെറ്റില്ല. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വിപ്ലവം തുടങ്ങിയതോടെ അവര്‍ക്ക് ചുവടു പിഴയ്ക്കാന്‍ തുടങ്ങി.

കാലത്തിനനുസരിച്ച് മാറാന്‍ സാധിക്കാതെ വന്നതോടെ മോട്ടറോള പതിയെ പതിയെ പിന്നോട്ടുപോയി. ലാഭക്കണക്കുകള്‍ നഷ്ടങ്ങള്‍ക്കു വഴിമാറി. ഒടുവിലാണ് ഗൂഗിള്‍ രക്ഷയ്‌ക്കെത്തിയത്. ഗൂഗിളിന്റെ നേതൃത്വത്തില്‍ കമ്പനി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ഒടുവില്‍ മൊബൈല്‍ ഫോണിന്റെ ഉപജ്ഞാതാക്കളായ കമ്പനി ഇന്ന് അമേരിക്കയില്‍ നിന്നും ചൈനയിലെ കരുത്തന്‍മാരായ ലെനോവൊയുടെ കൈകളില്‍ എത്തി നില്‍ക്കുന്നു.

പഈ അവസരത്തില്‍, മോട്ടറോള ലോകത്തിനു സംഭാവന ചെയ്ത മൊബൈല്‍ ഫോണുകളിലൂടെ ചരിത്രത്തിലൂടെ ഒന്നു സഞ്ചരിക്കാം. മോട്ടറോളയുടെ എല്ലാ ഫോണുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിപ്ലവാത്മകമായ ഫോണുകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മോട്ടറോളയുടെ ആദ്യ മൊബൈല്‍ ഫോണിന് 41- വയസ്; ചരിത്രത്തിലൂടെ...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot