ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങുക ഈ സവിശേഷതകളും വിലയുമായി

|

ആപ്പിൾ തങ്ങളുടെ ഈ വർഷത്തെ ഐഫോണുകൾ അടങ്ങുന്ന ഐഫോൺ 13 സീരിസ് ഈ മാസം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നിലയിൽ ആപ്പിൾ തങ്ങളുടെ ഐഫോൺ സീരിസ് പുറത്തിറക്കുന്നത് സെപ്റ്റംബറിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ചാണ്. ലോഞ്ചിന് മുമ്പ് തന്നെ ഐഫോൺ 13 സീരിസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇന്റർനെറ്റിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലും വന്ന് തുടങ്ങി. ആപ്പിൾ ഇതുവരെയായി ഔദ്യോഗികമായി ഈ ഡിവൈസുകളെ സംബന്ധിച്ച സൂചനകൾ നൽകിയിട്ടില്ല. ഐഫോൺ 13 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങൾ വിശദമായി പരിശോധിക്കാം.

 

പ്രതീക്ഷിക്കുന്ന ലോഞ്ച് തിയ്യതി

പ്രതീക്ഷിക്കുന്ന ലോഞ്ച് തിയ്യതി

ആപ്പിൾ ഐഫോൺ 13 ഈ മാസം തന്നെ പുറത്തിറക്കുമെന്ന് ഉറപ്പാണ് എങ്കിലും തിയ്യതി ഇതുവരെ വ്യക്തമായിട്ടില്ല. ഈ ഡിവൈസ് സെപ്റ്റംബർ 13ന് പുറത്തിറക്കുമെന്നും സെപ്റ്റംബർ 17 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. എന്നാൽ മറ്റ് ചില റിപ്പോർട്ടുകളിൽ ഈ ഡിവൈസ് പുറത്തിറങ്ങുക സെപ്റ്റംബർ മൂന്നാം വാരത്തിൽ ആയിരിക്കുമെന്ന സൂചനയാണ് ഉള്ളത്. അധികം വൈകാതെ തന്നെ ആപ്പിൾ ഔദ്യോഗികമായി ലോഞ്ച് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില

വില

ഐഫോൺ 12 സീരിസിന് സമാനമായ വിലയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 12 സീരിസിനെക്കാൾ അൽപ്പം കൂടുതൽ മാത്രമായിരിക്കും പുതിയ സീരിസിന്റെ വില. ഉൽപാദനച്ചെലവ് വർദ്ധിച്ച പശ്ചാത്തിൽ വില വർദ്ധിപ്പിക്കുമെന്ന് ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ ടിഎസ്എംസി മുന്നറിയിപ്പ് നൽകിയിരുന്നു. ഐഫോൺ 13 സീരിസ് ഐഫോൺ 12 ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന അതേ വിലയിൽ ആയിരിക്കും അവതരിപ്പിക്കുക എന്നും സൂചനകൾ ഉണ്ട്. ഈ വില ഐഫോൺ 12 മിനി. ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയ്ക്ക് യഥാക്രമം 699 ഡോളർ, 799 ഡോളർ, 999 ഡോളർ, 1,099 ഡോളർ എന്നിങ്ങനെയാണ്.

മാറ്റങ്ങൾ
 

മാറ്റങ്ങൾ

ആപ്പിൾ നേരത്തെ എക്സആർ, എക്സ്എസ് സീരീസുകൾ തങ്ങളുടെ സീരിസുകളുടെ പേരുകൾ തെറ്റിച്ചുകൊണ്ട് പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സീരിസിന് ഐഫോൺ 13 എന്നതിന് പകരം ഐഫോൺ 12എസ് എന്ന് പേരിടുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. ഐഫോൺ 13ൽ വരുന്ന ഏറ്റവും വലിയ ഡിസൈൻ മാറ്റങ്ങളിൽ സ്പീക്കറിനെ ഡിവൈസിന്റെ മുകളിലേക്ക് മാറ്റുന്നതും ഒരു പ്രത്യേക ഡയഗണൽ ക്യാമറ സെറ്റപ്പ് നൽകുന്നതും ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ ഐഫോൺ 13 പ്രോ മോഡലുകളിൽ ഒരു വലിയ ക്യാമറ മൊഡ്യൂൾ പായ്ക്ക് ചെയ്യും. പവർ ബട്ടണുകളുടെ സ്ഥാനത്തിലും മാറ്റം ഉണ്ടായിരിക്കും.

കളർ വേരിയന്റുകൾ

കളർ വേരിയന്റുകൾ

ആപ്പിൾ ഐഫോൺ 13 ബ്ലാക്ക്, സിൽവർ, റോസ് ഗോൾഡ്, സൺസെറ്റ് ഗോൾഡ് എന്നിവയുൾപ്പെടെയുള്ള പുതിയ കളർ വേരിയന്റുകളിൽ പായ്ക്ക് ചെയ്യുമെന്നാണ് സൂചനകൾ. ആപ്പിൾ ഐഫോൺ 13ൽ പുതിയ പിങ്ക് കളർ ഓപ്ഷൻ വരുമെന്നും സൂചനകൾ ഉണ്ട്. ഐഫോൺ 13 സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സ്മാർട്ട്‌ഫോണിന്റെ നിരവധി സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകൾ വഴി പുറകത്ത് വന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഐഫോൺ 13 സീരിസിൽ ടച്ച് ഐഡി, മാസ്ക് ഉപയോഗിച്ചാലും ഉപയോക്താക്കളെ തിരിച്ചറിയാൻ കഴിയുന്ന ഫെയ്സ് ഐഡി, 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ എന്നിവ ഉണ്ടായിരിക്കും എന്നതാണ്.

സവിശേഷതകൾ

സവിശേഷതകൾ

ഐഫോൺ 12 സീരിസിന് കരുത്ത് നൽകുന്നത് എ14 ബയോണിക് പ്രോസസറിന്റെ പിൻഗാമിയായ എ15 ബയോണിക് പ്രോസസറായിരിക്കും എന്നാണ് സൂചനകൾ. ഐഫോൺ 12 സീരിസിന് സമാനമായി 4 മോഡലുകളിൽ തന്നെയായിരിക്കും ഐഫോൺ 13 സീരിസും പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയായിരിക്കും ഈ ഡിവൈസുകൾ. വരും ദിവസങ്ങളിൽ പുതിയ ഐഫോൺ 13 സീരിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Apple is expected to launch the iPhone 13 series this month, Let's take a look at the expected features in the iPhone 13 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X