വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസില്‍ ഒരു മികച്ച ഹാന്‍ഡ്‌സെറ്റ്...!

ഇന്ന് നിലവിലുളള വിന്‍ഡോസ് ഫോണുകളില്‍ വില കുറഞ്ഞ വിഭാഗത്തിലെ മികച്ച ഫോണാണ് നോക്കിയ ഇറക്കുന്ന ലൂമിയ 530. ഏത് ബഡ്ജറ്റ് ഫോണും പോലെ, ലൂമിയ 530-യും പുറമെ നിന്ന് ദൃഢവും പരുക്കനുമാണ്. ലൂമിയ 530 കൈകാര്യം ചെയ്യുമ്പോള്‍ അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു മൊബൈല്‍ കേസിന്റെ ആവശ്യം ഒരിക്കലും അനുഭവപ്പെടില്ല. ഇന്‍ഡ്യന്‍ മൊബൈല്‍ ഉപയോക്താക്കളില്‍ മധ്യവര്‍ത്തി സമൂഹം ഭൂരിഭാഗവും സ്മാര്‍ട്ട്‌ഫോണിനായി ചിലവാക്കുന്നത് 100$ അഥവാ 6,000-ത്തില്‍ താഴെയാണ്. ഈ വിപണിയെയാണ് നോക്കിയ 'ലൂമിയ 530'-യിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ പ്രധാന സവിശേഷതകള്‍ അറിയാനായി താഴെയുളള സ്ലൈഡര്‍ കാണുക. കൂടാതെ വിശദമായ അവലോകനത്തിനായി സ്ലൈഡറില്‍ തന്നെ വീഡിയോയും കൊടുത്തിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ലൂമിയ 530 ഇന്‍ഡ്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് 7,300 രൂപയ്ക്കാണ്. വിന്‍ഡോസ് ഫോണ്‍ 8.1 ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ ശാക്തീകരിച്ചിരിക്കുന്നത്.

2

ഇതിന്റെ പുറക് വശത്തെ കവര്‍ അഴിച്ചാല്‍ നിങ്ങള്‍ക്ക് അടര്‍ത്തിയെടുക്കാവുന്ന ബാറ്ററിയും, മൈക്രോഎസ്്ഡി കാര്‍ഡ് സ്ലോട്ടും, ഇരട്ട സിം ഇടാനുളള സ്ഥാനവും കാണാന്‍ സാധിക്കും. എല്‍ഇഡി ഫഌഷ് ഇല്ലാത്ത 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റേത്. സെല്‍ഫി പ്രേമികള്‍ക്ക് നിരാശ പകര്‍ന്നുകൊണ്ട് ഇതിന് മുന്‍വശത്ത് ക്യാമറ ഘടിപ്പിച്ചിട്ടില്ല.

3

വിശദമായ അപഗ്രഥനത്തിന് കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

4

മികച്ച ഗുണനിലവാരമുളള പ്ലാസ്റ്റിക്ക് കൊണ്ടാണ് പുറക് വശത്തെ കവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഉപയോഗത്തില്‍ ബാക്ക് കവര്‍ തുറക്കാന്‍ നിങ്ങള്‍ക്ക ചെറിയ ബുദ്ധിമുട്ട് നേരിട്ടേക്കാം. നിര്‍മ്മാണത്തിലും, രൂപകല്‍പ്പനയിലും ഇത് 11.7എംഎം നീളമുളള തടിച്ച ഹാന്‍ഡ്‌സെറ്റാണ്. ഉരുണ്ട അഗ്രം ഇതിന് വൃത്തിയുളള കാഴ്ച സമ്മാനിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot