ഒപ്പൊ N1, R1 സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്തയില്‍ വിലക്കുറവ്

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ അവരുടെ N1, R1 സ്മാര്‍ട്‌ഫോണുകള്‍ക്ക് വില കുറച്ചു. ഒപ്പൊ N1-ന് 5,000 രൂപയും ഒപ്പൊ R1-ന് 2000 രൂപയുമാണ് കുറച്ചത്. ഇതോടെ 37,990 രൂപ വിലയുണ്ടായിരുന്ന N1 32,990 രൂപയ്ക്കും 26,990 രൂപ വിലയുണ്ടായിരുന്ന R1 24,990 രൂപയ്ക്കും ലഭിക്കും.

ഒപ്പൊ N1-ന് ഇത് രണ്ടാമത്തെ തവണയാണ് കമ്പനി വില കുറയ്ക്കുന്നത്. ജനുവരിയില്‍, ഫോണ്‍ ലോഞ്ച് ചെയ്തപ്പോള്‍ 39,990 രൂപയായിരുന്നത് ഏപ്രിലില്‍ 37,990 രൂപയായി കുറയ്ക്കുകയായിരുന്നു.

ഒപ്പൊ N1, R1 സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്തയില്‍ വിലക്കുറവ്

ഒപ്പൊ N1 പ്രത്യേകതകള്‍

5.9 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, 1.7 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 600 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്, 206 ഡിഗ്രയില്‍ കറക്കാന്‍ കഴിയുന്ന 13 എം.പി. ക്യാമറ, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 3610 mAh ബാറ്ററി എന്നിവയുള്ള ഫോണ്‍ വൈ-ഫൈ, ബ്ലുടൂത്ത്, NFC, DLNA തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

ഒപ്പൊ R1 പ്രത്യേകതകള്‍

5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.3 GHz മീഡിയടെക് ചിപ്‌സെറ്റ്, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot