ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനത്തിനായി ഇവര്‍ ഒന്നിക്കുന്നു

Posted By: Samuel P Mohan

റിലയന്‍സ് ജിയോയുടെ ഭാഗമായ ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മുന്‍നിര കമ്പനിയായ സാവനും ഒന്നിക്കുന്നു. ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളറിനു മുകളില്‍ വരുന്ന ഒരു ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് തുടക്കമിടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനത്തിനായി ഇവര്‍ ഒന്നിക്കുന്നു

ഇതില്‍ 67 കോടി ഡോളര്‍ അതായത് 4567 കോടി രൂപ നിക്ഷേപമാണ് ജിയോ മ്യൂസിക്കിനുളളത്. ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് തുടക്കമിടാന്‍ ജിയോ 10 കോടി ഡോളര്‍ നിക്ഷേപം നടത്തും. ഈ ഡീല്‍ ജിയോക്ക് കൊണ്ടു വരുന്ന നേട്ടം ചെറുതല്ല. സാവനുമായി കൈകോര്‍ക്കുമ്പോള്‍ ഒരു വലിയ സംഗീത ശേഖരണമാണ് ജിയോക്ക് സ്വന്തമാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനത്തിനായി ഇവര്‍ ഒന്നിക്കുന്നു

ഇതോടെ ഇന്ത്യന്‍ സ്ട്രീമിംഗ് ഇന്‍ഡസ്ട്രീസില്‍ ജിയോയുടെ സാന്നിധ്യത്തിന് കൂടുതല്‍ കരുത്തു പകരും. ഇന്ത്യയിലും വിദേശത്തുമായി ഒരു ബില്ല്യന്‍ ഉപഭോക്താക്കളാണ് പുതിയ കൂട്ടുകെട്ടിന് ശക്തി പകരുന്നത്.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മ്യൂസിക് സ്ട്രീമിംഗ് ആപ്പാണ് ജിയോ മ്യൂസിക്. 20 ഭാഷകളിലായി 16 മില്ല്യന്‍ എച്ച്ഡി ഗാനങ്ങളാണ് ജിയോ മ്യൂസിക്കിനുളളത്. സാവന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീമിംഗ് സര്‍വ്വീസാണ്.

സാവന്റെ സഹ സ്ഥാപകനായ Irishi മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്റെ തലപ്പത്തു തന്നെ തുടരും. ഇതിന്റെ മുന്നോട്ടുളള വളര്‍ച്ചയുടെ മേല്‍നോട്ടവും ഇവര്‍ക്കായിരിക്കും.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലെ മ്യൂസിക് ഇന്‍ഡസ്ട്രീ അതിന്റെ പ്രതാപം നഷ്ടപ്പെട്ട് വരുന്ന നിലയായിരുന്നു. മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളുടെ വരവാണ് പിന്നീട് ഇന്‍ഡസ്ട്രിയെ ആഗോളപരമായും ഇന്ത്യയിലും തിരിച്ചു കൊണ്ടു വന്നത്. ഇപ്പോള്‍ മൊത്തം മ്യൂസിക് ഇന്‍ഡസ്ട്രിയുടെ വരുമാനത്തിന്റെ 70 ശതമാനവും ഉണ്ടാകുന്നത് ഡിജിറ്റല്‍ മ്യൂസിക്കില്‍ നിന്നുമാണ്.

"ഇപ്പോൾ മോദിക്ക് വേണ്ടത് നമ്മുടെ കുട്ടികളുടെ വിവരങ്ങളാണ്"; മോദിയുടെ ആപ്പ് വിവരങ്ങൾ ചോർത്തുന്നു..??

ഗാന, സാവന്‍, സാരേഗമ, ജ്യൂക്‌ബോക്‌സ് തുടങ്ങി മ്യൂസിക് ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഇപ്പോള്‍ ഏറെയാണ്. റിലയന്‍സ് ജിയോ വന്നപ്പോള്‍ ജിയോ മ്യൂസിക്കും ഒപ്പം കൂടി. ആപ്പിളിന്റെ ഐട്യൂണ്‍സിലും പാട്ടുകള്‍ കേള്‍ക്കുന്നവര്‍ ധാരാളമാണ്.

English summary
Reliance Industries Limited announces strategic transaction with Saavn to form India's largest platform for music, media, and artists.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot