ഒറ്റ ദിവസം ഫേസ്ബുക്ക് ഉപയോഗിച്ചത് 100 കോടി ആളുകള്‍..!

Written By:

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയാ ഭീമന്‍ അതിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് പതിപ്പിക്കുകയാണ്. ആളുകളുടെ ഇടയില്‍ എത്രമാത്രം സ്വാധീനമാണ് ഈ സോഷ്യല്‍ മീഡിയ ജനിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ് ഈ പുതിയ നാഴികക്കല്ല്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ലളിത ജീവിതം നയിക്കുന്ന ടെക്ക് കോടീശ്വരന്മാര്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ആഗസ്റ്റ് 24-നാണ് ഫേസ്ബുക്ക് ഒറ്റ ദിവസത്തില്‍ ഉപയോഗിച്ച ആളുകളുടെ എണ്ണം 100 കോടി കടന്നത്.

 

ഫേസ്ബുക്ക്

കമ്പനിയുടെ നെടും തൂണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

 

ഫേസ്ബുക്ക്

ഒറ്റ ദിവസം 100 കോടി ആളുകള്‍ ഉപയോഗിച്ചു എന്നാല്‍ ലോകത്തിലെ ഏഴിലൊരാള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു എന്ന് വിലയിരുത്താം.

 

ഫേസ്ബുക്ക്

ഒരു മാസം 150 കോടിയോളം ആളുകളാണ് ഫേസ്ബുക്കില്‍ കയറുന്നത്.

 

ഫേസ്ബുക്ക്

'ഒറ്റ ദിവസത്തില്‍ 100 കോടി ഉപയോക്താക്കള്‍ എന്ന കടമ്പ കടക്കുന്നത് ആദ്യമായാണ്. ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫേസ്ബുക്കിന്റെ വളര്‍ച്ചയെ ഈ നേട്ടം തീര്‍ച്ചയായും സഹായിക്കും' -- സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇപ്രകാരമാണ്.

 

ഫേസ്ബുക്ക്

2004-ല്‍ ആണ് സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് ഫേസ്ബുക്കിന് രൂപം കൊടുക്കുന്നത്.

 

ഫേസ്ബുക്ക്

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 300 കോടി ആളുകളില്‍ പകുതി പേരും മാസത്തിലൊരിക്കല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ ജൂലൈയില്‍ ആണ് അവകാശപ്പെട്ടത്.

 

ഫേസ്ബുക്ക്

സുഹൃത്തുക്കളെയും ബന്ധുക്കളെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഫേസ്ബുക്ക് ഓണ്‍ലൈന്‍ രംഗത്ത് നടത്തിയ പ്രധാന മാറ്റം.

 

ഫേസ്ബുക്ക്

2012 ഒക്ടോബറിലാണ് മാസത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ 100 കോടി ആളുകള്‍ എന്ന ലക്ഷ്യം ഫേസ്ബുക്ക് കടന്നത്.

 

ഫേസ്ബുക്ക്

മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ ഇത്രയും ആളുകളെ ഒറ്റ ദിവസം ലോഗിന്‍ ചെയ്യിക്കാന്‍ ഫേസ്ബുക്കിന് സാധിച്ചു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook hits a new milestone: 1 billion people used the social network on a single day.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot