വീചാറ്റിന്റെ എതിരാളി ബുള്ളറ്റിനെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കി

|

വീചാറ്റിന് ശക്തമായ വെല്ലുവിളിയുയര്‍ത്തി കടന്നുവന്ന ചൈനീസ് ചാറ്റ് അപ്പായ ബുള്ളറ്റ് മെസഞ്ചര്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. പകര്‍പ്പവകാസം സംബന്ധിച്ച പരാതിയെ തടുര്‍ന്നാണ് നടപടി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബുള്ളറ്റ് മെസഞ്ചര്‍ പുറത്തിറങ്ങിയത്.

 

 സൗജന്യ ആപ്പ്

സൗജന്യ ആപ്പ്

ഒരു പങ്കാളി നല്‍കിയ ചിത്രങ്ങളെ കുറിച്ചുയര്‍ന്ന പരാതിയെ തുടര്‍ന്ന് ആപ്പ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്ന് ബുള്ളറ്റിന്റെ ഉടമകളായ കൗയ്‌റു ടെക്‌നോളജി അറിയിച്ചു. ചൈനീസ് ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് ആയിരുന്നു ബുള്ളറ്റ്. ഓഗസ്റ്റില്‍ പുറത്തിറങ്ങി 10 ദിവസത്തിനുള്ളില്‍ 5 ദശലക്ഷം പേരാണ് ആപ്പ് സ്വന്തമാക്കിയത്.

 കമ്പനി പുറത്തുവിട്ടിട്ടില്ല

കമ്പനി പുറത്തുവിട്ടിട്ടില്ല

പകര്‍പ്പവകാശ ലംഘനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സാചര്യം വിലയിരുത്തി വരുകയാണെന്നും എന്ന് മുതല്‍ ഡൗണ്‍ലോഡ് പുനരാംരഭിക്കാന്‍ കഴിയുമെന്ന് എത്രയും വേഗം ഉപഭോക്താക്കളെ അറിയിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ആപ്പിളിന്റെ ഭാഗത്തുനിന്നും വിശദീകരണമുണ്ടായിട്ടില്ല.

കടുത്ത വെല്ലുവിളി
 

കടുത്ത വെല്ലുവിളി

എന്നാല്‍ ചൈനയുടെ പ്രധാനപ്പെട്ട ആപ്പ് സ്റ്റോറുകളിലെല്ലാം ബുള്ളറ്റ് മെസഞ്ചര്‍ ഇപ്പോഴും ലഭ്യമാണ്. ബുള്ളറ്റിന്റെ അസൂയാവഹമായ വളര്‍ച്ച അതിശയത്തോടെയാണ് ചൈനീസ് ടെക് ലോകം വീക്ഷിച്ചുകൊണ്ടിരുന്നത്. ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായ വീചാറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ തുടക്കത്തില്‍ തന്നെ ബുള്ളറ്റിന് കഴിഞ്ഞു. ഒരു ബില്യണ്‍ ആളുകള്‍ വീചാറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

 ബുള്ളറ്റ്

ബുള്ളറ്റ്

വീചാറ്റിലെ പല സൗകര്യങ്ങളും ഇല്ലെങ്കിലും ബുള്ളറ്റ് ജനഹൃദയങ്ങള്‍ കീഴടക്കിയതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ലളിതമായ ഇന്റര്‍ഫേസ്, തത്സമയം സംഭാഷണം ട്രാന്‍സ്‌ക്രൈബ് ചെയ്ത് ടെക്സ്റ്റ് ആക്കാനുള്ള ശേഷി എന്നിവയാണ് അവ.

ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയത്.

ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയത്.

ശ്കതമായ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ആപ്പുകളാണ് ചൈനീസ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയത്. നിയമത്തിന്റെ പിടിവീണ അപ്പുകള്‍ ചൈനയുടെ ആപ്പ് സ്റ്റോറുകളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

ഒരു രൂപയ്ക്ക് എങ്ങനെ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം?ഒരു രൂപയ്ക്ക് എങ്ങനെ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം?


Best Mobiles in India

Read more about:
English summary
Apple removes WeChat rival 'Bullet' from App Store

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X