ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി കാണാവുന്ന സംവിധാനവുമായി ദൂരദര്‍ശന്‍...!

Written By:

മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്‍ഡോ ഇല്ലാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ ദൂരദര്‍ശന്‍ ചാനലുകള്‍ ലഭ്യമാകാന്‍ പോകുന്നു. സ്വകാര്യ ചാനലുകളുമായുളള കടുത്ത മത്സരത്തിനിടെ പിടിച്ചുനില്‍ക്കാനാണു പ്രസാര്‍ഭാരതിയുടെ പുതിയ നീക്കം.

ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി കാണാവുന്ന സംവിധാനവുമായി ദൂരദര്‍ശന്‍

ഇതുമായി ബന്ധപ്പെട്ട പദ്ധതി രൂപരേഖ പ്രസാര്‍ഭാരതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ദൂരദര്‍ശന്റെ 20 സൗജന്യ ടെലിവിഷന്‍ ചാനലുകളും, എഫ്എം ഗോള്‍ഡ് അടക്കമുളള എല്ലാ റേഡിയോ ചാനലുകളും സ്മാര്‍ട്ട് ഫോണുകളിലൂടെ സൗജന്യമായി നല്‍കാനാണ് പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി കാണാവുന്ന സംവിധാനവുമായി ദൂരദര്‍ശന്‍

ഇപ്പോള്‍ ഡിടിഎച്ച് ശൃംഖലയില്‍ ലഭിക്കുന്ന ചില സ്വകാര്യ ടിവി ചാനലുകളും പുതിയ സങ്കേതം വഴി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭിക്കും. ഇതിനായി മൊബൈല്‍ ഇന്റര്‍നെറ്റോ, വൈഫൈ സര്‍വീസോ, ബ്രോഡ്ബാന്‍ഡോ ആവശ്യമുണ്ടാകില്ല.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

പ്രത്യേകം ഡിസൈന്‍ ചെയ്ത ഡോങ്കിള്‍ ഘടിപ്പിക്കുന്നത് വഴിയാണ് ടിവിയില്‍ ലഭിക്കുന്നതു പോലെ തടസ്സമില്ലാത്ത സംപ്രേഷണം സ്മാര്‍ട്ട്‌ഫോണിലും ലഭിക്കുന്നത്. ഇതിനായി ഡിസൈന്‍ ചെയ്ത ഡോങ്കിള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഘടിപ്പിക്കാനുളള ഹാര്‍ഡ്‌വെയര്‍ സംവിധാനം ഒരുക്കാന്‍ സാംസങ്, ആപ്പിള്‍, മൈക്രോസോഫ്റ്റ്, എച്ച്‌സിഎല്‍ എന്നീ കമ്പനികളുമായി പ്രസാര്‍ഭാരതി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

ആന്‍ഡ്രോയിഡ് ലോലിപോപ്പിലുളള 10 മികച്ച ഫോണുകള്‍...!

ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി കാണാവുന്ന സംവിധാനവുമായി ദൂരദര്‍ശന്‍

സ്വകാര്യ ചാനലുകളുമായുളള കടുത്ത മത്സരത്തിനിടെ പിടിച്ചു നില്‍ക്കാനാണ് ദൂരദര്‍ശന്റെ പുതിയ നീക്കമെന്ന് പ്രസാര്‍ഭാരതി സിഇഒ ജവഹര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഡിടിഎച്ച് രംഗത്ത് സൗജന്യ ഡിടിഎച്ച് കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചപോലെ ദൂരദര്‍ശന്റെ ഈ നീക്കവും വിജയമാകുമെന്നാണ് പ്രസാര്‍ഭാരതിയുടെ വിലയിരുത്തല്‍. പക്ഷേ നിലവിലുളള സ്മാര്‍ട്ട് ഫോണുകളിലൊന്നും ഇതു നടപ്പാക്കാനാകില്ലെന്നത് ഈ സംരംഭത്തിന്റെ ന്യൂനതയായും കാണപ്പെടുന്നു.

Read more about:
English summary
Doordarshan looks to offer TV channels on smartphones; Prasar Bharati writes to I&B ministry with blueprint.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot