ഗൂഗിള്‍ സെര്‍ച്ചിലെ മാറ്റങ്ങള്‍

Written By:

2012ലെ നോളജ് ഗ്രാഫ് എന്ന മാറ്റത്തിന് ശേഷം ഗൂഗിള്‍ വിപ്ലവാത്മകമായ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇത്തവണ ഗൂഗിള്‍ മൊബൈല്‍/വെബ്‌ ആപ്ലികേഷനുകളിലെ സെര്‍ച്ചിംഗിന്‍റെ രീതിയിലാണ് അവര്‍ മാറ്റം വരുത്തുന്നത്. ഒരു ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇത് വെളിപ്പെടുത്തിയത്.

ഗൂഗിള്‍ സെര്‍ച്ചിലെ മാറ്റങ്ങള്‍

വലുതും ചെറുതുമായുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കാനാണ് ഗൂഗിള്‍ പ്ലാന്‍ ചെയ്യുന്നത്. നീളമുള്ള ചോദ്യങ്ങളിലെ ഓരോ ഭാഗത്തിനും ഉത്തരങ്ങള്‍ ലഭിക്കുന്ന വിധമാവും പുതിയ സെര്‍ച്ചിംഗ്. അതിവേഗം വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ സെര്‍ച്ചിംഗാണ് ഗൂഗിളിനെ ഈ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ചിലെ മാറ്റങ്ങള്‍

ഉപഭോക്താവ് ടൈപ്പ് ചെയ്ത ചോദ്യത്തില്‍ നിന്ന് പ്രാധാന്യമുള്ള ഭാഗം കണ്ടുപിടിച്ച് കൃത്യമായി ഉത്തരങ്ങള്‍ നല്‍കാനുള്ള ലക്ഷ്യമാണ്‌ ഗൂഗിളിനുള്ളത്. വളര്‍ച്ചയ്ക്ക് ശ്രമിക്കുമ്പോള്‍ പിഴവുകള്‍ സംഭവിച്ചേക്കാമെന്നും ഈ പോസ്റ്റില്‍ ഗൂഗിള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.

English summary
Google is planing to modify their search.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot