ഗൂഗിള്‍+ പുതിയ വേഷത്തില്‍

By Super
|
ഗൂഗിള്‍+ പുതിയ വേഷത്തില്‍

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍+ പുതിയ രൂപം സ്വീകരിച്ചു. ഗൂഗിള്‍+ലേക്ക് കയറുമ്പോള്‍ തന്നെ ഈ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടും. ഹോം, പ്രൊഫൈല്‍, സര്‍ക്കിള്‍, ഫോട്ടോ എന്നീ നാവിഗേഷന്‍ റിബ്ബണുകള്‍ പേജിന്റെ ഏറ്റവും മുകളിലായിരുന്നു മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഇടതുവശത്തേക്ക് മാറിയിരിക്കുന്നത് കാണാം. ഇവ പ്രാധാന്യത്തിനനുസരിച്ച് പരസ്പരം മാറ്റിവെക്കാം.

അതായത് ആദ്യ ഓപ്ഷന്‍ ഹോം ആണെങ്കിലും നിങ്ങള്‍ക്ക് ആദ്യ കാണേണ്ടത് ഫ്രന്റ്‌സ് സര്‍ക്കിള്‍ ആണെന്നിരിക്കട്ടെ. അപ്പോള്‍ ഹോം ഓപ്ഷന്‍ നിന്ന സ്ഥാനത്തേക്ക് സര്‍ക്കിളിനെ ഡ്രാഗ് ചെയ്ത് കൊണ്ടുവരാനാകും. ഇനി എപ്പോഴും ഉപയോഗിക്കാത്ത ഓപ്ഷന്‍ ഹൈഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

 

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിന് സഹായിക്കുന്ന ഹാംഗ്ഔട്ട് സൗകര്യത്തെ നാവിഗേഷന്‍ റിബ്ബണിലേക്ക് ഉള്‍പ്പെടുത്തിയതും കാണാം. നാവിഗേഷന്‍ റിബ്ബണിലുള്ള എക്‌സ്‌പ്ലോര്‍ ബട്ടണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഏറ്റവും പ്രശസ്തുമായ കണ്ടന്റുകളെ കാണിച്ചു തരും.

പ്രൊഫൈല്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്കിനോട് സാമ്യം തോന്നിക്കുന്ന പേജാണ് കാണാനാകുക. പ്രൊഫൈല്‍ ചിത്രം അല്പം വലുതായി കാണാം. മാത്രമല്ല അക്കൗണ്ട് ഉടമയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഫെയ്‌സ്ബുക്ക് ടൈംലൈനിലേത് പോലെ ഒരു കവര്‍ഫോട്ടോയും ഇതിനടുത്ത് തന്നെ നല്‍കാം.

ഫോട്ടോ എഡിറ്റ് ചെയ്യാനും ഗൂഗിള്‍+ സൗകര്യമൊരുക്കുന്നുണ്ട്. ക്രോപ്, റൊട്ടേറ്റ്, ലൈറ്റ് ഇഫക്റ്റ്, കളര്‍, ഷാര്‍പ്പന്‍, റീസൈസ് എന്നീ ഓപ്ഷനുകള്‍ ഈ ഫോട്ടോ എഡിറ്റിംഗ് ടൂളിനുണ്ട്.

നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കാനും ഇതിലൂടെ എളുപ്പത്തില്‍ സാധിക്കും. നിങ്ങളുടെ ഫോട്ടോ റീപോസ്റ്റ് ചെയ്തത് ആരാണെന്നും പ്ലസ് ബട്ടണ്‍ ക്ലിക് ചെയ്തത് ആരാണെന്നുമെല്ലാം മനസ്സിലാക്കാം. ഇന്‍സ്റ്റാഗ്രാം പോലുള്ള ഫോട്ടോഎഡിറ്റിംഗ് ആപ്ലിക്കേഷനുകളും ഗൂഗിള്‍ ചാറ്റ് ഓപ്ഷനും ഇപ്പോള്‍ ലഭ്യമാണ്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്രമുഖര്‍ക്ക് മുമ്പില്‍ മികച്ചു നില്‍ക്കാനുള്ള ശ്രമമാണ് പുതിയ രൂപം നല്‍കിയതിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

നിലവില്‍ 17 കോടി ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലസിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുറത്തിറങ്ങി പത്ത് മാസത്തിനുള്ളില്‍ ഫെയ്‌സ്ബുക്കിന്റെ 84.5 കോടി അംഗസംഖ്യയ്ക്ക് വെല്ലുവിളിയാകാന്‍ കഴിഞ്ഞ സൂചനയാണ് ഇത് നല്‍കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X