ഇന്‍ടെക്‌സിന്റെ പുതിയ എല്‍.ഇ.ഡി. ടിവി പുറത്തിറങ്ങി

Posted By:

ഇന്‍ടെക്‌സ് ടെക്‌നോളജീസിന്റെ പുതിയ എല്‍.ഇ.ഡി. ടിവി ഇന്ത്യയില്‍ പുറത്തിറങ്ങി. സാധാരണക്കാരനു താങ്ങാനാവുന്ന വിലയില്‍ LE.23HDR.06-VT 13(23 ഇഞ്ച്), LE.20HDR.05-VT 13(20 ഇഞ്ച്), LED 1601 ME. 13(16 ഇഞ്ച്) എന്നിങ്ങനെ മൂന്നു തരത്തിലുള്ള ടിവികളാണ് ഇറക്കിയിരിക്കുന്നത്. 7499 രൂപ മുതല്‍ 12499 രൂപവരെയാണ് വില.

ഇന്‍ടെക്‌സിന്റെ പുതിയ എല്‍.ഇ.ഡി. ടിവി പുറത്തിറങ്ങി

ഓട്ടോ ചാനല്‍ സെര്‍ച്ച് സംവിധാനം, ഓട്ടോ വോള്യം ലെവലര്‍, ഡിജിറ്റല്‍ നോയിസ് റിഡക്ഷന്‍, സ്ലീപ് ടൈമര്‍, ഹെഡ്‌ഫോണ്‍, വൈഡ് വ്യൂ ആംഗിള്‍ സംവിധാനം എന്നിവയുള്ള പുതിയ ടിവിയില്‍ കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഐ സേഫ് ടി മാട്രിക്‌സ് സംവിധാനമാണ് ഹൈലൈറ്റ്.
ഇന്ത്യയില്‍ എല്‍.ഇ.ഡി. ടിവിയുടെ വില്‍പന അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നും സാധാരണക്കാരനു പ്രാപ്യമായ നിലയിലുള്ള മികച്ച ടി.വികളാണ് കമ്പനി നിലവില്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഇന്‍ടെല്‍ ടെക്‌നോളജീസ് ബിസിനസ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡി.ജി.എം. നിധി മാര്‍ക്കേണ്ഡേയ പറഞ്ഞു. ടി.വി വില്‍പനയില്‍ 100 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനായി വരും മാസങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കും. 2014-2015 വര്‍ഷത്തില്‍ ഒരുലക്ഷം യൂണിറ്റ് ടി.വികള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതുവഴി 200 കോടിരൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും ഡി.ജി.എം. പറഞ്ഞു.

പുതിയ ഇന്‍ടെക്‌സ് ഗാഡ്‌ജെറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്‍ടെക്‌സിന്റെ പുതിയ എല്‍.ഇ.ഡി. ടിവി പുറത്തിറങ്ങി

പ്രത്യേകതകള്‍

എച്ച്.ഡി.എം.ഐ. ഇന്‍പുട്
എ.വി. സ്റ്റീരിയോ ശബ്ദ സംവിധാനം
ഡിജിറ്റല്‍ നോയിസ് ഫില്‍ടര്‍
യു.എസ്.ബി ഉപയോഗിച്ച് വീഡിയോ കാണുന്നതിനുള്ള സംവിധാനം
സുരക്ഷിതമായ വ്യൂവിംഗ് ആംഗിള്‍

രാജ്യത്തെ 12000 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് വഴിയും 40 ഇന്‍ടെക്‌സ് ഷോറൂമുകളിലും ഇരുന്നൂറോളം ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പുതിയ മോഡല്‍ ടി.വി. ലഭ്യമാകും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot