ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി 'ഓടില്ലെന്ന്' മൈക്രോസോഫ്റ്റ്...!

Written By:

ബ്രൗസറുകളുടെ തുടക്ക കാലത്തെ കേമനായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പതിയെ വിടവാങ്ങുന്നു. പുതിയ ബ്രൗസര്‍ എത്തുന്നതോടെയാണ് മൈക്രോസോഫ്റ്റിന്റെ അഭിമാനമായ എക്‌സ്‌പ്ലോറര്‍ യുഗത്തിന് വിരാമമാകുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി 'ഓടില്ലെന്ന്' മൈക്രോസോഫ്റ്റ്...!

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ആപ്പിള്‍ സഫാരി എന്നീ ബ്രൗസറുകളില്‍ നിന്നുള്ള കടുത്ത മത്സരത്തില്‍ എക്‌സ്‌പ്ലോറര്‍ പിന്തളളപ്പെടുകയായിരുന്നു. പ്രോജക്ട് സ്പാര്‍ട്ടണ്‍ എന്ന കോഡ്‌നാമത്തില്‍ വികസിപ്പിച്ച പുതിയ ബ്രൗസര്‍ ഈ വര്‍ഷമെത്തുന്ന വിന്‍ഡോസ് 10-ന് ഒപ്പം പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി 'ഓടില്ലെന്ന്' മൈക്രോസോഫ്റ്റ്...!

എന്നാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇല്ലാതാകുന്നതില്ലെന്നും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലുളള മറ്റൊരു ബ്രൗസറാവും അവതരിപ്പിക്കുകയെന്നുമാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കമ്പനി പുറത്തിറക്കിയിട്ട് 19 വര്‍ഷം കഴിഞ്ഞു. 2002, 2003 വര്‍ഷങ്ങളില്‍ 95 ശതമാനം ഉപയോക്താക്കളുടെയും പ്രിയ ബ്രൗസറായിരുന്നു ഇത്.

മികച്ച ഇഎംഐ ഓഫറുകളുളള 10 മുന്തിയ ഫോണുകള്‍...!

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി 'ഓടില്ലെന്ന്' മൈക്രോസോഫ്റ്റ്...!

2004-ല്‍ ഫയര്‍ഫോക്‌സും 2008-ല്‍ ക്രോമും എത്തിയതോടെ ഐഇ പതുക്കെ പിന്തളളപ്പെടുകയായിരുന്നു. ഇതിന്റെ ജനപ്രിയത ഇപ്പോള്‍ വളരെ കുറഞ്ഞതിനാലാണ് മൈക്രോസോഫ്റ്റ് പുതിയ ബ്രൗസറുമായി എത്താന്‍ ലക്ഷ്യമിടുന്നത്.

English summary
Microsoft: Internet Explorer Is, Mostly, Dead.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot