പുതിയ സാംസങ് ഗാലക്സി ഫോൾഡ് വാങ്ങി രണ്ടുദിവസത്തിനകം കേട് വന്നതായി റിപ്പോർട്ട്

|

മികച്ച രൂപകൽപ്പനയും ഡിസ്പ്ലേയിലെ മാറ്റങ്ങളുമായി പുതിയ ഗാലക്സി ഫോൾഡ് സ്മാർട്ട്‌ഫോൺ സാംസങ് അടുത്തിടെയാണ് അവതരിപ്പിച്ചത്. റിവ്യൂ ചെയ്യാനായി ടെക്ക് ക്രഞ്ച് എന്ന മാധ്യമസ്ഥാപനത്തിന് ലഭിച്ച ഗാലക്സി ഫോൾഡിൻറെ യൂണിറ്റ് രണ്ട് ദിവസത്തിനുള്ളിൽ തകരാറിലായതായി ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ഗാലക്സി ഫോൾഡിൽ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെന്നാണ് ടെക്നോളജി വിദഗ്ദരുടെ നിഗമനം.

സ്ക്രിനിൽ പ്രശ്നം
 

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് സി‌വി‌എസിൽ വരിയിൽ നിൽക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഫോൾഡ് എടുത്തു. ഫോൾഡ് തുറന്നതും ലോക്ക് സ്ക്രീനിന്റെ ഫ്ലാപ്പിംഗ് ബട്ടർഫ്ലൈ ചിറകുകൾക്കിടയിൽ പുതിയതായി എന്തോ ഒന്ന് കണ്ടതായും. കടും നിറമുള്ള, രൂപരഹിതമായ ഒരു ബ്ലോബിനെപോലെ എന്തോ ആയിരുന്നു അതെന്നും എന്ന് ബ്രയാൻ ഹീറ്റർ പറഞ്ഞതായി ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.

ഫോൾഡ് ചെയ്യുമ്പോഴുള്ള പ്രശ്നം

27 മണിക്കൂർ മാത്രമാണ് താൻ ഗാലക്‌സി ഫോൾഡ് ഉപയോഗിച്ചതെന്നും ഫോൺ കോൺക്രീറ്റിലോ വെള്ളത്തിലോ പതിച്ചിട്ടില്ലെന്നും മറ്റ് ഡാമേജുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഹീറ്റർ പറഞ്ഞു. ഈ പ്രശ്നം പോപ്പ്-അപ്പ് ചെയ്യ്തതിന് കാരണം ഫോൾഡ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദമാകാം എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധിക്കും

കേടായ ഗാലക്സി ഫോൾഡ് ട്രക്ക് ക്രഞ്ചിൽ നിന്നും തിരിക വാങ്ങി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പഠിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഇതിനിടെ തങ്ങളുടെ റിവ്യൂ യൂണിറ്റിൽ ഇതുവരെ യാതൊരു വിധ കുഴപ്പങ്ങളും റിപ്പോർട്ട് ചെയ്യുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ആൻഡ്രോയിഡ് പൊലിസ് വ്യക്തമാക്കി.

പ്രശ്നം പഠിക്കുന്നു
 

സാസംങ് ഗാലക്സി ഫോൾഡിൻറെ ഇത്തരത്തിലുള്ള പ്രശ്നം കണ്ടെത്തിയ ഹീറ്റർ പറഞ്ഞത് തൻറെ ഊഹം ശരിയാണെങ്കിൽ ഡിവൈസ് ഫോൾഡ് ചെയ്യുമ്പോൾ ഡിസ്പ്ലെയിൽ ഉണ്ടാകുന്ന അമരലാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ്. എന്തായാലും സാംസങ് ഈ ഫോൺ തിരികെ വാങ്ങുകയും ഫോൺ കൃത്യമായ പരിശോധനകൾ നടത്തി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഹിറ്റർ കൂട്ടിച്ചേർത്തു.

പ്രൊട്ടക്റ്റീവ് ടോപ്പ് ലെയർ

സാംസങ് പുനർ‌രൂപകൽപ്പന ചെയ്ത ഗാലക്‌സി ഫോൾഡിൽ വിപുലമായ പ്രൊട്ടക്റ്റീവ് ടോപ്പ് ലെയർ, ഡിസ്‌പ്ലേയ്‌ക്ക് കീഴിലുള്ള മെറ്റൽ ലെയറുകൾ, യൂണിറ്റിനെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാങ്കേതികവിദ്യകൾ എന്നിവയൊക്കെ നൽകിയിട്ടുണ്ട്. എന്തായാലും ഈ സാങ്കേതിക വിദ്യകളും ഹാർഡ്വെയറുകളും കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നാണ് ടെക് ക്രഞ്ചിൻറെ റിവ്യൂ വിഭാഗത്തിൻറെ കണ്ടെത്തൽ.

ലോഞ്ച് വൈകിയേക്കും

സാംസങ് ഗാലക്‌സി ഫോൾഡിൻറെ ലോഞ്ച് വൈകിപ്പിക്കുന്നതിൻറെ പിന്നിലെ പ്രധാന പ്രശ്നം ഡിസ്പ്ലെയിലേത് തന്നെയാണെന്നാണ് കണ്ടെത്തൽ. ഈ ഡിസ്‌പ്ലേ പ്രശ്‌നം കമ്പനി എപ്പോൾ പരിഹരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനകൾക്കും പ്രശ്നപരിഹാരത്തിനു ശേഷം ആഗോള തലത്തിൽ ഗാലക്സി ഫോൾഡ് ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

Most Read Articles
Best Mobiles in India

English summary
Samsung has recently introduced the revamped Galaxy Fold smartphone with improved design and changes in the display. Now, it has been reported by TechCrunch that the unit which they received for the review is already damaged within two days. It seems that the Galaxy Fold is still needed some research and development before the global rollout.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X