നോക്കിയ X6 മേയ് 16ന് എത്തുന്നു

|

നോക്കിയ X6ന്റെ പ്രഖ്യാപനം സ്ഥിരീകരിച്ചു. മേയ് 16ന് സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ പ്രഖ്യാപിക്കുകയാണ്, എന്നാല്‍ ഇന്ത്യയില്‍ ഫോണിന്റെ പ്രഖ്യാപനത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതു വരെയില്ല. എന്നിരുന്നാലും ഈ ഫോണ്‍ ആറു മാസത്തിനുളളില്‍ തന്നെ എച്ച്എംഡി ഗ്ലോബര്‍ ഇന്ത്യയില്‍ കൊണ്ടു വരുമെന്നു പ്രതീക്ഷിക്കാം.

നോക്കിയ X6 മേയ് 16ന് എത്തുന്നു

ബീജിംഗില്‍ നടക്കുന്ന നോക്കിയ X6ന്റെ ലോഞ്ചിംഗിനായി എച്ച്എംഡി ഗ്ലോബല്‍ ക്ഷണങ്ങള്‍ അയച്ചു തുടങ്ങി. മേയ് 16ന് ലണ്ടനില്‍ വണ്‍പ്ലസ് 6 പുറത്തിറങ്ങുന്ന ദിവസമാണ് ചൈനയില്‍ നോക്കിയ X6 ഇറങ്ങുന്നത്.

ഇതിനകം തന്നെ നോക്കിയ X6നെ കുറിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഒപ്പം ഫോണിന്റെ ചിത്രങ്ങളും ചില ടെക് സൈറ്റുകള്‍ പുറത്തു വിട്ടു. ഈ ഫോണില്‍ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷത ഇതാണ്, ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന 19:9 അനുപാതത്തിലുളള നോച്ച് ഡിസ്‌പ്ലേ ആയിരിക്കും ഫോണില്‍ എന്നാണ് സൂചന. ഗ്ലാസ് ബാക്കായിരിക്കും ഫോണില്‍ ഉണ്ടാകുക. അവിടെയായിരിക്കും ഡ്യുവല്‍ ക്യാമറ സെറ്റപ്പ്.

5.8 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും ഫോണിന്റെ സ്‌ക്രീന്‍ വലുപ്പം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 അല്ലെങ്കില്‍ മീഡിയാടെക് ഹീലിയോ P60 പ്രോസസര്‍ ആയിരിക്കും ഫോണില്‍. 6ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ടാകും. ഫോണിന്റെ മുകളിലായി 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. കൂടാതെ ഫോണിന്റെ താഴെയായി ഒരു നേര്‍ത്ത ചിന്നും കാണാം.

വിലയെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ X6 ഒരു മിഡ് റേഞ്ച് ഫോണായിരിക്കും. നോക്കിയ 6 ഹീലിയോ P60 ചിപ്‌സെറ്റിന്റെ വില ഏകദേശം 16,800 രൂപയും സ്‌നാപ്ഡ്രാഗണ്‍ 660-ന്റെ വില ഏകദേശം 18,900 രൂപയുമാണ്. ഏപ്രില്‍ 24ന് ഈ ഫോണ്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

ഓപ്പോ A83 (2018) ഇന്ത്യന്‍ വിപണിയില്‍ എത്തി: ഈ ഫോണിനെ പരിചയപ്പെടാം!!ഓപ്പോ A83 (2018) ഇന്ത്യന്‍ വിപണിയില്‍ എത്തി: ഈ ഫോണിനെ പരിചയപ്പെടാം!!

Best Mobiles in India

Read more about:
English summary
Nokia X6 To Launch In China On May 16

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X