Just In
- 2 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 4 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 5 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
- 8 hrs ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
Don't Miss
- Finance
7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!
- News
മദ്യപാനികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്; എല്ലാ ബ്രാന്‍ഡിനും വില കൂടില്ല, ധനമന്ത്രിയുടെ വിശദീകരണം
- Movies
സ്വാസികയെ കൂട്ടിയതിന് വഴക്കുണ്ടാക്കി, കുശുമ്പ് കൊണ്ട് ചെയ്തതാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
- Automobiles
'വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്'; ടിയാഗോ ഇവിയുടെ താക്കോല്‍ കൈമാറ്റം ഗ്രാന്‍ഡാക്കി ടാറ്റ
- Sports
ഇന്ത്യക്കുമുണ്ട് റാഷിദ് ഖാന്! യുവ സ്പിന്നറെപ്പറ്റി റെയ്ന, ഭാവി സൂപ്പര്‍ താരം തിലകെന്ന് ഓജ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
- Lifestyle
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
പബ്ജി vs ഫോര്‍ട്ട്നൈറ്റ്; തട്ടിപ്പു സംഘം ഗെയിമിന്റെ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു
ഫോര്‍ട്ട്നൈറ്റിനെപ്പറ്റി ചിലര്‍ക്കെങ്കിലും അറിവുണ്ടാകാന്‍ വഴിയില്ല. പബ്ജി പോലെത്തന്നെ ഏറെ പ്രചാരമുള്ള ഗെയിമാണ് ഫോര്‍ട്ട്നൈറ്റ്. യു.എസ്, യു.കെ എന്നിവിടങ്ങളില്‍ ഒരുപക്ഷേ പബ്ജിയെക്കാളധികം പ്രചാരമുള്ള ഗെയിം. എന്നാല്‍ ഇതിനെപ്പറ്റി മറ്റൊരു വസ്തുത കൂടിയറിയൂ.. ഗെയിമിന്റെ ഭാഗമായുള്ള വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് ക്രിമിനലുകള്‍ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കുന്നു.

ഇടപാടുകള്‍
വി-ബക്കുകളായാണ് ഫോര്‍ട്ട്നൈറ്റിന്റെ കറന്‍സി ഇടപാടുകള്‍. ഗെയിം തികച്ചും സൗജന്യമാണെങ്കിലും വി-ബക്കുകളെ പണം കൊടുത്തു വാങ്ങണം. ഇതിലൂടെ ഗെയിമിന് ആവശ്യമായ സ്കിന്‍, ഇമോട്സ്, സ്പെഷ്യല്‍ വാഹന ഡിസൈന്‍ എന്നിവ വാങ്ങാം. എന്നാല്‍ ഇവയൊന്നും സ്വന്തം പണം ഉപയോഗിച്ച് വാങ്ങണമെന്നില്ല. പകരം മറ്റ് കളിക്കാര്‍ പണമുപയോഗിച്ച് വാങ്ങിനല്‍കുന്ന ഗിഫ്റ്റായും ഇവ ഉപയോഗിക്കാം. ഇവിടെയാണ് തട്ടിപ്പു നടക്കുന്നത്.

ഡിസ്കൗണ്ട് വിലയ്ക്ക്
ഫോര്‍ട്ട്നൈറ്റ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി അന്വേഷിക്കാന്‍ സൈബര്‍ സെക്യൂരിറ്റി സംഘം തീരുമാനിച്ചു. അന്വേഷണഫലം ഞെട്ടിക്കുന്നതായിരുന്നു. കളവുപോയ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുസംഘം ഫോര്‍ട്ട്നൈറ്റില്‍ പണമിടപാടു നടത്തുന്നതായി കണ്ടെത്തി. വി-ബക്കുകള്‍ പണം നല്കി വാങ്ങാനാണ് ഇവ ഉപയോഗിക്കുന്നത്. വി-ബക്കുകള്‍ വാങ്ങിയ ശേഷം അവ ഡിസ്കൗണ്ട് വിലയ്ക്ക് മറ്റ് കളിക്കാര്‍ക്ക് നല്‍കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.

പ്രചരണം നടത്തുന്നത്
ഇവിടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് തട്ടിപ്പിനായുള്ള പ്രചരണം നടത്തുന്നത്. കളിക്കാര്‍ പലരും ഇക്കാര്യം അറിയാതെ കുറഞ്ഞ നിരക്കില്‍ വി-ബക്കുകള്‍ വാങ്ങിക്കൂട്ടും. എന്നാല്‍ പിന്നാമ്പുറത്ത് നടക്കുന്നതോ കള്ളപ്പണം വെളുപ്പിക്കലെന്ന കൊടും കുറ്റകൃത്യവും.

ഡാര്‍ക്ക് വെബ്
ഡാര്‍ക്ക് വെബ് എന്ന രീതി വഴിയാണ് കൂടുതലും തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനായി പ്രത്യേക സോഫ്റ്റ്-വെയര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനെയാണ് ഡാര്‍ക്ക് വെബ് എന്നുപറയുന്നത്. ബിറ്റ് കോയിന്, ബിറ്റ്കോയിന് ക്യാഷ് തുടങ്ങിയ രീതികളാണ് തട്ടിപ്പുകാര്‍ ഡാര്‍ക്ക് വെബിലൂടെ നടത്തുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പു സംഘത്തെ കണ്ടെത്തുക അത്ര എളുപ്പമല്ല.

പര്‍ച്ചേസിംഗിനായി ചെലവഴിച്ചത്.
തട്ടിപ്പു നടത്തുന്നതിനിടെയാണ് ഒരു സംഘത്തെ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയായ ടിക്സ്ഗില്‍ കണ്ടെത്തിയത്. എന്നാല്‍ എത്ര രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാന 60 ദിവസം മാത്രം 2,50,000 ഡോളറാണ് ഫോര്‍ട്ട്നൈറ്റ് ഐറ്റംസ് പര്‍ച്ചേസിംഗിനായി ചെലവഴിച്ചത്.

വിവരം സൂക്ഷിക്കാറുമില്ല
''കാര്‍ഡിംഗ് തട്ടിപ്പാണ് സംഘം പ്രധാനമായും ചെയ്യുന്നത്. ഇതിലൂടെ ഫോര്‍ട്ട്നൈറ്റ് ഐറ്റം വാങ്ങുകയും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുകയും ചെയ്യുന്നു'' - സിക്സ്ഗില്‍ സീനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബെഞ്ചമിന്‍ പ്രമിംഗര്‍ പറയുന്നു. തട്ടിപ്പു പ്രവര്‍ത്തനങ്ങളെ എപിക് ഗെയിമുകള്‍ വകവെയ്ക്കാറില്ല. പണം എങ്ങിനെ വന്നുവെന്നും എന്തെല്ലാം വാങ്ങിയെന്നതും സംബന്ധിച്ച് ഇത്തരം ഗെയിമുകള്‍ വിവരം സൂക്ഷിക്കാറുമില്ല.-ബെഞ്ചമിന്‍ പ്രമിംഗര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ ഗൗരവതരമായി കാണുന്നു
എന്നാല്‍ വളരെ ഗുരുതരമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗെയിമിന്റെ ഡെവലപ്പര്‍മാര്‍ പ്രതികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനെ വളരെ ഗൗരവതരമായി കാണുന്നുവെന്നും കളിക്കാരോട് ഇക്കാര്യം അറിയിച്ച് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470