ഉപഭോക്താക്കള്‍ക്കായി വീണ്ടും ജിയോ അത്ഭുതം!

Written By:

ഉപഭോക്താക്കള്‍ക്ക് ജിയോ, അണ്‍ലിമിറ്റഡ് 4ജി സേവനങ്ങള്‍ മാത്രമല്ല നല്‍കുന്നത്. ഇപ്പോള്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ അത്ഭുതം തുടരുകയാണ്.

അതായത് പഴയ ഡോങ്കിള്‍, റൂട്ടര്‍ ഇല്ലെങ്കില്‍ 4ജി കാര്‍ഡ് എക്‌സ്‌ച്ചേഞ്ച് ചെയ്ത ജിയോ ഹോട്ട് ഉപകരണങ്ങളായ ജിയോ ഫൈ വാങ്ങുന്നവര്‍ക്ക് 100% ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നു ജിയോ.

ഉപഭോക്താക്കള്‍ക്കായി വീണ്ടും ജിയോ അത്ഭുതം!

ജിയോഫൈ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം, ജിയോ സിം ഉപയോഗിച്ച് മറ്റു ഡിവൈസുകളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഹോട്ട്‌സ്‌പോട്ട് ഡിവൈസാണ് ജിയോഫൈ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ 1

ഡോങ്കിള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് ജിയോഫൈ ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 1999 രൂപ നല്‍കിയാല്‍ 2010 രൂപയുടെ ആനുകൂല്യം ഉണ്ടാകും.

ഓഫര്‍ 2

ഡോങ്കിള്‍ ഇല്ലാത്തവര്‍ ജിയോഫൈ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ 1005 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ ജിയോ ഫൈ വെറും 994 രൂപയ്ക്കാണ് ലഭിക്കുന്നത്.

എങ്ങനെ ഈ ഓഫര്‍ നേടാം

ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.jio.comല്‍ നിന്നും ജിയോഫൈ വാങ്ങി നിങ്ങളുടെ അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജിയോ സ്‌റ്റോറില്‍ പോകുക. അങ്ങനെ എക്‌ച്ചേഞ്ച് ചെയ്യേണ്ട വൈഫൈ മോഡം നല്‍കി ഈ ഓഫര്‍ സ്വന്തമാക്കാം.

ഏതൊക്കെ ഉപകരണങ്ങള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാം?

ഈ സ്‌കീമിന്റെ കീഴില്‍ കമ്പനി മറ്റു ഉപകരണങ്ങളും എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നു, അതായത് എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍, ടാറ്റ, എംടിഎസ്, ZTE, ലാവ, ഇന്‍ടെക്‌സ്, ബിഎസ്എന്‍എല്‍ എന്നിവയുടെ ഡൂങ്കിളും എക്‌സ്‌ച്ചേഞ്ച് ചെയ്യാവുന്നതാണ്.

ജിയോഫൈ ഉപകരണം സജ്ജീവമായതിനു ശേഷം എന്തു ചെയ്യും?

ഉപകരണം ആക്ടിവേറ്റ് ആയിക്കഴിഞ്ഞാല്‍ 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ ആകുക. അതിനു ശേഷം 309 രൂപയ്‌ക്കോ 509 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്ത് 84 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കാം.

ജിയോ ഓഫര്‍ വാലിഡിറ്റി എപ്പോള്‍ വരെ?

2018 മാര്‍ച്ച് വരെ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാം.

ജിയോഫൈ എവിടെ ഉപയോഗിക്കാം?

ജിയോഫൈ ഉപയോഗിച്ച് 4ജി ഡാറ്റ ഉപയോഗിക്കാന്‍ കഴിയും. 2ജി 3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ വോള്‍ട്ട് കോളുകള്‍ ചെയ്യാം. കൂടാതെ 10 ഉപകരണങ്ങളില്‍ ഒരേ സമയം കണക്ട് ചെയ്യുകയും ചെയ്യാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has launched a 100 percent cash back offer with its JioFi router.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot