ജിയോ ബ്രോഡ്ബാന്‍ഡ്: 100ജിബിക്ക് 500 രൂപയുമായി!

Written By:

ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇപ്പോള്‍ മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. റിലയന്‍സ് ജിഗാ ഫൈബറാണ് അടുത്തതായി വിപണി പിടിച്ചടക്കാന്‍ പോകുന്നത്.

ജിയോ ബ്രോഡ്ബാന്‍ഡ്: 100ജിബിക്ക് 500 രൂപയുമായി!

ജിയോയുടെ ഈ ബ്രോഡ്ബാന്‍ഡ് സേവനം 100 നഗരങ്ങളിലാണ് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജിയോ ഫൈബര്‍ ഈ വരുന്ന ദീപാവലിക്കു തന്നെ എത്തുമെന്നാണ്.

ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

500 രൂപ

ജിയോ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 100ജിബി 500 രൂപയ്ക്കാണ് നല്‍കുന്നത്. നിലവില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പകുതി വിലയില്‍ ഇരട്ടി ഡാറ്റയാണ് ജിയോ നല്‍കുന്നത്.

ഡൗണ്‍ലോഡ് സ്പീഡ്

1എംബിപിഎസ് വേഗം എന്നതില്‍ സെക്കന്‍ഡുകള്‍ കൊണ്ട് സിനിമയും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് മേഖലയെ തന്നെ മാറ്റി മറിക്കുകയാണ് ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് സേവനം.

മൂന്നു മാസം സൗജന്യം

പല റിപ്പോര്‍ട്ടുകളും പറയുന്നത് 100ജിബി ഫ്രീ ഡാറ്റ, 100എംബിപിഎസ് സ്പീഡില്‍ 90 ദിവസം നല്‍കുമെന്നാണ് പറയുന്നത്.

100എംബിപിഎസ് സ്പീഡ്

ആദ്യത്തെ മൂന്നു മാസം 100 എംബിപിഎസ് വേഗതയുളള ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുമെന്നാണ് പറയുന്നത്. അതു കഴിഞ്ഞാല്‍ 1 Mbps വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും നല്‍കുന്നു.

മെട്രോ നരഗങ്ങളില്‍

ഇപ്പോള്‍ 10 മെട്രോ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. അപ്പാര്‍ട്ട്‌മെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നീവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍. അതിനു ശേഷം 100 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുമാണ് ജിയോ ലക്ഷ്യമിടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio will expand its free trial offer known as JioFiber Preview beyond the few cities where it is currently available from June and this will be followed by a commercial launch in September or October.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot