ആപ്പിള്‍ ഡെവലപ്പര്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരക്ഷാ ഗവേഷകന്‍ രംഗത്ത
ആപ്പിളിന്റെ ഡെവലപ്പര്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ടര്‍ക്കിഷ് സുരക്ഷാ ഗവേഷകന്‍ രംഗത്ത്. ഇബ്രാഹിം ബാലിക് എന്ന് സ്വയം പരിചയപ്പെടുത്തിയ സുരക്ഷാ ഗവേഷകന്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആപ്പിള്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്തത് താനാണെന്നു സമ്മതിച്ചത്. വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇതു ചെയ്തതെന്നു പറഞ്ഞ ഹാക്കര്‍ ആപ്പിള്‍ ഡെവലപ്പര്‍ പോര്‍ട്ടല്‍ സുരക്ഷിതമല്ലായിരുന്നു എന്നും അത് കമ്പനിയെ അറിയുക്ക മാത്രമാണ് ചെയ്തതെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

തന്റെ ഗവേഷണവും കണ്ടെത്തലുകളും ആപ്പിളിനു പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ പ്രൊജക്ടില്‍ നിന്നു പിന്‍മാറാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ഇബ്രാഹിം ബാലിക് വീഡിയോയിലുടെ പറഞ്ഞു. പോര്‍ട്ടലിന്റെ സുരക്ഷാപാളിച്ചകള്‍ അറിയിക്കുകമാത്രമായിരുന്നു ലക്ഷ്യമെന്നും ഡാറ്റകള്‍ താന്‍ ശേഖരിച്ചിട്ടില്ലെന്നും ബാലിക് പറയുന്നു.
Comments
Best Mobiles in India
Story first
published: Tuesday, July 23, 2013, 14:58 [IST]


Click it and Unblock the Notifications








