ഇന്ത്യക്കാര്‍ ഉറങ്ങുന്നത് സ്മാര്‍ട്ട്‌ഫോണുകളുടെയൊപ്പമെന്ന് സര്‍വേ...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ നാള്‍ക്ക് നാള്‍ ചെല്ലുന്തോറും ആളുകളുടെ മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്തികൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഇന്ത്യക്കാരും ഉറങ്ങുന്നതു സ്മാര്‍ട്ട്‌ഫോണുകള്‍ കൈയില്‍ പിടിച്ചാണെന്നാണ് പുതിയ സര്‍വേ പറയുന്നത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ 7 രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളിലാണ് സര്‍വേ നടത്തിയത്.

 

മോട്ടറോള കമ്പനിയാണ് സര്‍വേ പുറത്ത് വിട്ടിരിക്കുന്നത്.

 

സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും ഉറങ്ങുന്നത് സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ പിടിച്ചാണെന്ന് പറയുന്നു.

 

ഇന്ത്യയില്‍ നിന്ന് 74% ആളുകളാണ് സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ പിടിച്ചാണ്് ഉറങ്ങുന്നതെന്ന് പറഞ്ഞത്.

 

തൊട്ടുപുറകില്‍ 70% ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ പിടിച്ചാണ് ഉറങ്ങുന്നതെന്ന് പറഞ്ഞ രാജ്യം ചൈനയാണ്.

 

സര്‍വേയില്‍ പങ്കെടുത്ത ആറിലൊന്ന് ആളുകള്‍ കുളിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പറയുന്നു.

 

തങ്ങളുടെ വളര്‍ത്ത് പൂച്ചയെ തീയില്‍ നിന്ന് രക്ഷിക്കുന്നതിന് മുന്‍പായി സ്മാര്‍ട്ട്‌ഫോണ്‍ കൈയിലെടുക്കുമെന്ന് 54% ആളുകള്‍ പറയുന്നു.

 

തങ്ങളുടെ മികച്ച സുഹൃത്തിനോട് പോലും വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ 40% ആളുകളും സ്വന്തം ഫോണുമായി പങ്കുവയ്ക്കുന്നു.

 

പക്ഷെ എല്ലാ കാര്യത്തിലും ആളുകളും സ്മാര്‍ട്ട്‌ഫോണുമായുളള ബന്ധം ഊഷ്മളമല്ല.

 

39% ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട്‌ഫോണുളളതുകൊണ്ട് സന്തോഷവാരാണെന്ന് സമ്മതിച്ചത്.

 

എന്നാല്‍ 79% ആളുകളും ഫോണുകള്‍ അവരെ അനവസരങ്ങളില്‍ ശല്ല്യപ്പെടുത്തിയതായി സമ്മതിക്കുന്നു.

 

അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ചൈന, സ്‌പെയിന്‍, മെക്‌സിക്കോ, ഇന്ത്യ എന്നിവടങ്ങളിലെ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

 

7,112 സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളിലായി സര്‍വേ നടത്തിയത് കെആര്‍സി എന്ന ഗവേഷണ സ്ഥാപനമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones new sleeping partners in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot